ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

ജാപ്പനീസ്-യൂറോപ്യന്‍ വിപണികളില്‍ കൈയ്യടക്കിയ വിജയം ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് പുതുതലമുറ സ്വിഫ്റ്റ് ഇങ്ങോട്ട് വരുന്നത്. ഔദ്യോഗിക വരവിന് മുമ്പെ പുതുതലമുറ സ്വിഫ്റ്റിനായുള്ള ഇടം വിപണിയില്‍ മാരുതി ഒരുക്കി കഴിഞ്ഞു.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

സ്വിഫ്റ്റിന് മേലുള്ള ഉപഭോക്താക്കളുടെ ആകാംഷ നാള്‍ക്കുനാള്‍ വര്‍ധിക്കവെ മറകളൊന്നും കൂടാതെയുള്ള മാരുതിയുടെ പുത്തന്‍ ഹാച്ച്ബാക്കിനെ പൊതു നിരത്തില്‍ നിന്നും ക്യാമറ പകര്‍ത്തിയിരിക്കുകയാണ്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

കൊച്ചിയില്‍ നിന്നുമാണ് പുതിയ മാരുതി ഹാച്ച്ബാക്ക് ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങിയത്. കാഴ്ചയില്‍ ഒരു സൂപ്പര്‍മിനിയാണ് 2018 സ്വിഫ്‌റ്റെന്ന് അടിവരയിടുകയാണ് പുറത്ത് വന്ന ചിത്രങ്ങള്‍.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഫെബ്രുവരി ആറിന് ആരംഭിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലൂടെ പുത്തന്‍ മാരുതി സ്വിഫ്റ്റ് വിപണിയില്‍ എത്തും.പഴയ സ്വിഫ്റ്റിന്റെ ആകാരത്തിലാണ് ഒരുക്കമെങ്കിലും പരിഷ്‌കരിച്ച പക്വതയാര്‍ന്ന രൂപഭാവമാണ് പുത്തന്‍ ഹാച്ച്ബാക്ക് കൈവരിച്ചിരിക്കുന്നത്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

താഴ്ന്നിറങ്ങിയ ഹെക്‌സഗണല്‍ ഗ്രില്ലും പിന്നിലേക്ക് വലിഞ്ഞുനില്‍ക്കുന്ന സ്വെപ്റ്റ്ബാക്ക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും സ്വിഫ്റ്റിന് ആധുനിക മുഖം നല്‍കുന്നു. ഹാച്ച്ബാക്കിന്റെ C-Pillar ഇത്തവണ കൂടുതല്‍ വീതിയേറിയതാണ്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

പഴയ സ്വിഫ്റ്റില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയാണ് പുതിയ ഹാച്ച്ബാക്കിന്റെ റിയര്‍ എന്‍ഡില്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ആരൊക്കെ വന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ബലെനോയ്ക്ക് സമാനമായ ഫെന്‍ഡറുകളാണ് പുതിയ ഹാച്ച്ബാക്കിന് ലഭിച്ചിരിക്കുന്നതും. ഫെന്‍ഡറുകളിലേക്ക് എത്തി നില്‍ക്കുന്ന വലുപ്പമാര്‍ന്ന ടെയില്‍ലൈറ്റുകളാണ് പുതുതലമുറ ഹാച്ച്ബാക്കിന്റെ മറ്റൊരു ആകര്‍ഷണം.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

കോമ്പാക്ട് ഹാച്ച്‌ഡോറും, വലിയ ഡിഫ്യൂസറോട് കൂടിയുള്ള ബമ്പറും പുത്തന്‍ സ്വിഫ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ഒഴുകിയിറങ്ങുന്ന ശൈലിയിലാണ് പുതിയ സ്വിഫ്റ്റിന്റെ റൂഫ്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

വിന്‍ഡോ ഫ്രെയിമില്‍ ഇടംപിടിച്ചിട്ടുള്ള പിന്‍ ഡോര്‍ ഹാന്‍ഡിലുകളും സ്വിഫ്റ്റിന്റെ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനിനോട് നീതി പുലര്‍ത്തുന്നുണ്ട്. നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാകും പുതിയ സ്വിഫ്റ്റിനെ മാരുതി അണിനിരത്തുകയെന്നാണ് പുതിയ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

