ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വെസ്പ, അപ്രീലിയ മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ ഉടന്‍ അവതരിപ്പിക്കുമെന്ന് പിയാജി അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI വെസ്പ SXL 150-ന്റെ വിവിരങ്ങളും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ആഴ്ചയോടെ ബിഎസ് VI സ്‌കൂട്ടറുകള്‍ ഡീലര്‍ഷിപ്പില്‍ എത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിങും ആരംഭിച്ചു. 1,000 രൂപ മുതല്‍ 2,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉടന്‍ തന്നെ സ്‌കൂട്ടറുകള്‍ ഡീലര്‍ഷിപ്പില്‍ എത്തുമെങ്കിലും 2020 ഏപ്രില്‍ ഒന്നു മുതല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുകയുള്ളുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പുകളിലുള്ള ബിഎസ് IV മോഡലുകളെ വിറ്റഴിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവിലെ മോഡലില്‍ നിന്നും ചെറിയ ചെറിയ മാറ്റങ്ങള്‍ സ്‌കൂട്ടറില്‍ കമ്പനി വരുത്തിയിട്ടുണ്ട്. ക്ലാസിക്ക് ചാരുതയോടെയാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ക്രോം ഘടകത്തിന്റെ വലിയൊരു സാന്നിധ്യം പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. അനലോഗ് സ്പീഡോമീറ്ററിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നിലെ ടെയില്‍ ലാമ്പിനോ, ഇന്‍ഡിക്കേറ്ററുകള്‍ക്കോ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കൂട്ടറിലെ മറ്റ് സവിശേഷതകള്‍ എല്ലാം നിലവിലെ മോഡലിന് സമാനമായി തന്നെ നിലകൊള്ളും. 154.8 സിസി സിംഗിള്‍ സിലിണ്ടര്‍ ബിഎസ് VI എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 10.5 bhp കരുത്തും 10.9 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI -ലേക്ക് എഞ്ചിനെ നവീകരിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 18,000 രൂപ മുതല്‍ 19,000 രൂപ വരെ മോഡലുകള്‍ക്ക് വില വര്‍ധിക്കാം. നിലവിലെ മോഡലിന് വിപണിയില്‍ 1,08,516 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

Most Read: ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെച്ച് ഷവോമി

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രകടനക്ഷമത കൂടിയ സ്‌പോര്‍ടി സ്‌കൂട്ടറുകളിലാണ് അപ്രീലിയ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ക്ലാസിക്ക് ശൈലിയിലുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ. എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്.

Most Read: ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു. മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്. അടുത്തിടെ അപ്രീലിയ സ്റ്റോം 125 എന്നൊരു പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Most Read: സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടാറ്റ ടിഗോർ EV -യുടെ ഡെലിവറികൾ ആരംഭിച്ചു

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അപ്രീലിയ SR125, SR 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125 വിപണിയില്‍ എത്തുന്നത്. കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രീലിയ സ്റ്റോം 125 എത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് സ്‌കൂട്ടറുകളുടെയും പൊതുസവിശേഷതയാണ്. സുരക്ഷ കൂട്ടിയാണ് ഇരുസ്‌കൂട്ടറുകളെയും അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ചത്.

ബിഎസ് VI വെസ്പ SXL 150; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, കോമ്പി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ നല്‍കിയാണ് മോഡലുകളെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാക്കിയതോടെയാണ് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയത്.

Source: Bikedekho

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
BS-VI Vespa SXL 150 spotted for the first time. Read more in Malayalam.
Story first published: Monday, December 2, 2019, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X