പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

By Staff

യമഹയുടെ തന്ത്രങ്ങള്‍ ഇന്ത്യയില്‍ പാളുന്നു. മാസ് മാര്‍ക്കറ്റ് ബൈക്കുകളിലേക്കും സ്‌കൂട്ടറുകളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള കമ്പനിയുടെ നീക്കം ഫലം കാണുന്നില്ല. വിപണിയില്‍ പോര് ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം യമഹയ്ക്ക് 15 ശതമാനം മാത്രം വളര്‍ച്ചാനിരക്കില്‍ തൃപ്തിയടയേണ്ടി വന്നു.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

വില്‍പ്പനയില്‍ കുതിച്ചുച്ചാട്ടങ്ങള്‍ സംഭവിക്കാഞ്ഞതിനാല്‍ നാലു ശതമാനം വിപണി വിഹിതം കമ്പനിക്ക് നഷ്ടമായി. വിപണിയിലെ അഞ്ചാം സ്ഥാനം റോയല്‍ എന്‍ഫീല്‍ഡിന് മുന്നില്‍ യമഹ അടിയറവു വെച്ചതിനും വാഹന പ്രേമികള്‍ സാക്ഷികളായി.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

പണ്ടത്തെ പോലെ യുവതലമുറയെ സ്വാധീനിക്കാന്‍ പുതുതലമുറ യമഹ ബൈക്കുകള്‍ക്ക് കഴിയാത്തതാണ് ഇന്ത്യയില്‍ കമ്പനിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഒരുകാലത്തു നിരത്തു കീഴടക്കിയ RD350, RX100 മോഡലുകളുടെ ഏഴയലത്തു വരാന്‍ പുതിയ യമഹ ബൈക്കുകള്‍ക്ക് സാധിക്കാതെ പോവുന്നു.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

പക്ഷെ ചിത്രം മാറ്റാനുള്ള പുറപ്പാടിലാണ് കമ്പനി. പുതുതായി ചുമതലയേറ്റ യമഹ മോട്ടോര്‍ ഇന്ത്യാ ഗ്രൂപ്പ് തലവന്‍ മോട്ടുഫുമി ഷിത്താര മുന്നോട്ടുള്ള കമ്പനിയുടെ പ്രയാണം വെളിപ്പെടുത്തി. ഇനിയങ്ങോട്ട് 150 സിസിക്ക് മുകളിലുള്ള ബൈക്കുകളില്‍ യമഹ പിടിമുറുക്കും.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

അതായത് പ്രീമിയം ബൈക്കുകളിലേക്കാണ് കമ്പനിയുടെ നോട്ടം മുഴുവന്‍. RX, RD ബൈക്കുകളുടെ പാരമ്പര്യം പുതിയ ബൈക്കുകളിലേക്കു പകര്‍ത്താന്‍ യമഹ ഒരുങ്ങുന്നു. പ്രധാനമായും RX100 -ന്റെ രൂപഭാവത്തെ പുതിയ മോഡലുകളില്‍ പ്രതിഷ്ഠിക്കാനാണ് കമ്പനിയുടെ തീരുമാനം.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

അതേസമയം മോഡല്‍ പ്രീമിയമായിരിക്കും താനും. ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെയാണ് യമഹയുടെ പ്രതാപകാലം അസ്തമിച്ചത്. ടൂ സ്‌ട്രോക്ക് മോഡലുകള്‍ മുഴുവന്‍ നിര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതരായി.

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ RX135, RXZ മോഡലുകളുമായി യമഹ കളംനിറയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആദ്യമിറങ്ങിയ RX100 വെട്ടിപ്പിടിച്ച പ്രശസ്തിയുടെ ഏഴയലത്തു വരാന്‍ പുതുതലമുറ ബൈക്കുകള്‍ക്ക് കഴിയാതെ പോയി.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

നിലവില്‍ 300 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെയും 125-150 സിസി സ്‌കൂട്ടറുകളുടെയും സാധ്യതകള്‍ കമ്പനി ആരായുകയാണ്. ഒപ്പം വരുംഭാവിയില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്കുള്ള 100-110 സിസി മോഡലുകള്‍ മുഴുവന്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യാനുള്ള ആലോചനയും കമ്പനിക്കുണ്ട്.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

കമ്മ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ നിന്നും പതിയെ വിടവാങ്ങി യുവതലമുറയെ ആകര്‍ഷിക്കുന്ന പ്രീമിയം നിരയിലേക്കു യമഹ കടക്കുമെന്ന് ഷിത്താര വ്യക്തമാക്കി. നിലവില്‍ ഹീറോ, ബജാജ് ബൈക്കുകളുടെ അപ്രമാദിത്വമാണ് കമ്മ്യൂട്ടര്‍ ബൈക്ക് നിരയില്‍.

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

ഹോണ്ട, ടിവിഎസ് നിര്‍മ്മാതാക്കളും കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നുണ്ട്. അതേസമയം യമഹയുടെ കാര്യമെടുത്താല്‍ സല്യൂട്ടോ, SZ-S മോഡലുകളില്‍ കാര്യമായ വിജയം കുറിക്കാന്‍ കമ്പനിക്ക് കഴിയുന്നില്ല.

Most Read: വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

അടുത്ത അഞ്ചുവര്‍ഷത്തിനകം വിപണി വിഹിതം പത്തുശതമാനമായി ഉയര്‍ത്താനുള്ള കമ്പനിയുടെ പദ്ധതിയില്‍ പ്രീമിയം മോഡലുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കും. നിലവില്‍ FZ, ഫേസര്‍, R15 മോഡലുകള്‍ യമഹയുടെ ഇടത്തരം ശ്രേണിയിലെ സമര്‍പ്പണങ്ങളാണ്.

Source: Economic Times

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha To Bring More Premium Bikes. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X