പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

ഇന്ത്യയിലെ ബൈക്ക് നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ഥാനം. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഒട്ടനവധി ആരാധകരാണ് സാക്ഷാല്‍ എന്‍ഫീല്‍ഡിനുള്ളത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാഹന നിര്‍മ്മാതാക്കളിലൊന്നായ റോയല്‍ എന്‍ഫീല്‍ഡ്, ഇന്നും നിര്‍മ്മാണം തുടരുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ്.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സ്വന്തമാക്കുകയെന്ന സ്വപ്‌നമില്ലാത്ത വാഹനപ്രേമിയും ഉണ്ടാവില്ല. പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍ എന്‍ഫീല്‍ഡ് ബൈക്കെന്നാല്‍ എന്നും ഹരമാണ്. എന്നാല്‍, ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് വാങ്ങുന്ന ഒരാള്‍ക്ക് പറ്റുന്ന ചില അബദ്ധങ്ങളുണ്ട്. ആകര്‍ഷണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ സംഭവിക്കുന്ന ഈ അബദ്ധങ്ങള്‍ ആരും ശ്രദ്ധിക്കാറ് പോലുമില്ല. ഇതാ എന്‍ഫീല്‍ഡ് ബൈക്ക് വാങ്ങുമ്പോള്‍ മിക്കവര്‍ക്കും പറ്റുന്ന അഞ്ച് അബദ്ധങ്ങള്‍.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

ഉയര്‍ന്ന പവര്‍ ഹോണുകളും ലൈറ്റുകളും

കേട്ടാല്‍ ചെവിക്കല്ല് പൊട്ടുന്ന ഹോണുകളും ഹൈ പവര്‍ ലൈറ്റുകളുമായിരിക്കും എന്‍ഫീല്‍ഡ് ബൈക്കിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം. എന്നാല്‍ ഇത് തെറ്റായ ചിന്തയാണ്.

Most Read;പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം - ഹീറോ

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

ഉയര്‍ന്ന ശബ്ദമുള്ള ഹോണുകളും ഹൈ പവര്‍ ലൈറ്റുകളും ബൈക്കില്‍ വച്ചു പിടിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്. മോഡിഫൈ ചെയ്യുന്ന ഇത്തരത്തിലുള്ള ഘടകങ്ങള്‍ക്ക് (നിയമ വിരുദ്ധമായവ) കൂടുതല്‍ പവര്‍ ആവശ്യം വരുന്നതിനാല്‍ ഇവയ്ക്ക് അനുയോജ്യമായ രീതിയില്‍ വയറിംഗ്, റിലേ സംവിധാനങ്ങള്‍ എന്നിവ പരിഷ്‌ക്കരിക്കേണ്ടി വരുന്നു. ശരിയായ രീതിയിലുള്ള റിലേ സംവിധാനങ്ങള്‍ ഉപയോഗിക്കാത്ത കാരണം പലപ്പോഴും ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിലാണ് കലാശിക്കുക.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

തെറ്റായ രീതിയിലുള്ള ക്രാഷ് / ലെഗ് ഗാര്‍ഡുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് സാമാന്യം നല്ല ഭാരമുള്ളത് കൊണ്ട് തന്നെ ബൈക്ക് വീഴുകയോ മറ്റോ ചെയ്താല്‍ ഇത് പൊക്കിയെടുക്കണമെങ്കില്‍ കുറച്ച് കഷ്ടമാണ്. ഇത് കൂടുതല്‍ ആയാസമാക്കാനാണ് ക്രാഷ് / ലെഗ് ഗാര്‍ഡുകള്‍ ബൈക്കുകളിലുള്ളത്.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

എന്നാല്‍ നിലവാരം കുറഞ്ഞതോ ഫാന്‍സി രീതിയില്‍ പരിഷ്‌ക്കരിച്ചതോ ആയ ക്രാഷ് / ലെഗ് ഗാര്‍ഡുകള്‍ ബൈക്കിന് കേടുണ്ടാക്കുമെന്ന് മാത്രമല്ല, അപകടം, സംഭവിച്ചാല്‍ റെഡര്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

