റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ FZ നിര പത്തുവര്‍ഷം പൂര്‍ത്തീകരിച്ചതിനെ അനുസ്മരിച്ചാണ് FZ-S FI മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

86,042 രൂപയാണ് റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI മോഡലിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). 220 mm ഹൈഡ്രോളിക് സിംഗിള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് പുത്തന്‍ യമഹ FZ-S FI യുടെ വരവ്.

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

282 mm ഡിസ്‌കാണ് മോട്ടോര്‍സൈക്കിളിന്റെ മുന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. പുതിയ 10 സ്‌പോക്ക് അലോയ് വീലുകളും യമഹ FZ-S FI യുടെ വിശേഷമാണ്. പഴയ മോഡലില്‍ 5 സ്‌പോക്ക് ഡിസൈനിലുള്ള അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്.

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

റിയര്‍ ഡിസ്‌ക്‌ബ്രേക്കിനും അലോയ് വീലുകള്‍ക്കും പുറമെ ആകര്‍ഷകമായ പുത്തന്‍ നിറഭേദവും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്. ഇനി 'അര്‍മാദ ബ്ലൂ' കളര്‍ സ്‌കീമിലും യമഹ FZ-S FI ലഭ്യമാണ്.

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

രാജ്യത്തുടനീളമുള്ള യമഹ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. നിലവിലുള്ള 149 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനില്‍ തന്നെയാണ് പുതിയ യമഹ FZ-S FI യുടെ വരവ്.

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

12.9 bhp കരുത്തും 12.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. സുസൂക്കി ജിക്‌സര്‍, ബജാജ് പള്‍സര്‍ NS 160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നിവരാണ് വിപണിയില്‍ യമഹ FZ-S FI യുടെ പ്രധാന എതിരാളികള്‍.

Trending On DriveSpark Malayalam:

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #yamaha #യമഹ #new launch
English summary
Yamaha FZ-S FI With Rear Disc Brake & Several Updates Launched In India. Read in Malayalam.
Story first published: Friday, January 12, 2018, 15:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark