കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

ഇന്ത്യൻ ഇരുചക്ര വിപണിയിലെ ഏറ്റവും ജനപ്രിയമായ വിഭാഗങ്ങളിൽ ഒന്നാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടേത്. ഈ ശ്രേണിയിൽ ഹീറോയാണ് രാജാവ് എങ്കിലും ജാപ്പനീസ് ബ്രാൻഡായ ഹോണ്ട തങ്ങളുടെ വ്യക്തിമുദ്രയും വിശ്വാസീയതയും ഇവിടെയും തെളിയിച്ചതാണ്.

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

ഈ ശ്രേണിയിലെ ഹോണ്ടയുടെ പ്രിയപ്പെട്ട മോഡലായിരുന്നു ലിവോ. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് നിലവിൽ വന്നതോടെ വിപണിവിട്ട കമ്മ്യൂട്ടർ ബൈക്ക് ബിഎസ്-VI കരുത്തിൽ തിരിച്ചെത്തുകയാണ്. ഇതിന്റെ ഭാഗമയി മോട്ടോർസൈക്കിളിന്റെ ടീസർ വീഡിയോ ഹോണ്ട പുറത്തിറക്കി.

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

ബിഎസ്-VI കംപ്ലയിന്റ് 110 സിസി ഹോണ്ട ലിവോ കമ്പനിയുടെ CD 110 ഡ്രീമിന് മുകളിലായും ഷൈനിന് താഴെയായായും സ്ഥാനംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട; വില 73,336 രൂപ

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

രണ്ട് മോഡലുകൾക്കിടയിലും ഏകദേശം 64,000 രൂപയുടെ എക്സ്ഷോറൂം വിലയിലാകും മോഡൽ വിൽപ്പനയ്ക്ക് എത്തുക. അതായത് പഴയ ലിവോയേക്കാൾ 6,000 രൂപയോളം വിലയേറിയതാകും എന്ന് ചുരുക്കം.

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

ഹോണ്ട 2020 ഗ്രാസിയ 125 പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ലിവോയുടെ ടീസറും പങ്കുവെച്ചത്. ഇത് ഒരു പുനർരൂപകൽപ്പന ചെയ്ത ഡിസൈൻ, പുതിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചില പുതിയ സവിശേഷതകൾ എന്നിവയല്ലാം വെളിപ്പെടുത്തുന്നു.

MOST READ: ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പും വില്‍പ്പനയ്ക്ക് എത്തി

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

ഹെഡ്‌ലൈറ്റ് പഴയ മോഡലിന് സമാനമായി കാണപ്പെടുന്നു. അത് ഇപ്പോഴും ഒരു ഹാലോജൻ-ബൾബ് സജ്ജീകരണം തന്നെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്. എന്നിരുന്നാലും CD 110 ഡ്രീം പോലെ DC പവർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

അതിനർത്ഥം ഓൾട്ടർനേറ്റീവ് കറണ്ട് (AC) പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് പോലെ ഏറ്റക്കുറച്ചിലിന് ഇത് വിധേയമല്ല. CD 110 ഡ്രീമിന് സമാനമായ എഞ്ചിനും ഗിയർബോക്സും ഹോണ്ട ലിവോയ്ക്ക് ഉണ്ടായിരിക്കുമെന്നാണ് സൂചന.

MOST READ: ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

അതായത് പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ 110 സിസി എഞ്ചിൻ 8.8 bhp കരുത്തിൽ 9.3 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകുമെന്ന് ചുരുക്കം. ഈ എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കും.

കമ്മ്യൂട്ടർ ശ്രേണിയിലേക്ക് ബിഎസ്-VI ഹോണ്ട ലിവോ വീണ്ടും എത്തുന്നു, കാണാം ടീസർ വീഡിയോ

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു അനലോഗ് ഗേജ് വഴി സ്പീഡ് പ്രദർശിപ്പിക്കുന്നത് തുടരുന്നു. എന്നാൽ മറ്റ് വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ ഉൾപ്പെടുത്തും. വരാനിരിക്കുന്ന ലിവോയ്ക്ക് ഒരു പുതിയ സ്റ്റാർട്ടർ ബട്ടണും ലഭിക്കുന്നു. സ്റ്റാർട്ടറിനെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യയിലെ ഹോണ്ടയുടെ ശ്രേണിയിൽ ഉടനീളം കണ്ടെത്താൻ കഴിയുന്ന നിശബ്‌ദ-ആരംഭ തരത്തിലുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
BS6 Honda Livo Coming Soon Teaser Out. Read in Malayalam
Story first published: Thursday, June 25, 2020, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X