നിലവാരം കുറഞ്ഞ അലോയ്കള്‍

ഏതൊരു ബൈക്കിന്റെയും മുഖ്യ ഘടകമാണ് വീലുകള്‍. പുതുതായി ബൈക്ക് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടൊരു കാര്യമെന്തന്നാല്‍ ഒരിക്കലും നിലവാരം കുറഞ്ഞതോ വില കുറഞ്ഞതോ ആയ അലോയ് വീലുകള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്. കാരണം ഇവ പെട്ടെന്ന് തന്നെ എയര്‍ ലീക്കേജ് സംഭവിക്കാനും കേടാവാനുമുള്ള സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ കഴിവതും ഡീലര്‍ഷിപ്പുകളില്‍ നിന്ന് തന്നെ ഒറിജിനല്‍ ഘടകങ്ങള്‍ വാങ്ങി ബൈക്ക് സുരക്ഷിതമാക്കുക.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

വൈഡ് ഹാന്‍ഡില്‍ബാറുകള്‍

മോഡിഫൈ ചെയ്ത ഹാന്‍ഡില്‍ബാറുകളാണ് മറ്റൊരു പ്രധാന ഘടകം. നിങ്ങളുടെ റൈഡിംഗ് സൗകര്യത്തിന് അനുയോജ്യമായ രീതിയിലോ ബൈക്കിനെ ആകര്‍ഷകമാക്കുന്ന രീതിയിലോ ഹാന്‍ഡില്‍ബാറുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ തെറ്റില്ല.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

എന്നാല്‍, ക്രൂയിസര്‍ ബൈക്കുകളുടെ പ്രതീതി ഉണര്‍ത്താനായി നിരവധി പേരാണ് ബൈക്കിലെ ഹാന്‍ഡില്‍ബാറുകള്‍ വളരെ വിശാലമായി മോഡിഫൈ ചെയ്യുന്നത്. ഒരു റൈഡറെ സംബന്ധിച്ചിടത്തോളം ഒരുപാട് ബുദ്ധിമുട്ടുകളാണ് ഇവ ഉണ്ടാക്കുക. തിരക്കുള്ളതോ ഇടുങ്ങിയതോ ആയ റോഡുകളില്‍ ക്ലേശകരമായ റൈഡിംഗ് അനുഭവമായിരിക്കും നല്‍കുക. മാത്രമല്ല, ദീര്‍ഘദൂര യാത്രകളില്‍ ഇവ റൈഡര്‍ക്ക് പുറംവേദന ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും.

Most Read:ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

വില കുറഞ്ഞ എക്‌സോസ്റ്റ് സംവിധാനങ്ങള്‍

സാധാരണ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലുള്ളതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം ലഭിക്കണം എന്നായിരിക്കും ഏതൊരു എന്‍ഫീല്‍ഡ് ബൈക്കുടമയും ആഗ്രഹിക്കുക. ഇതിനായി വില കുറഞ്ഞ എക്‌സോസ്റ്റ് പൈപ്പുകള്‍ ഉപയോഗിച്ച് അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ശബ്ദം ബൈക്കിന് നേടിക്കൊടുക്കുക എന്നതായിരിക്കും മിക്കവരും ചിന്തിക്കുക.

പുതിയ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

എന്നാലിത് നിയമ വിരുദ്ധമാണ് ന്നെതിനെക്കാളുപരി ബൈക്കിന് കേടുപാടുകള്‍ വരുത്തുമെന്നുള്ള വസ്തുത ആരും ചിന്തിക്കുന്നില്ല. നിങ്ങളുടെ ബൈക്കിനെ എക്‌സോസ്റ്റ് സംവിധാനങ്ങള്‍ കസ്റ്റമൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിലവാരമുള്ള ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക.

*ചിത്രങ്ങള്‍ പ്രതീകാത്മകം മാത്രം

Most Read Articles

Malayalam
English summary
mistakes happens to newbie royal enfield riders: read in malayalam
Story first published: Thursday, February 7, 2019, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X