YouTube

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം രാജ്യത്ത് വില്‍ക്കുന്ന എല്ലാ കാറുകളും കുറഞ്ഞത് ഒരു എയര്‍ബാഗ് എങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍ബാഗിന്റെ ഗുണം വളരെ വലുതാണ്. അപകടമുണ്ടായൈല്‍ ജീവിതവും മരണവും തമ്മില്‍ വലിയ വ്യത്യാസം സൃഷ്ടിക്കാന്‍ എയര്‍ബാഗുകള്‍ സഹായിക്കും.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ചില വാഹന നിര്‍മ്മാതാക്കള്‍ സുരക്ഷക്കായി ഒരുപടി മുന്നില്‍ നില്‍ക്കുന്നു. അതിനാല്‍ അവരുടെ കാറുകളില്‍ ആറോ ആറില്‍ കൂടുതലോ എയര്‍ ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ആറോ അതിലധികമോ എയര്‍ ബാഗുകളുള്ള നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വാഹനങ്ങള്‍ ഇതാ.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഫോര്‍ഡ് ഫിഗോ

ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ഫോര്‍ഡിന്റെ ഫിഗോ. 6.65 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 എന്നിവയുടെ എതിരാളിയായ ഫിഗോ Blu എന്ന മോഡലില്‍ ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. കരുത്തേറിയ ഫിഗോയുടെ ഡീസല്‍ എഞ്ചിന്‍ വിപണിയില്‍ പ്രശസ്തി നേടിയതുമാണ്.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍

ഫിഗോയുടെ ചെറിയ ക്രോസ്ഓവര്‍ മോഡലായ ഫ്രീസ്റ്റൈലിലും ഫോര്‍ഡ് ആറ് എയര്‍ബാഗുകള്‍ ലഭ്യമാക്കുന്നു. എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്രോണിക് സ്‌റ്റെബിലിറ്റി പ്രോഗാം എന്നിവയും ഈ ഹാച്ച്ബാക്കിന്റെ പ്രത്യേകതയാണ്. എന്നാല്‍ ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍ മാത്രമേ ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങളില്‍ രണ്ട് എയര്‍ബാഗുകളും ഫോര്‍ഡ് ലഭ്യമാക്കുന്നു. 7. 46 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഫോര്‍ഡ് ആസ്പയര്‍

ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പാണ് ഫോര്‍ഡ് ആസ്പയര്‍. നിലവില്‍ ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന നാല് മീറ്റിന് താഴെയുള്ള ഏക കോംപാക്ട് സെഡാനും ആസ്പയറാണ്. ഉയര്‍ന്ന പതിപ്പായ ടൈറ്റാനിയം പ്ലസില്‍ മാത്രമാണ് ആറ് എയര്‍ബാഗുകള്‍ ലഭ്യമാകുന്നത്. പെട്രോള്‍ പവര്‍ മോഡലുകള്‍ക്ക് 7.72 ലക്ഷം രൂപയാണ് വില.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് എലൈറ്റ് i20. ഈ സെഗ്മെന്റില്‍ ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയ ആദ്യ കാറുകളില്‍ ഒന്നാണ് പഴയതലമുറയില്‍പെട്ട i20. ഉയര്‍ന്ന പതിപ്പായ Asta യില്‍ മാത്രമാണ് കമ്പനി ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍, പെട്രോള്‍ എന്നീ എഞ്ചിനുകളില്‍ വാഹനം ലഭ്യമാണ്. 8.07 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഹ്യുണ്ടായി i20 ആക്ടീവ്

എലൈറ്റ് i20 യുടെ ക്രോസ്ഓവര്‍ പതിപ്പാണ് i20 ആക്ടീവ്. i20 യെപ്പോലെ ആറ് എയര്‍ബാഗുകളാണ് ഹ്യുണ്ടായി വാഹനത്തില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. റേഞ്ച് ടോപ്പിംഗ് ആസ്ത മോഡലിലാണ് ആറ് എയര്‍ബാഗുകള്‍ ലഭ്യമാവുക. വില 8.56 ലക്ഷം മുതല്‍.

Most Read:XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഹ്യുണ്ടായി വെന്യു

ഇന്ത്യയില്‍ വളരുന്ന നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി ശ്രേണിയിലെ പുതിയ അതിഥിയാണ് ഹ്യുണ്ടായി വെന്യു. വിപണിയിലെത്തി അധികം നാളായില്ലെങ്കിലും ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുല്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനമാണ് വെന്യു. SX 1.0 (0) മോഡലില്‍ മാത്രമേ ആറ് എയര്‍ബാഗുകള്‍ ലഭ്യമാകൂ. 10.60 ലക്ഷം രൂപ മുതലാണ് വെന്യുവിന്റെ വില.

Most Read:2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്

നാല് മീറ്ററില്‍ താളെയുള്ള എസ്‌യുവികളുമായി വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഫോര്‍ഡ് അടുത്തിടെ ഇക്കോസ്‌പോര്‍ട്ടിനെ പരിഷ്‌ക്കരിച്ചിരുന്നു. ഈ ശ്രേണിയിലെ ആദ്യവാഹനങ്ങളിലൊന്നായ ഇക്കോസ്‌പോര്‍ട്ട് ദീര്‍ഘകാലമായി ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈറ്റാനിയം പ്ലസ് മോഡലിലാണ് ഈ സവിശേഷത ലഭ്യമാകുന്നത്. 10 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ വില.

Most Read:കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

മഹീന്ദ്ര XUV 300

നിലവില്‍ ഏറ്റവും സുരക്ഷിതമായ ചെറിയ എസ്‌യുവിയാണ് മഹീന്ദ്ര XUV 300. വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ വാഹനത്തിന് സാധിച്ചില്ലെങ്കിലും വാഹനം സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നു. മഹീന്ദ്ര XUV 300 നെ ഏഴ് എയര്‍ബാഗുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. മറ്റ് കാറുകളെ പോലെ W 8 (0) എന്ന ഉയര്‍ന്ന മോഡലിലാണ് ഏഴ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നത്. പ്രാരംഭവില 11.64 ലക്ഷം രൂപമുതലാണ്.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ഹ്യുണ്ടായി വെര്‍ണ

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയമായ വാഹനങ്ങളിലൊന്നാണ് ഹ്യുണ്ടായി വെര്‍ണ. മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി തുടങ്ങിയ പ്രീമിയം സെഡാനുകളാണ് വിപണിയിലെ വെര്‍ണയുടെ എതിരാളികള്‍. കാറിന്റെ ഉയര്‍ന്ന പതിപ്പില്‍ മാത്രമാണ് എയര്‍ബാഗ് വാഗ്ദാനം ചെയ്യുന്നത്. 8.08 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില.

ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

ടൊയോട്ട യാരിസ്

ഈ ശ്രേണിയില്‍പെട്ട വാഹനങ്ങളില്‍ ഏഴ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാറാണ് ടൊയോട്ട യാരിസ്. 9.29 ലക്ഷം രൂപയാണ് കാറിന്റെ വിപണിവില. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന യാരിസ് ഒരു നല്ല പാക്കേജാണ്. എങ്കിലും വിപണിയില്‍ കാര്യമായ വില്‍പ്പന യാരിസിന് ലഭിക്കുന്നില്ല.

Most Read Articles

Malayalam
English summary
ten cheapest cars in India with six plus airbags. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X