ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

2019 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. അഞ്ച് ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

2019 ഒക്ടോബര്‍ മാസത്തില്‍ 5,17,808 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. ഇത് 2019 സെപ്തംബറിനേക്കാള്‍ 7 ശതമാനം കൂടുതലാണ്. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയിലും കമ്പനി വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ഹോണ്ട 4,87,782 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

2019 സെപ്തംബറിനേക്കാള്‍ 7 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്നും, വില്‍പ്പന ഇനിയും ഉയരുമെന്നും കമ്പനി അറിയിച്ചു. ഉത്സവകാല വില്‍പനയും ഓഫറുകളുമാണ് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സഹായമായത്.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

തങ്ങളുടെ നിരയിലെ ജനപ്രിയ സ്‌കൂട്ടര്‍ ആക്ടിവയ്ക്കും, CB ഷൈനും കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് മോഡലുകളും കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ള വാഹനങ്ങളാണ്.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

റിപ്പോര്‍ട്ട് അനുസരിച്ച് ജനപ്രീയ സ്‌കൂട്ടറായ ആക്ടിവ, പ്രതിമാസം രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. CB ഷൈന്റെ പ്രതിമാസ വില്‍പ്പന ഒരു ലക്ഷം യൂണിറ്റുകളാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 1,100 രൂപയുടെ കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റ് സൗകര്യമാണ് മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

നോ കോസ്റ്റ് ഈഎംഐ സൗകര്യത്തിനൊപ്പം മറ്റ് പ്രോസസിങ്ങ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ആക്ടിവ 14 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തിനിടെയാണ് ആക്ടിവ കമ്പനിക്ക് ഈ നേട്ടം നേടികൊടുക്കുന്നത്.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 13,93,256 യൂണിറ്റുകളുടെ വില്‍പ്പനയാണ് ആക്ടിവയ്ക്ക് ലഭിച്ചത്. ആവശ്യക്കാര്‍ ഏറിയതോടെ അടുത്തിടെ വാഹനത്തിന്റെ ഉത്പാദനം വര്‍ധിപ്പിച്ചതായും കമ്പനി അറിയിച്ചിരുന്നു.

Most Read: ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

ആക്ടിവ 5G എന്നൊരു പരിമിത പതിപ്പിനെയും അടുത്തിടെ കമ്പിനി വിപണയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും വ്യത്യസ്തമായി രണ്ട് കളര്‍ ഓപ്ഷനില്‍ അതിനൊപ്പം അധിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് പരിമിത പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Most Read: മന്ത്രി വാഹനം വീണ്ടും വാർത്തകളിൽ നിറയുന്നു; രണ്ട് വർഷത്തിനുള്ളിൽ മാറിയത് 34 ടയറുകൾ

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

ഒരോ അഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു ആക്ടിവ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്ന് വകഭേദങ്ങളില്‍ ആക്ടിവ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹോണ്ട ആക്ടിവ i -ആണ് ആദ്യ പതിപ്പ്. ഇതില്‍ 109.19 സിസി എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 8 bhp കരുത്തും 8.9 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ചേതക് ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ട് ബജാജ്

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

52,887 രൂപയാണ് തുടക്ക പതിപ്പിന്റെ വില. ആക്ടിവ 5G ആണ് ഈ നിരയില്‍ നിന്നുള്ള രണ്ടാമത്തെ വകഭേദം. 109.19 സിസി എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 8 bhp കരുത്തും 9 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 56,535 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

ആക്ടിവ 125 ആണ് ഈ നിരയില്‍ നിന്നുള്ള മൂന്നാമന്‍. 124 സിസി എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 8.5 bhp കരുത്തും 10.54 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 62,591 രൂപയാണ് ഈ പതിപ്പിന്റെ വിപണിയിലെ എക്,സ്ഷോറും വില.

ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

അടുത്തിടെ ആക്ടിവ 125 -ന്റെ ബിഎസ് VI എഞ്ചിനോടുകൂടി പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
Honda sold more than 5 lakh two-wheelers in October. Read more in Malayalam.
Story first published: Saturday, November 2, 2019, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X