ട്രയംഫ് ബോണവില്‍ തിരിച്ചുവിളിക്കുന്നു

പരിശോധനയ്ക്കായി ട്രയംഫ് ബോണവില്‍ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു. വയറിങ്ങിലെ നിര്‍മ്മാണ പിഴവ് കാരണം ആഗോള തലത്തില്‍ 12,000 ബോണവില്‍ യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നടപടി. രാജ്യത്ത് വിറ്റ ആയിരം ബോണവില്‍ ബൈക്കുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ മോഡലുകളിലാണ് പ്രശ്‌ന സാധ്യതയുള്ളത്.

ട്രയംഫ് ബോണവില്‍ തിരിച്ചുവിളിക്കുന്നു

ആഗോള നിരയില്‍ T100, T100 ബ്ലാക്ക്, T120, T120 ബ്ലാക്ക്, സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍, സ്ട്രീറ്റ് ട്വിന്‍ A2, സ്ട്രീറ്റ് കപ്പ് മോഡലുകള്‍ തിരിച്ചുവിളിച്ച ബോണവില്‍ ബൈക്കുകളുടെ പട്ടികയിലുണ്ട്. ഇതില്‍ സ്ട്രീറ്റ് A2, സ്ട്രീറ്റ് കപ്പ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലില്ല. ഹെഡ്‌സ്റ്റോക്ക് യൂണിറ്റില്‍ സംഭവിച്ച വയറിങ് ഹാര്‍നെസ് തകരാറാണ് മോഡലുകള്‍ തിരിച്ചുവിളിക്കാനുള്ള കാരണമെന്ന് ട്രയംഫ് വ്യക്തമാക്കി.

ട്രയംഫ് ബോണവില്‍ തിരിച്ചുവിളിക്കുന്നു

നിര്‍മ്മാണ പിഴവിനെ തുടര്‍ന്ന് ക്ലച്ച് കേബിളുകള്‍ വയറിങ് ഹാര്‍നെസ് യൂണിറ്റില്‍ ഉരസി വയറുകള്‍ക്ക് കേടുപാട് സംഭവിക്കുന്നു. കാലക്രമേണ ഹെഡ്‌ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെ ഇതുബാധിക്കും. ആഗോള തലത്തില്‍ ബോണവില്‍ ബൈക്കുകള്‍ പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചു നല്‍കാനാണ് ട്രയംഫിന്റെ തീരുമാനം.

Most Read: ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍— വീഡിയോ

ട്രയംഫ് ബോണവില്‍ തിരിച്ചുവിളിക്കുന്നു

തിരിച്ചുവിളിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ബോണവില്‍ ഉടമകള്‍ ഡീലര്‍ഷിപ്പുകളെ ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. സര്‍വീസ് സെന്ററുകള്‍ സൗജന്യമായി പ്രശ്‌നം പരിഹരിച്ചു നല്‍കും. ഇന്ത്യയില്‍ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകള്‍ കടന്നുവന്നിട്ട് നാളുകള്‍ ഏറെയായിട്ടില്ല. 7.45 ലക്ഷം രൂപയാണ് സ്ട്രീറ്റ് ട്വിനിന് വിപണിയില്‍ വില. സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറിന് വില 8.45 ലക്ഷം രൂപയും.

ട്രയംഫ് ബോണവില്‍ തിരിച്ചുവിളിക്കുന്നു

900 സിസി 'ഹൈ ടോര്‍ഖ്' പാരലല്‍ ട്വിന്‍ എഞ്ചിനാണ് സ്ട്രീറ്റ് ട്വിനിലും സ്ട്രീറ്റ് സ്‌ക്രാമ്പ്ളറിലും തുടിക്കുന്നത്. എഞ്ചിന് 65 bhp കരുത്തും 80 Nm torque ഉം സൃഷ്ടിക്കാനാവും. ഇരു ബൈക്കുകളിലും അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ട്രാക്ഷന്‍ കണ്‍ട്രോളും റോഡ് - റെയിന്‍ റൈഡിംഗ് മോഡുകളും ബൈക്കുകളുടെ വിശേഷങ്ങളാണ്.

Most Read: ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ട്രയംഫ് ബോണവില്‍ തിരിച്ചുവിളിക്കുന്നു

കയാബ 41 mm ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റുകള്‍ പിന്നിലും ബൈക്കുകളില്‍ സസ്പെന്‍ഷന്‍ നിറവേറ്റാനായുണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇരട്ട ചാനല്‍ എബിഎസ്, റൈഡ് ബൈ വയര്‍, എല്‍സിഡി മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് പാക്ക്, ഹീറ്റഡ് ഗ്രിപ്പുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, എഞ്ചിന്‍ ഇമൊബിലൈസര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും 2019 സ്ട്രീറ്റ് ട്വിന്‍, സ്‌ക്രാമ്പ്ളര്‍ ബൈക്കുകളുടെ മറ്റു സവിശേഷതകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ട്രയംഫ് #triumph motorcycles
English summary
Triumph Bonneville Recalled. Read in Malayalam.
Story first published: Tuesday, March 26, 2019, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X