ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

By Staff

ഹാരിയര്‍. ഹെക്‌സയ്ക്ക് ശേഷം ടാറ്റ കൊണ്ടുവരുന്ന പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി. പൂനെ ശാലയില്‍ ഹാരിയര്‍ നിര്‍മ്മാണം കമ്പനി തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രതിദിനം നൂറു ഹാരിയര്‍ യൂണിറ്റുകള്‍ പുറത്തിറക്കാനാണ് ടാറ്റയുടെ തീരുമാനം. വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ വരുന്ന ടാറ്റ ഹാരിയറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട എട്ടു കാര്യങ്ങള്‍ —

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ജനുവരിയില്‍ വില്‍പനയ്‌ക്കെത്തും

ഹാരിയറിനെ ഇത്രപ്പെട്ടെന്നു ടാറ്റ വെളിപ്പെടുത്തുമെന്നു ആരും കരുതിയില്ല. ലാന്‍ഡ് റോവര്‍ തനിമയുള്ള ഹാരിയറിന്റെ പ്രീബുക്കിംഗ് ടാറ്റ തുടങ്ങി. ബുക്കിംഗ് തുക 30,000 രൂപ. 2019 ജനുവരിയില്‍ എസ്‌യുവി വില്‍പനയ്ക്കു വരും. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സഹായത്തോടെ പൂനെ ശാലയില്‍ ഹാരിയറിനായി പ്രത്യേക അസംബ്ലി ലൈന്‍ തന്നെ ടാറ്റ സ്ഥാപിച്ചു കഴിഞ്ഞു.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

'അഡ്വാന്‍സ് ഓട്ടോമേറ്റഡ് മാനുഫാക്ച്ചറിംഗ് ലൈന്‍' എന്ന പേരില്‍ പുതിയ അസംബ്ലി ലൈന്‍ അറിയപ്പെടും. ഹാരിയര്‍ നിര്‍മ്മാണത്തില്‍ 90 ശതമാനം ജോലിയും യന്ത്രങ്ങളാണ് നിര്‍വ്വഹിക്കുക.

Most Read: ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ഇതിനായി നൂറിലേറെ KUKA, ABB റോബോട്ടുകള്‍ ശാലയിലുണ്ട്. പൂനെ ശാലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയാണ് (Tata Motors Design Studio) ഹാരിയറിന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

രൂപകല്‍പന

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിക്ക് കൂടി ഹാരിയര്‍ തുടക്കം കുറിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച H5X കോണ്‍സെപ്റ്റിനോടു ചേര്‍ന്നുനില്‍ക്കാന്‍ ഹാരിയറിന് സാധിച്ചിട്ടുണ്ടെന്നു ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ തലവന്‍ പ്രതാപ് ബോസ് പറയുന്നു.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

പതിവില്‍ നിന്നും വ്യത്യസ്തമായ ഹെഡ്‌ലാമ്പ് ഘടനയാണ് ഹാരിയര്‍ ഡിസൈനില്‍ മുഖ്യം. ബോണറ്റില്‍ സ്ഥിതി ചെയ്യുന്ന നേര്‍ത്ത ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എസ്‌യുവിക്ക് അക്രമണോത്സുക മുഖഭാവം നല്‍കുന്നു. ഗ്രില്ലിന് താഴെയാണ് ഹെഡ്‌ലാമ്പുകള്‍.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ഉയര്‍ന്നു നിലകൊള്ളുന്ന ബെല്‍റ്റ്‌ലൈനും വലിച്ചുകെട്ടിയ പിന്‍ഭാഗവും ഹാരിയറിന്റെ രൂപകല്‍പന എടുത്തുകാണിക്കും. എല്‍ഇഡി ടെയില്‍ലാമ്പുകളില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ശൈലി നിഴലിക്കുന്നുണ്ടുതാനും.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

അടിത്തറ

OMEGA ARC (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍) അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടും റേഞ്ച് റോവര്‍ ഇവോഖും പുറത്തുവരുന്ന D8 അടിത്തറ, OMEGA ARC -നും ആധാരമാകുന്നു.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

D8 അടിത്തറയില്‍ ഏറിയപങ്കും അലൂമിനിയം നിര്‍മ്മിതമാണ്. എന്നാല്‍ ടാറ്റയുടെ OMEGA ARC -ല്‍ സ്റ്റീല്‍ ഘടകങ്ങള്‍ക്കാണ് പ്രാതിനിധ്യം. ചിലവു നിയന്ത്രിക്കാന്‍ വേണ്ടിയാണിത്.

Most Read: കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

എഞ്ചിന്‍

ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഹാരിയറില്‍ തുടിക്കും. എഞ്ചിന് 140 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ക്രൈയോട്ടെക് എഞ്ചിനെന്നാണ് യൂണിറ്റിന് ടാറ്റ നല്‍കുന്ന പേര്. സമീപഭാവയില്‍ ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും ടാറ്റ വിപണിയില്‍ കൊണ്ടുവരും.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ഗിയര്‍ബോക്‌സ്

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II എഞ്ചിന്‍ തുടിക്കുന്ന ഹാരിയറിന് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ടാറ്റ നല്‍കുക. പിന്നീടൊരു അവസരത്തില്‍ ഹ്യുണ്ടായിയില്‍ നിന്നുള്ള ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എസ്‌യുവിക്ക് ടാറ്റ സമര്‍പ്പിക്കും.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ഏഴു സീറ്റര്‍ പതിപ്പിലാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ കമ്പനി ആദ്യം അവതരിപ്പിക്കുക. ശേഷം ഇതേ ഗിയര്‍ബോക്‌സ് അഞ്ചു സീറ്റര്‍ ഹാരിയറിനും ലഭിക്കും.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

ഡ്രൈവ് മോഡുകള്‍

നാലു ഡ്രൈവ് മോഡുകള്‍ ഹാരിയറിലുണ്ടെന്നാണ് വിവരം. ഓട്ടോ, കംഫോര്‍ട്ട്, ഡയനാമിക്, റഫ് റോഡ് എന്നിങ്ങനെ ഹാരിയറില്‍ മോഡുകള്‍ തിരഞ്ഞെടുക്കാം. ഹാരിയറില്‍ ഒരുങ്ങുന്ന ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അടിസ്ഥാനപ്പെടുത്തിയാകും ഡ്രൈവിംഗ് മോഡുകള്‍ പ്രവര്‍ത്തിക്കുക.

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് മാത്രമെ എത്തുകയുള്ളൂ. ഹാരിയറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം തത്കാലം നല്‍കേണ്ടതില്ലെന്നാണ് ടാറ്റയുടെ തീരുമാനം.

Most Read: സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

എതിരാളികള്‍

13 മുതല്‍ 18 ലക്ഷം രൂപയോളം ടാറ്റ ഹാരിയറിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഇക്കാരണത്താല്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് ഹാരിയര്‍ ഭീഷണി ഉയര്‍ത്തും. പ്രാരംഭ, ഇടത്തരം ജീപ് കോമ്പസ് മോഡലുകള്‍ക്കുമുണ്ട് ഹാരിയറിന്റെ ഭീഷണി. വില മുന്‍നിര്‍ത്തിയാല്‍ മഹീന്ദ്ര XUV500 ആയിരിക്കും ഹാരിയറിന്റെ മറ്റൊരു എതിരാളി.

Most Read Articles

Malayalam
English summary
Tata Harrier - Things To Know. Read in Malayalam.
Story first published: Thursday, November 8, 2018, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X