മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

By Staff

മഹീന്ദ്രയുടെ പിന്‍ബലത്തില്‍ ജാവ കച്ചമുറുക്കി. റെട്രോ ക്ലാസിക് ബൈക്കുകളുമായി ജാവ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മണ്ണിലേക്കിറങ്ങുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ജാവയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയം തെല്ലുമില്ല. വിപണിയും ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ജാവ ബൈക്കുകളെ.

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

വരവ് മുന്‍നിര്‍ത്തി ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പുറത്തുവിടുന്ന പുതിയ ടീസര്‍ ദൃശ്യങ്ങള്‍ വില്‍പനയ്ക്കു വരാന്‍പോകുന്ന മോഡലുകളുടെ മാറ്റുകൂട്ടുകയാണ്. 15 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളില്‍ ജാവ ബൈക്കുകളുടെ ഘനഗാംഭീര്യ എഞ്ചിന്‍ ശബ്ദമാണ് കമ്പനി വെളിപ്പെടുത്തുന്നത്.

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കുകളില്‍ തുടിക്കുകയെന്നു ജാവ ആദ്യമെ വ്യക്തമാക്കിയിട്ടുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. യഥാര്‍ത്ഥ പാരലല്‍ ട്വിന്‍ ടൂ സ്‌ട്രോക്ക് എഞ്ചിനുകളുടെ മുഴക്കത്തോടു ചേര്‍ന്നുനില്‍ക്കുംവിധമാണ് പുതിയ എഞ്ചിനെ ജാവ വികസിപ്പിക്കുന്നത്.

Most Read: പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

പരിഷ്‌കരിച്ച മോജോ എഞ്ചിനാണിതെന്നും ഇവിടെ പരാമര്‍ശിക്കണം. എന്തായാലും ബുള്ളറ്റുകളെ പോലെ ശബ്ദ ഗാംഭീര്യത ജാവ ബൈക്കുകള്‍ക്കുമുണ്ടാകും. അതേസമയം ഫോര്‍ സ്‌ട്രോക്ക് യൂണിറ്റായതുകൊണ്ടു ടൂ സ്‌ട്രോക്ക് എഞ്ചിനുകളുടെ ചടുലമായ താളം പൂര്‍ണ്ണമായി അനുകരിക്കാന്‍ ജാവ ബൈക്കുകള്‍ക്ക് കഴിയില്ല.

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

ജാവ തിരിച്ചുവരുന്നതറിഞ്ഞ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ബൈക്ക് ബുക്ക് ചെയ്യാന്‍ ആളുകള്‍ അന്വേഷണം തുടങ്ങി. പല ഡീലര്‍ഷിപ്പുകളും 1,000 രൂപ മുന്‍കൂര്‍ പണം സ്വീകരിച്ചു അനൗദ്യോഗികമായി ബുക്കിംഗ് നടത്തുന്നുണ്ട്.

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

വരുംദിവസങ്ങളില്‍ ജാവ ബൈക്കുകള്‍ക്കായി പ്രത്യേക വിപണന ഔട്ട്‌ലെറ്റുകള്‍ മഹീന്ദ്ര സ്ഥാപിക്കും. ക്ലാസിക് ക്രൂയിസര്‍ ശ്രേണി അടക്കിവാഴുന്ന റോയല്‍ എന്‍ഫീല്‍ഡിനാണ് ജാവ പ്രധാന ഭീഷണി മുഴക്കുന്നത്. ഇതുവരെ റോയല്‍ എന്‍ഫീല്‍ഡിന് പകരം തിരഞ്ഞെടുക്കാന്‍ മറ്റൊരു ക്ലാസിക് ബൈക്ക് ഇടത്തരം ശ്രേണിയിലില്ല.

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

ജാവയുടെ വരവ് ഈ പരിഭവം തീര്‍ക്കും. നാലു ജാവ മോഡലുകളെയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ഇന്ത്യയില്‍ കൊണ്ടുവരിക. ഒന്നരലക്ഷം രൂപ മുതല്‍ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.

Most Read: ജാവ 300 — പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

അവതരണ വേളയില്‍ മാത്രമെ മോഡലുകളുടെ വില ഔദ്യോഗികമായി പുറത്തുവരികയുള്ളൂ. ഏറിയപങ്കും മഹീന്ദ്ര മോജോയില്‍ നിന്നുള്ള ഘടകങ്ങള്‍ പങ്കിടുന്നതിനാല്‍ ജാവയുടെ വില നിയന്ത്രിച്ചുനിര്‍ത്താന്‍ മഹീന്ദ്രയ്ക്ക് സാധിക്കും.

മുഴക്കം ബുള്ളറ്റുകള്‍ക്ക് മാത്രമല്ല, ടൂ സ്‌ട്രോക്ക് ശബ്ദത്തില്‍ പായാൻ ജാവ — വീഡിയോ

മോജോയുടെ ചെറിയ പതിപ്പ് UT300 ആണ് പുതിയ ജാവ ബൈക്കുകള്‍ക്ക് അടിസ്ഥാനം. നിലവില്‍ 1.6 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ UT300 -യ്ക്ക് വില. ക്യാമറ പകര്‍ത്തിയ പുതിയ ജാവ ബൈക്കുകള്‍ക്ക് പിന്‍ ഡിസ്‌ക് ബ്രേക്കില്ലാത്തതുകൊണ്ടു ജാവയ്ക്ക് വില കുറയുമെന്ന കാര്യം ഉറപ്പ്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകള്‍ക്ക് ഒന്നരലക്ഷം മുതലാണ് വിപണിയില്‍ വില.

Most Read Articles

Malayalam
English summary
New Jawa Motorcycles India Video Teaser Out: Reveals The Engine Sound. Read in Malayalam.
Story first published: Sunday, November 11, 2018, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X