ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധിനീട്ടി. ഡിസംബര്‍ 15 വരെയാണ് അധികൃതര്‍ സമയ പരിധിനീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

കഴിഞ്ഞ ബുധനാഴ്ചവരെ രാജ്യത്ത് 70 ലക്ഷം ഫാസ്ടാഗുകളാണ് വിതരണം ചെയ്തത്. അതായത് കടന്നു പോകുന്ന വാഹനങ്ങളുടെ നാലിലൊരു ശതമാനം പോലും ഫാസ്ടാഗ് എടുത്തിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് സമയ പരിധി നീട്ടി കൊണ്ടുള്ള നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

കൂടുതല്‍ പേര്‍ക്ക് ഫാസ്ടാഗ് സ്വന്തമാക്കുന്നതിനുള്ള സൗകര്യത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ഫാസ്ടാഗിനുള്ള നിരക്കില്‍ പ്രത്യേക ഇളവ് വരുത്തിയെങ്കിലും അനുകൂല സമീപനം യാത്രക്കാരില്‍നിന്നുണ്ടായില്ല.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

സമയപരിധി നീട്ടിയാല്‍ ഫാസ്ടാഗ് എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ഫാസ്ടാഗ് കാര്‍ഡുകളുടെ വിതരത്തിന് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചിരുന്നു.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് ഇല്ലാതെ ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടി ടോള്‍ തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ടോള്‍ പ്ലാസകളില്‍ ഇരുവശങ്ങളിലും ഓരോ ലെയ്ന്‍ ഒഴികെ മറ്റെല്ലാ ലെയ്‌നുകളും ഫാസ്ടാഗ് ലെയ്ന്‍ ആക്കാനാണു തീരുമാനം.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ദേശീയപാത അതോറിറ്റിയുടെ കീഴില്‍ രാജ്യത്തൊട്ടാകെ 420 ടോള്‍ പ്ലാസകളാണുള്ളത്. കേരളത്തില്‍ നാലെണ്ണമുണ്ട്. ടോള്‍ പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനകേന്ദ്രങ്ങളിലും ഡിസംബര്‍ ഒന്നുവരെ ഫാസ്ടാഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യും.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ഇതിന് വരുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നുവരെയാണ് ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതിനൊപ്പം തന്നെ ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗ് സ്വന്തമാക്കാന്‍ സാധിക്കും.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അക്കൗണ്ട് തുറക്കുന്നതാണ്. 100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.

Most Read: പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

തെരഞ്ഞെടുത്ത അക്ഷയകേന്ദങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാക്ക് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതിയ നിയമം നിര്‍ബന്ധമാക്കിയതോടെ പുതിയ വാഹനങ്ങള്‍ എടുക്കുന്നവര്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

Most Read: ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ടോള്‍ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. നിലവില്‍ രാജ്യത്തെ 90 ശതമാനം ടോള്‍ പ്ലാസകളും ഫാസ്ടാഗിലേക്ക് മാറാന്‍ സജ്ജമായിട്ടുണ്ട്.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്ന ടോള്‍ പ്ലാസകളില്‍ തുടക്കത്തില്‍ ഒന്നിലധികം ഹൈബ്രിഡ് ലൈനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് പണമായും ഇലക്ട്രോണിക്ക് സംവിധാനത്തിലൂടെയും ഈ ലൈനില്‍ ടോള്‍ തുക അടയ്ക്കാന്‍ സാധിക്കും.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

വൈകാതെ ഈ ലൈനുകളും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിര്‍ദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടിവരും. റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകള്‍ പണമടച്ച് പോകുന്നതിനായുണ്ടാകും. ഇതിലൂടെ യഥാര്‍ഥ ടോള്‍ നല്‍കി സഞ്ചരിക്കാം.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ഇതും വൈകാതെ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ് ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

ഇലക്ട്രോണിക്ക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ്ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ മറികടക്കാനാകും. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം.

ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

പക്ഷേ പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങും. കടന്നുപോകുന്ന വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗ് ചിപ്പ് റേഡിയോ ഫ്രീക്കന്‍സി വഴി തിരിച്ചറിഞ്ഞ് അക്കൗണ്ടില്‍നിന്ന് ടോള്‍ തുക അടയ്ക്കുന്നതിനാല്‍ ഉപയോക്താവിനും ടോള്‍ പ്ലാസ അധികൃതര്‍ക്കും ജോലി കുറയുകയും ചെയ്യും.

Most Read Articles

Malayalam
English summary
Government extends deadline for mandatory FASTags to December 15. Read more in Malayalam.
Story first published: Saturday, November 30, 2019, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X