CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് കമ്പനി ആരംഭിച്ചു. AMW മോട്ടാര്‍സൈക്കിള്‍ വെബ്‌സൈറ്റില്‍ കയറി 5,000 രൂപ നല്‍കി ബൈക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

300NK, 650NK, 650MT, 650GT എന്നീ നാല് മോഡലുകളാണ് ആദ്യഘട്ടത്തില്‍ CF മോട്ടോ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. ബംഗളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന AMW മോട്ടോര്‍സൈക്കിളുമായി സഹകരിച്ചാണ് ചൈനയില്‍നിന്നുള്ള CF മോട്ടോയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം.

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മുംബൈ, ബംഗളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഗുവഹട്ടി എന്നീ നഗരങ്ങളില്‍ കമ്പനിക്ക് ഷോറുമുകള്‍ ആരംഭിച്ചു.

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

AMW മോട്ടേഴ്‌സിന്റെ ഹൈദരാബദിലുള്ള നിര്‍മ്മാണശാലയില്‍ നിന്നും ബൈക്കുകള്‍ അസംബിള്‍ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. 2.29 ലക്ഷം രൂപ മുതല്‍ 5.49 ലക്ഷം വരെയാണ് ആദ്യ നാല് CF മോഡലുകളുടെ എക്‌സ്‌ഷോറൂം വില. 300NK മോഡലാണ് ആദ്യ സംഘത്തിലെ ഏറ്റവും ചെറിയ മോഡല്‍. 292.4 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

33.9 bhp പവറും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍ കരുത്ത്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ് ഓപഷനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. KTM 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310R എന്നിവരാണ് 300NK -യുടെ നിരത്തിലെ എതിരാളികള്‍.

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

650 സിസി നിരയിലുള്ള 650NK -മോഡലിന് 3.99 ലക്ഷം രൂപയാണ് വില. 649 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 61.54 bhp പവറും 56 Nm torque ഉം സൃഷ്ടിക്കുന്നതാണ് ഈ എഞ്ചിന്‍. അറ് സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് 650NK -യിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

CF മോട്ടോ 650MT -ക്ക് 4.99 ലക്ഷം രൂപയാണ് വിപണിയിലെ പ്രാരംഭ വില. 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 70.7 bhp കരുത്തും 62 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. കവസാക്കി വെര്‍സിസ് 650 -യാണ് 650MT -യുടെ വിപണിയിലെ പ്രധാന എതിരാളി.

Most Read:ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

CF മോട്ടോ ശ്രേണിയില്‍ പ്രാരംഭ വിലയില്‍ ലഭ്യമല്ലാത്ത ഏക ബൈക്കാണ് 650GT. 5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 61.2 bhp കരുത്തും 58.5 Nm torque ഉം പ്രധാനം ചെയ്യുന്ന 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എട്ട് വാല്‍വ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

Most Read:ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

ശ്രേണിയിലെ മറ്റു മോഡലുകളെ പോലെ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് 650GT -യിലും കമ്പനി നല്‍കിട്ടുണ്ട്. ഈ മോഡലുകള്‍ക്ക് പിന്നാലെ 300 സിസി വിഭാഗത്തിനും 650 സിസി വിഭാഗത്തിനുമിടയില്‍ പുതിയ 400 സിസി മോഡലിനേയും വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto bookings open in India at Rs 5,000. Read more in Malayalam.
Story first published: Tuesday, August 6, 2019, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X