ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ടൈഗർ 900-ന്റെ പരിഷ്ക്കരിച്ച മോഡൽ വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ്.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

പുതിയ ടൈഗർ 900 ഒരു പുതിയ 900 സിസി ഇൻ-ലൈൻ ത്രീ-സിലിണ്ടർ യൂറോ 5-കംപ്ലയിന്റ് എഞ്ചിൻ, പുതിയ ഫുൾ-കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, റൈഡിംഗ് മോഡുകൾ, നവീകരിച്ച ഡിസൈൻ എന്നിവ പുതിയ പതിപ്പിൽ അവതരിപ്പിക്കുന്നു.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ടൈഗർ 800 ശ്രേണിയിലെ XR, XC ശ്രേണികൾക്കുപകരം, പുതിയ ടൈഗർ 900 മോട്ടോർസൈക്കിൾ മൂന്ന് വകഭേദങ്ങളായി തിരിച്ചിരിക്കുന്നു. ഓഫ്-റോഡ് അഡ്വഞ്ചർ ശേഷിയുള്ള ടൈഗർ 900 റാലി, ടൂറിംഗ്, മിതമായ ഓഫ്-റോഡ് ശേഷിയുള്ള ടൈഗർ 900 ജിടി, സ്റ്റാൻഡേർഡ് ടൈഗർ എന്നിങ്ങനെയാണ് വകഭേദങ്ങൾ. റാലി, ജിടി മോഡലുകൾക്ക് ഉയർന്ന പ്രോ മോഡലുകളും ഉണ്ട്. അതിൽ കൂടുതൽ സവിശേഷതകളും ശേഷിയും ട്രയംഫ് വാഗ്ദാനം ചെയ്യുന്നു.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ടൈഗർ 900-ലെ ഏറ്റവും വലിയതും പ്രസക്തവുമായ മാറ്റം ഉയർന്ന ശേഷിയുള്ള 12-വാൽവ്, ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ്. ഇത് നിലവിലുള്ള ടൈഗർ 800-നെക്കാൾ 10 ശതമാനം കൂടുതൽ ടോർഖ് ഉത്പാദിപ്പിക്കുന്നു.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

എന്നാൽ 888 സിസി എഞ്ചിന്റെ പവർ ഔട്ട്പുട്ട് അതേപടി തുടരുന്നു. നിലവിലുള്ള മോഡൽ - 8,750 rpm-ൽ 94 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. എന്നാൽ ശക്തമായ മിഡ് റേഞ്ചും 10 ശതമാനം കൂടുതൽ ടോർഖുമാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്ുന്നത്. അതായത് 7,250 rpm-ൽ 87 Nm torque സൃഷ്ടിക്കും.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ടൈഗർ 800-ന്റെ 1-2-3 ഫയറിംഗ് ഓർഡറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എഞ്ചിന് മറ്റൊരു ഫയറിംഗ് ഓർഡറും ഉണ്ട്. ഇത് ബൈക്കിന് കൂടുതൽ പവർ ഡെലിവറിയും മെച്ചപ്പെട്ട സ്വഭാവവും നൽകുന്നു.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ജിടി, ജിടി പ്രോ, റാലി, റാലി പ്രോ വകഭേദകളിൽ എബി‌എസിനെയും ട്രാക്ഷൻ കൺട്രോൾ സിസ്റ്റങ്ങളെയും ശക്തിപ്പെടുത്തുന്ന പുതിയ IMU ഫീച്ചറും ടൈഗർ 900-ൽ അവതരിപ്പിക്കുന്നു. പഴയ ടൈഗർ 800 മോഡലിനെപ്പോലെ പുതിയ ടൈഗർ 900-ൽ ത്രോട്ടിൽ മാപ്പ്, ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ, എബി‌എസ് ക്രമീകരണങ്ങൾ എന്നിവയും നിരവധി റൈഡിംഗ് മോഡുകളും ഉൾപ്പെടുന്നു.

Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ഉയർന്ന പതിപ്പായ ടൈഗർ 900 റാലി പ്രോയിൽ റെയിൻ, റോഡ്, സ്പോർട്ട്, ഓഫ്-റോഡ്, പൂർണ്ണമായും ഇഷ്ടാനുസൃതമാക്കാവുന്ന റൈഡർ, ഓഫ്-റോഡ് പ്രോ മോഡുകൾ എന്നിങ്ങനെ ആറ് മോഡുകൾ ഉൾക്കൊള്ളുന്നു. ടൈഗർ 900 ജിടി പ്രോയിൽ അഞ്ച് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. റെയിൻ, റോഡ്, സ്പോർട്ട്, ഓഫ്-റോഡ്, റൈഡർ എന്നിവയാണ് അത്.

Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ടൈഗർ 900 റാലി, ടൈഗർ 900 ജിടി എന്നിവയിൽ റെയിൻ, റോഡ്, സ്‌പോർട്ട്, ഓഫ് റോഡ് എന്നീ നാല് മോഡുകളും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് ടൈഗർ 900-ൽ റെയിൻ, റോഡ് മോഡുകൾ മാത്രമേ ഉള്ളൂ.

Most Read: ഹസ്ഖ്‌വര്‍ണ ബൈക്കുകൾ ഇന്ത്യൻ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ജിടി, ജിടി പ്രോ, റാലി, റാലി പ്രോ എന്നിവയിലും ബാക്ക്‌ലിറ്റ് സ്വിച്ചുകൾ, ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് ഗ്രിപ്സ് എന്നിവ ഉൾക്കൊള്ളുന്നു. ടോപ്പ്-ഓഫ്-റേഞ്ച് റാലി പ്രോ, ജിടി പ്രോ മോഡലുകൾക്ക് റൈഡറിനും പില്യനും ഹീറ്റഡ് സീറ്റുകളും സ്റ്റാൻഡേർഡ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ലഭിക്കും.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ഫുൾ-കളർ ടിഎഫ്ടി സ്ക്രീൻ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. എന്നാൽ അടിസ്ഥാന ടൈഗർ 900-ന് 5 ഇഞ്ച് സ്ക്രീൻ ലഭിക്കുമ്പോൾ, മറ്റെല്ലാ മോഡലുകളിലും 7 ഇഞ്ച് വലിയ സ്ക്രീൻ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന പതിപ്പായ റാലി പ്രോ, ജിടി പ്രോ മോഡലുകളിൽ, പുതിയ സിസ്റ്റം മൈ ട്രയംഫ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ഇത് ഹാൻഡ്‌സ്ഫ്രീ ഫോൺ നിയന്ത്രണം, എം‌പി 3 മ്യൂസിക് സെലക്ഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പിന്തുണക്കുന്നു. ജിടി പ്രോ, റാലി പ്രോ പതിപ്പുകൾക്ക് ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റും ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ജിടി പ്രോ പതിപ്പിൽ മാർസോച്ചിയിൽ നിന്നുള്ള ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷനും ഉണ്ട്. റിയർ പ്രീലോഡും ഡാമ്പിംഗ് ക്രമീകരണങ്ങളും ഡാഷ്, ലെഫ്റ്റ് ഹാൻഡ് സ്വിച്ച് ക്യൂബ് വഴി ക്രമീകരിക്കാൻ കഴിയും. കംഫർട്ട് മുതൽ സ്‌പോർട്ട് വരെയുള്ള ഓഫറിൽ ഒമ്പത് ലെവൽ ഡംപിംഗ് നിയന്ത്രണവും നാല് പ്രീലോഡ് സെറ്റപ്പുകളും ഉൾപ്പെടുന്നു.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ബാക്കി ശ്രേണിയിൽ എല്ലാം സ്വമേധയാ ക്രമീകരിച്ച മാർസോച്ചി യൂണിറ്റുകളും റാലി പ്രോ വകഭേദത്തിൽ മാനുവലി ക്രമീകരിക്കാവുന്ന ഷോവ സസ്‌പെൻഷനും അവതരിപ്പിക്കുന്നു. എല്ലാ വകഭേദങ്ങളും ടോപ്പ്-സ്പെക്ക് ബ്രെംബോ സ്റ്റൈല ഫോർ-പിസ്റ്റൺ മോണോബ്ലോക്ക് കാലിപ്പറുകളുമായാണ് വരുന്നത്.

ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ടൈഗർ 900-യുടെ അടിസ്ഥാന വില ഏകദേശം 8.5 ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെ ആയിരിക്കും. പുതിയ ടൈഗർ 900 ശ്രേണി 2020-ന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
2020 Triumph Tiger 900 Unveiled. Read more Malayalam
Story first published: Wednesday, December 4, 2019, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X