പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

By Staff

'പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി', പ്രീമിയം 45X ഹാച്ച്ബാക്കില്‍ അത്ഭുതസ്തബ്ധരായി നില്‍ക്കുകയാണ് വാഹന പ്രേമികള്‍. ഹാരിയര്‍ എസ്‌യുവിയെ കണ്ട ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പെ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X -ന്റെയും ചിത്രങ്ങള്‍ പുറത്ത്. ഹാരിയറിന്റെ ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി. പൂനെ ശാലയില്‍ ഉത്പാദനവും തുടങ്ങി. ഇനിയിപ്പോള്‍ പ്രീമിയം 45X ഹാച്ച്ബാക്കിന്റെ തിരക്കുകളിലേക്കു ടാറ്റ കടക്കുകയാണ്.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹാച്ച്ബാക്കുമായി കമ്പനി ഊട്ടിയില്‍ പരീക്ഷണയോട്ടം ആരംഭിച്ചു. കനത്ത മൂടുപടം ധരിച്ചിട്ടുണ്ടെങ്കിലും മോഡലിന്റെ ആകാരം ഏറെക്കുറെ ചിത്രങ്ങളില്‍ വ്യക്തമാണ്. ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാണ് 45X.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഭാവികാല ഡിസൈനിന് പ്രധാന്യം കല്‍പ്പിക്കുന്ന ഹാച്ച്ബാക്കില്‍ പ്രീമിയം സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കുറവുണ്ടാകില്ല. ആല്‍ഫ എന്നറിയപ്പെടുന്ന ടാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോമാണ്‌ (AMP) 45X ഉപയോഗിക്കുന്നത്.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹാച്ച്ബാക്കിന്റെ ചെലവു ചുരുക്കുന്നതില്‍ ആല്‍ഫ അടിത്തറ നിര്‍ണായക പങ്കുവഹിക്കും. മുന്നില്‍ നിന്നും ചാഞ്ഞൊഴുകുന്ന ആകാരമാണ് 45X ഹാച്ച്ബാക്കിന്. ഹെഡ്‌ലാമ്പുകളുടെയും ടെയില്‍ലാമ്പുകളുടെയും ശൈലിയില്‍ മൂര്‍ച്ച അനുഭവപ്പെടും.

Most Read: ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

നെക്സോണിലെ ഹ്യുമാനിറ്റി ലൈനിനെ പ്രീമിയം ഹാച്ച്ബാക്കിലും ടാറ്റ പ്രതിഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. ഗ്രില്ലിനെയും ഹെഡ്‌ലാമ്പുകളെയും ഹ്യുമാനിറ്റി ലൈന്‍ ബന്ധിപ്പിക്കും. ഒരുപരിധിവരെ ടിയാഗൊ, ടിഗോര്‍ മോഡലുകളെ ബോണറ്റ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

A പില്ലറില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഷൗള്‍ഡര്‍ ലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്. മേല്‍ക്കൂരയ്ക്ക് കറുപ്പുനിറം പ്രതീക്ഷിക്കാം. 2018 ഓട്ടോ എക്‌സ്‌പോയില്‍ കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റിനോടു പരമാവധി ചേര്‍ന്നുനില്‍ക്കുന്ന പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ടാറ്റ വിഭാവനം ചെയ്യുക.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

മേല്‍ക്കൂരയില്‍ നിന്നുതന്നെ പിന്‍ സ്‌പോയിലറും ഉത്ഭവിക്കും. നാലു സ്‌പോക്ക് അലോയ് വീലുകളാണ് പരീക്ഷണയോട്ടത്തിനിറങ്ങിയ ഹാച്ച്ബാക്ക് ഉപയോഗിക്കുന്നത്. കാറിന് ഒരല്‍പ്പം നീളം കൂടുതലാണ്. അതേസമയം വിപണി മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നാലു മീറ്ററില്‍ താഴെയായി ഹാച്ച്ബാക്കിന്റെ നീളം നിജപ്പെടുത്താന്‍ ടാറ്റ പരമാവധി ശ്രമിക്കും.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ടെയില്‍ഗേറ്റിലേക്കു ചേര്‍ന്നണയുന്ന C പില്ലര്‍ ശൈലി വോള്‍വോ V40 ഹാച്ച്ബാക്കിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. പ്രീമിയം പരിവേഷമുള്ളതുകൊണ്ടു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മേല്‍ത്തരം സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയ ഘടകങ്ങള്‍ 45X -ല്‍ എന്തായാലും ഒരുങ്ങും.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ നെക്സോണില്‍ നിന്നുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ വരാന്‍ പോകുന്ന 45X -ല്‍ പ്രതീക്ഷിക്കാം. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

108 bhp കരുത്തും 260 Nm torque ഉം 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടും. രാജ്യത്തെ ഏറ്റവും കരുത്തേറിയ പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണം ഈ എഞ്ചിന്‍ പതിപ്പുകള്‍ 45X -ന് ചാര്‍ത്തി നല്‍കും.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്. അതേസമയം 45X -ന് വേണ്ടി പ്രത്യേക ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ടാറ്റ മോട്ടോര്‍സ് വികസിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സിന് പദ്ധതിയുണ്ട്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കിയാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുങ്ങുക.

പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാൽ ആദ്യവരവില്‍ പുതിയ ഗിയര്‍ബോക്സ് സംവിധാമുണ്ടാകുമോയെന്ന കാര്യം സംശയമാണ്. മാരുതി ബലെനോയ്ക്കും ഹ്യുണ്ടായി i20 -യ്ക്കും ശക്തമായ ഭീഷണി മുഴക്കാന്‍ 45X -ന് കഴിയുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പ്രീമിയം ലുക്കും കുറഞ്ഞ വിലയും മോഡലിന് മുതല്‍ക്കൂട്ടായി മാറും.

Spy Image Source: Wheelmonk

Most Read Articles

Malayalam
English summary
2019 Tata 45X Spied. Read in Malayalam.
Story first published: Saturday, November 10, 2018, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X