നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

വിവിധ ശ്രേണികളിലേക്ക് നാല് പുതിയ മോഡലുകള്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് അറിയിച്ച് ടാറ്റ മോട്ടോര്‍സ്. ഉടന്‍ തന്നെ ഈ വാഹനങ്ങളുടെ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ഗ്രാവിറ്റാസ് എസ്‌യുവി, ആള്‍ട്രോസിന്റെ ടര്‍ബോ പതിപ്പ്, ഹാരിയര്‍ പെട്രോള്‍ മോഡല്‍, മിനി എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന HBX കണ്‍സെപ്റ്റ് മോഡല്‍ തുടങ്ങിയവരാണ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ആദ്യ മൂന്ന് മോഡലുകള്‍ 2020 അവസാനിക്കുന്നതിന് മുമ്പ് എത്തുമ്പോള്‍ മിനി എസ്‌യുവി അടുത്ത വര്‍ഷം ആദ്യം മാത്രമേ വിപണിയില്‍ എത്തുകയുള്ളുവെന്നും സൂചനയുണ്ട്. വരാനിരിക്കുന്ന 4 പുതിയ ടാറ്റ കാറുകളെകുറിച്ച് കൂടുതല്‍ അറിയാം.

MOST READ: ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ഗ്രാവിറ്റാസ്

2020 ഉത്സവ സീസണില്‍ ഗ്രാവിറ്റാസ് എസ്‌യുവി എത്തുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. 2020 ജൂലൈയില്‍ വരാനിരിക്കുന്ന എംജി ഹെക്ടര്‍ പ്ലസ് തന്നെയാകും വിപണിയിലെ മുഖ്യ എതിരാളി.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

6, 7 സീറ്റ് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ടാറ്റ ഗ്രാവിറ്റാസ് പ്രധാനമായും ഹാരിയറിന്റെ വലുതും പ്രീമിയം പതിപ്പുമാണ്. പ്ലാറ്റ്‌ഫോം, എഞ്ചിന്‍, ഡിസൈന്‍ ഘടകങ്ങള്‍ എന്നിവ അഞ്ച് സീറ്റര്‍ ഹാരിയറില്‍ നിന്ന് കടമെടുക്കും.

MOST READ: എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

എന്നിരുന്നാലും, വലിയ എസ്‌യുവിക്ക് മൂന്നാം നിരയിലെ അധിക സീറ്റുകള്‍, ഓട്ടോ ഹോള്‍ഡ്, ഇലക്ട്രോണിക് ഹാന്‍ഡ്ബ്രേക്ക്, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെടെ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ലഭിക്കുമെന്നും സൂചനയുണ്ട്.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ആള്‍ട്രോസ് ടര്‍ബോ പെട്രോള്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ട്രോസ് മോഡലുമായി ടാറ്റ രംഗപ്രവേശനം ചെയ്തത്. ടര്‍ബോ പതിപ്പിന് വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെ ഈ മോഡലിന്റെ ടര്‍ബോ പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാ‌ഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ഉടന്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെങ്കിലും അവതരണം സംബന്ധിച്ച് കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ഈ എഞ്ചിന്‍ 99 bhp കരുത്തും 141 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ഹാരിയര്‍ പെട്രോള്‍

ഹാരിയറിന്റെ നിര വിപുലീകരിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ മോഡലിന് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഈ എഞ്ചിന്‍ 150 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് സൂചന.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

തുടക്കത്തില്‍, ഇത് മാനുവല്‍ ഗിയര്‍ബോക്സിലാകും വിപണിയില്‍ എത്തുക. പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് പിന്നീട് പാഡില്‍ ഷിഫ്റ്ററുകളും ഒരു 'സ്പോര്‍ട്ട്' മോഡുമായി ഭാവിയില്‍ വിപണിയില്‍ എത്തിയേക്കാം. ടാറ്റ ഹാരിയര്‍ പെട്രോള്‍ 2020 ഉത്സവ സീസണിന് മുമ്പ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

HBX മിനി എസ്‌യുവി

ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തിന് തുടക്കത്തിലോ മിനി എസ്‌യുവി വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ടാറ്റയുടെ പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്ന മോഡല്‍ കൂടിയാണിത്.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

അതോടൊപ്പം ആല്‍ഫ മോഡുലാര്‍ പ്ലാറ്റ്ഫോമിനെ പിന്തുണയ്ക്കുന്ന രണ്ടാമത്തെ ടാറ്റ വാഹനവും. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത്.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ഈ എഞ്ചിന്‍ 85 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കും. ടിയാഗൊ, ടിഗോര്‍, ആള്‍ട്രോസ് എന്നീ ടാറ്റ കാറുകളില്‍ ഇടംപിടിച്ചിരിക്കുന്ന അതേ എഞ്ചിനാണ് ഇത്. കൂടാതെ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണലായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും മിനി എസ്‌യുവി വാഗ്ദാനം ചെയ്യും.

നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

വിപണിയില്‍ എത്തുമ്പോള്‍ മാരുതി സുസുക്കി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവരാകും എതിരാളികള്‍. നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Four New Tata Cars Ready For Launch. Read in Malayalam.
Story first published: Tuesday, June 23, 2020, 8:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X