2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, വിതരണം തുടങ്ങി — വീഡിയോ

ആരവങ്ങളില്ലാതെ 2019 ബജാജ് ഡോമിനാര്‍ 400 വിപണിയിലെത്തി. പുതിയ ഡോമിനാറിന്റെ വിതരണം ബജാജ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായാണ് വിവരം. ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള 2019 ഡോമിനാറിന്റെ ദൃശ്യങ്ങള്‍ ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. നിരവധി മാറ്റങ്ങള്‍ ഇക്കുറി ബൈക്കിലുണ്ട്.

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

പ്രീമിയം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍. പുതിയ അലോയ് വീലുകള്‍. ആകര്‍ഷകമായ കവാസാക്കി പച്ച നിറം. മുരള്‍ച്ചയേറിയ ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ്. വിശേഷങ്ങള്‍ ഇങ്ങനെ ഒരുപാട്. മിററുകളുടെ ശൈലിയില്‍ കമ്പനി മാറ്റം വരുത്തി. കൂടുതല്‍ നവീനമാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ശരാശരി മൈലേജ്, ഇന്ധന ഉപഭോഗം, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ മുഴുവന്‍ പുതിയ ഡിജിറ്റല്‍ ഡിസ്പ്ലേ ലഭ്യമാക്കും.

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

ഇന്ധനടാങ്കിലുമുണ്ട് പുത്തന്‍ ഡിസ്പ്ലേ സ്‌ക്രീന്‍. ഗിയര്‍നില, ക്ലോക്ക്, ഓഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്റര്‍ വിവരങ്ങള്‍ രണ്ടാമത്തെ ഡിസ്പ്ലേ വെളിപ്പെടുത്തും. എന്തായാലും രൂപഭാവത്തില്‍ 2019 ഡോമിനാര്‍ ഏറെ ഗൗരവം വരിച്ചെന്ന് കാഴ്ച്ചക്കാരന് ഒറ്റ നോട്ടത്തില്‍ അനുഭവപ്പെടും.

Most Read: കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

ബൈക്കിന്റെ മെക്കാനിക്കല്‍ മുഖത്തും നിര്‍ണായക പരിഷ്‌കാരങ്ങള്‍ ബജാജ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരട്ട കാംഷാഫ്റ്റാണ് എഞ്ചിന്‍ ഹെഡിലുള്ളത്. മുന്‍തലമുറയില്‍ ഒറ്റ കാംഷാഫ്റ്റ് മാത്രമെയുള്ളൂ. ഇക്കാരണത്താല്‍ പുതിയ ഡോമിനാറില്‍ കരുത്തുത്പാദനം കൂടി.

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

പരമാവധി 40 bhp വരെ കരുത്തു കുറിക്കാന്‍ 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന് കഴിയും. ടോര്‍ഖില്‍ മാറ്റമില്ല; 35 Nm ആയി തുടരുന്നു. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ചോടുള്ള ഗിയര്‍ബോക്‌സ്. പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സംവിധാനവും ബൈക്കില്‍ പരാമര്‍ശിക്കണം.

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. നേരത്തെ ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പിന്നീടു വില നിയന്ത്രിക്കാന്‍ വേണ്ടി പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നുമിത് കമ്പനി ഒഴിവാക്കുകയാണുണ്ടായത്.

Most Read: ഏപ്രില്‍ മുതല്‍ എബിഎസ്/സിബിഎസ് ഇല്ലാത്ത ഇരുചക്ര വാഹനം വാങ്ങരുത്, കാരണമിതാണ്

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും. അതേസമയം പിന്‍ സസ്‌പെന്‍ഷനില്‍ മാറ്റമില്ല. നിലവിലെ മള്‍ട്ടി സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് പുതിയ ഡോമിനാറിലും തുടരും. മുന്‍ ടയറില്‍ 320 mm ഡിസ്‌ക്ക് യൂണിറ്റും പിന്‍ ടയറില്‍ 220 mm ഡിസ്‌ക്ക് യൂണിറ്റും ബ്രേക്കിങ്ങിനായുണ്ട്.

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

പഴയ ഡോമിനാര്‍ മോഡലുകളുടെ കുറ്റവും കുറവുകളും പുതിയ പതിപ്പില്‍ ബജാജ് പരിഹരിച്ചെന്നാണ് സൂചന. വൈബ്രേഷന്‍ പ്രശ്‌നം ഇപ്പോള്‍ തീരെയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബോഡി പാനലുകളില്‍ നടത്തിയ പുനഃക്രമീകരണം വൈബ്രേഷന്‍ കുറയ്ക്കുന്നതില്‍ നിര്‍ണായകമായി. 1.74 ലക്ഷം രൂപയ്ക്കാണ് 2019 ബജാജ് ഡോമിനാര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

2019 ബജാജ് ഡോമിനാര്‍ 400 വിപണിയില്‍, ഡീലര്‍ഷിപ്പുകള്‍ വിതരണം തുടങ്ങി

മുന്‍തലമുറയെ അപേക്ഷിച്ച് 11,000 രൂപ മാത്രമെ പുതിയ പതിപ്പിന് കൂടുതലുള്ളൂ. ബൈക്കിന് ലഭിച്ച മാറ്റങ്ങള്‍ മുന്‍നിര്‍ത്തിയാല്‍ വിലവര്‍ധനവ് നാമമാത്രം. ഇനി മുതല്‍ ഡോമിനാര്‍ പതിപ്പുകളിലെല്ലാം ഇരട്ട ചാനല്‍ എബിഎസ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

മുമ്പുണ്ടായിരുന്ന നോണ്‍ എബിഎസ് ഡോമിനാര്‍ പതിപ്പിനെ നിരയില്‍ നിന്ന് കമ്പനി പിന്‍വലിച്ചു. ഏപ്രില്‍ മുതല്‍ എബിഎസ്, സിബിഎസ് സംവിധാനമില്ലാതെ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Source: Nitish Neo

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
2019 Bajaj Dominar Deliveries Started. Read in Malayalam.
Story first published: Monday, April 1, 2019, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X