മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

സുസുക്കിയുടെ മോട്ടോജിപി കളർ സ്കീമിൽ അണിഞ്ഞൊരുങ്ങി 2020 GSX-R125 ജാപ്പനീസ് വിപണിയിൽ എത്തി. ട്രൈറ്റൺ ബ്ലൂ മെറ്റാലിക്, ബ്രില്യന്റ് വൈറ്റ്, ടൈറ്റൻ ബ്ലാക്ക്, ഏറ്റവും പുതിയ മോട്ടോജിപി ലിവറി എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലായി 125 സിസി സ്പോർട്സ് ബൈക്ക് ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കും.

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

പുതിയ മോട്ടോജിപി എഡിഷന് 3,93,800 യെൻ ആണ് വില. അതേസമയം GSX-R125 സ്റ്റാൻഡേർഡ് പതിപ്പിന് 2,79,811 യെൻ മാത്രമാണ് വില വരുന്നത്. ജൂലൈയിലെ ആദ്യ ആഴ്ചയിൽ തന്നെ ഉദയ സൂര്യന്റെ നാട്ടിൽ വാഹനം വിൽപ്പനയ്ക്കെത്തും.

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

കമ്പനിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷത്തിന്റെ ഭാഗമാണ് പുതിയ മോട്ടോജിപി എഡിഷൻ എന്നത് ശ്രദ്ധേയമാണ്. ടീം സുസുക്കി എക്സ്റ്റാറിന്റെ ഏറ്റവും പുതിയ GSX-RR മോട്ടോജിപി റേസ് ബൈക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കളർ കോമ്പനിനേഷൻ.

MOST READ: കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

ബ്ലൂ, സിൽവർ നിറങ്ങളുടെ സംയോജനമാണ് ഇതിൽ കാണാൻ സാധിക്കുന്നത്.. പുതിയ കളറിംഗ് കൂടാതെ മോട്ടോർസൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും സുസുക്കി ഉൾപ്പെടുത്തിയിട്ടില്ല.

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

124 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സുസുക്കി GSX-R125 എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന്റെ ഹൃദയം. DOHC സജ്ജീകരണവും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ഉൾക്കൊള്ളുന്നതാണ് ഈ സൂപ്പർബൈക്ക്.

MOST READ: കെടിഎമ്മിന്റെ ജന്മ നാട്ടിൽ മോട്ടോർസൈക്കിളുകൾക്ക് വിലക്ക്

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

ഇതിന് 10,000 rpm-ൽ‌ 15 bhp പവറും 8,000 rpm-ൽ‌ 11 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

വലിയ ശേഷിയുള്ള ജിക്‌സർ ബൈക്കുകളുടെ മുൻവശം കടമെടുത്തിട്ടുള്ള GSX-R125 എൽഇഡി ടെയിൽ ലാമ്പ്, ക്ലിപ്പ് ഓൺ ഹാൻഡിൽബാറുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകൾ ഓഫറിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

കെടിഎം RC 125 മോഡലിന്റെ പ്രധാന എതിരാളിയാണ് സുസുക്കിയുടെ ഈ സ്പോർട്സ് ബൈക്ക്. സമീപഭാവിയിൽ GSX-R125 ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

കൂടാതെ ആഗോളതലത്തിലുള്ള തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി അടുത്തിടെ തായ്‌വാനിൽ പുതിയ 2020 സ്വിഷ് 125 സ്കൂട്ടറിനെയും കമ്പനി അവതരിപ്പിച്ചു. ഏറ്റവും പുതിയ അവതാരത്തിൽ പുതിയ സവിശേഷതകളോടൊപ്പം ആകർഷകമായ പുതിയ കളർ ഓപ്ഷനുകളും സ്വിഷ് നേടി.

Most Read Articles

Malayalam
English summary
2020 Suzuki GSX-R125 MotoGP Edition Launched In Japan. Read in Malayalam
Story first published: Thursday, June 25, 2020, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X