സുസൂക്കിയുടെ രാജ്യാന്തര നിരയില്‍ ബലെനോയ്ക്ക് താഴെയാണ് പുതുതലമുറ സ്വിഫ്റ്റിന്റെ സ്ഥാനം. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ ത്രി-സിലിണ്ടര്‍ എഞ്ചിനുകളിലാണ് 2018 സ്വിഫ്റ്റ് ജാപ്പനീസ് വിപണിയില്‍ ലഭ്യമാകുന്നത്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

കുറഞ്ഞ ഭാരമാണ് പുതിയ സ്വിഫ്റ്റിന്റെ ഹൈലൈറ്റ്. 860 കിലോഗ്രാമാണ് രാജ്യാന്തര വിപണികളില്‍ പുതുതലമുറ സ്വിഫ്റ്റിന്റെ ഭാരം.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് എഞ്ചിന്‍ കരുത്ത് കുറവെങ്കിലും കൂടുതല്‍ മികവേറിയ പെര്‍ഫോര്‍മന്‍സ് ഡ്രൈവാകും പുതുതലമുറ സ്വിഫ്റ്റ് കാഴ്ചവെക്കുകയെന്നാണ് സൂചന.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ 1.2 ലിറ്റര്‍ K-Series പെട്രോള്‍, 1.3 DDiS ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാകും പുതിയ സ്വിഫ്റ്റ് വരിക. പുതുതലമുറ ഡിസൈറിലും ഇതേ മാതൃകയാണ് മാരുതി പിന്തുടരുന്നത്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഒരുപക്ഷെ ഇന്ത്യന്‍ വരവില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങിയേക്കാം. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുത്തന്‍ സ്വിഫ്റ്റില്‍ ഒരുങ്ങും.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

എഎംടി ഗിയര്‍ബോക്‌സോടെയുള്ള ആദ്യ സ്വിഫ്റ്റ് എന്ന വിശേഷണവും പുതുതലമുറ ഹാച്ച്ബാക്ക് ഇന്ത്യയില്‍ നേടും. പുത്തന്‍ സ്വിഫ്റ്റിന് മേലുള്ള ബുക്കിംഗ് ഡീലര്‍മാര്‍ അനൗദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തെ മാരുതി ഡീലര്‍ഷിപ്പുകളില്‍ പഴയ സ്വിഫ്റ്റ് സ്‌റ്റോക്കുകള്‍ പൂര്‍ണമായും തീര്‍ന്നതായാണ് വിവരം. പഴയ സ്വിഫ്റ്റ് ബുക്ക് ചെയ്ത് കാത്തുനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനി പുതിയ സ്വിഫ്റ്റാണ് ലഭിക്കുകയെന്നും ഡീലര്‍ഷിപ്പുകള്‍ അറിയിച്ചിട്ടുണ്ട്.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം പഴയ മോഡലിനെ അപേക്ഷിച്ച് പുതുതലമുറ സ്വിഫ്റ്റിന് വില ഒരല്‍പം കൂടുതലാകുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. എന്നാല്‍ ഫീച്ചറുകളിലും, സുരക്ഷയിലും, പെര്‍ഫോര്‍മന്‍സിലും പുതുതലമുറ സ്വിഫ്റ്റ് ബഹുദൂരം മുന്നിലാണെന്ന പ്രതീക്ഷ മാരുതി ഉപഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു.

ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

50,000 രൂപ വരെ വിലവര്‍ധനവാകും പുതുതലമുറ സ്വിഫ്റ്റില്‍ മാരുതി രേഖപ്പെടുത്തുക.

Image Source: TeamBHP

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #maruti #മാരുതി #spy pics
English summary
2018 Maruti Swift Spotted In India Ahead Of Launch. Read in Malayalam.
Story first published: Friday, January 12, 2018, 10:52 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark