FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ഇന്ത്യ തങ്ങളുടെ ആദ്യ ബിഎസ്-VI മോഡലുകളെ വിപണിയിലെത്തിച്ചു. ജനപ്രിയ മോഡലായ FZ FI, FZ-S FI എന്നിവയുടെ ബിഎസ്-VI പതിപ്പുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

രണ്ട് മോട്ടോർ സൈക്കിളുകളുടെയും ബിഎസ്-VI പതിപ്പിൽ ഡാര്‍ക്ക്‌നൈറ്റ്‌, മെറ്റാലിക് ഗ്രേ എന്നീ പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. FZ FI-യുടെ വില 99,200 രൂപയിൽ നിന്നും FZ-S FI യുടെ വില 1,01,200 രൂപയിൽ നിന്നുമാണ് ആരംഭിക്കുന്നത്. എല്ലാ വിലകളും എക്സ്ഷോറൂം വിലയാണ്.

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

എഞ്ചിൻ സവിശേഷതകളും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. യമഹ FZ-യുടെ ബ്ലൂ കോർ കൺസെപ്റ്റ് അഡാപ്റ്റേഷനുകൾ 149 സിസി എയർ-കൂൾഡ് SOHC 2-വാൽവ് എഞ്ചിനിൽ 9.6: 1 എന്ന കംപ്രഷൻ അനുപാതത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് 7,250 rpm-ൽ പരമാവധി 12.4 bhp പവറും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

ബിഎസ്-VI പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്-IV മോഡൽ 8,000 rpm-ൽ 13.2 bhp കരുത്തും 6,000 rpm-ൽ 12.8 Nm torque ഉം ആയിരുന്നു നൽകിയിരുന്നത്. അതേപോലെ കംപ്രഷൻ അനുപാതം ബിഎസ്-IV പതിപ്പിൽ 9.5: 1 എന്നിങ്ങനെയായിരുന്നു.

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

ബിഎസ്-VI FZ FI, FZ-S FI മോഡലുകളുടെ ഇരുവശത്തും ഡിസ്ക്ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷക്കായി സിംഗിൾ ചാനൽ എ‌ബി‌എസും യമഹ വാഗ്ദാനം ചെയ്യുന്നു. മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്കുമാണ് സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്.

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

ബോഡി-കളർ ഹെഡ്‌ലൈറ്റ് മാസ്ക്, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോം ഹൈലൈറ്റുകളുള്ള മസ്കുലർ ഡിസൈൻ (FZS-FI മോഡലിന് മാത്രം), എഞ്ചിന്‍ കൗള്‍ (FZS-FI-ന് മാത്രം), സിംഗിൾ-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ് എന്നിവയും സ്റ്റൈലിംഗ് സൂചകങ്ങളിൽ തുടരുന്നു. നിലവിലുള്ള മോഡലിന്റെ ഡിസൈൻ നിലനിർത്തുന്നത് വില വർധനവിനെ പിടിച്ചുനിർത്താൻ സഹായിച്ചു.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

ഒരു നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സിംഗിൾ പീസ് ടു ലെവൽ സീറ്റുമാണ് രണ്ട് മോട്ടോർസൈക്കിളിലും ഉൾപ്പെടുത്തിയിട്ടുള്ളത്. 2020 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് നിർബന്ധിതമായിട്ടുള്ള ബിഎസ്-VI-ന് അനുസൃതമായി വരും മാസങ്ങളിൽ യമഹ ഇന്ത്യ കൂടുതൽ ബിഎസ്-VI കംപ്ലയിന്റ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.

Most Read: ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

FZS-FI ഡാര്‍ക്ക്‌നൈറ്റ് 1,02,700 രൂപ, മെറ്റാലിക് റെഡ് 101,200 രൂപ, ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, ഗ്രേ & സിയാൻ ബ്ലൂ മോഡലുകൾക്ക് 1,01,200 രൂപ എന്നിങ്ങനെയും FZ-FI മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ പതിപ്പുകൾക്ക് 99,200 രൂപ എന്നിങ്ങനെയാണ് പുതിയ FZ ബിഎസ്-VI ശ്രേണിയുടെ എക്സ്ഷോറൂം വില വരുന്നത്.

Most Read: ചേതക് ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ട് ബജാജ്

FZ, FZ-S മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് യമഹ

ഉടൻ തന്നെ ബിഎസ്-VI FZ മോഡലുകൾ ഡീലർഷിപ്പുകളിൽ ലഭ്യമായി തുടങ്ങുമെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയർമാൻ ശ്രീ മോട്ടോഫുമി ഷിതാര അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS-VI Yamaha FZ-FI, FZS-FI launched in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X