ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ചേതക് ഇലക്ട്രിക് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. കൊവിഡ്-19 ന്റെ സാഹചര്യത്തിൽ സ്കൂട്ടറിന്റെ ഉത്പാദനവും, ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ച ബജാജ് പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കുകയാണ്.

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ഓൺലൈൻ ബുക്കിംഗ് കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. നിർമാണം സാധ്യമാകാതെ ബുക്കിംഗ് തുടരുന്നത് ഡെലിവറികളിൽ ഗണ്യമായ കാലതാമസത്തിന് ഇടയാക്കുമെന്നതാണ് ബുക്കിംഗും നിർത്തിവെക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ചൈനയിൽ നിന്ന് ബാറ്ററി സെല്ലുകൾ ലഭിക്കാൻ തുടങ്ങി എന്നതാണ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന് അനുകൂലമായി പ്രവർത്തിച്ചത്. കൊറോണ വൈറസിന്റെ തുടക്കവും പ്രഭവകേന്ദ്രവുമായ ചൈനയിലെ വുഹാനിൽ നിന്നാണ് ഇത് വിതരണം ചെയ്യുന്നത്. ഇത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.

MOST READ: ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

എന്നിരുന്നാലും വുഹാൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതോടെ ബജാജിന്റെ വിതരണ ശൃംഖല ഇതിനായി പ്രവർത്തിച്ചുവരികയാണ്. തൽഫലമായി ചേതക് ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുന്ന ബജാജിന്റെ പൂനെ പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിച്ചു. ബാറ്ററി സെല്ലുകൾ ഇതിനകം മുംബൈയിൽ എത്തിയിട്ടുണ്ടെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞു.

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ഇവ പ്ലാന്റിലെത്തിയ ഉടൻ കമ്പനി ഉത്പാദനം പുനരാരംഭിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ബാറ്ററി സെല്ലുകളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് എടുത്തുപറയേണ്ടതാണ്. ബജാജിന്റെ കാര്യത്തിൽ കമ്പനി ഈ ഘടകങ്ങൾ അതിന്റെ വെണ്ടർ പങ്കാളികൾ വഴിയാണ് വാങ്ങുന്നത്.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ബജാജ് ഈ ഘടകങ്ങൾ ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ല. നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ജൂലൈ പകുതിയോടെ മറ്റ് ഘടകങ്ങളുടെ വിതരണവും സാധാരണ നിലയിലേക്ക് എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ചേതക് ഇലക്ട്രിക് സ്കൂട്ടറിനായി രണ്ടാംഘട്ട വിതരണം എന്ന് നടത്താനാകുമെന്ന് ഉത്പാദനം പുനരാരംഭിച്ചതിനു ശേഷം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും. ബജാജിന്റെ ഈ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ജനുവരിയിലാണ് പുറത്തിറക്കിയത്. കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ പൂനെയിലും ബെംഗളൂരുവിലും മാത്രമാണ് ഇ-സ്കൂട്ടറിനെ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.

MOST READ: ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്. ഒരു ലക്ഷം രൂപയിലാണ് സ്കൂട്ടറിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ്. ആറ് കളർ ഓപ്ഷനുകളുള്ള അർബൻ, പ്രീമിയം വേരിയന്റുകളിൽ ഇത് തെരഞ്ഞെടുക്കാൻ സാധിക്കും.

ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 3 കിലോവാട്ട് IP 67 റേറ്റഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ചേതകിന് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 6.44 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കും. ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ റൈഡ് മോഡുകളിൽ ഇലക്ട്രിക് സ്കൂട്ടർ പ്രവർത്തിപ്പിക്കാം. പൂർണ ചാർജിൽ 95 കിലോമീറ്റർ വരെ മൈലേജും ചേതക് വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Production To Restart Soon. Read in Malayalam
Story first published: Tuesday, June 23, 2020, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X