മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും
മുഖംമിനുക്കി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് ഹാച്ച്ബാക്ക് നിരയിലെ ജനപ്രിയ മോഡലായ മാരുതി സുസുക്കി സ്വിഫ്റ്റ്. പതിനഞ്ചു വർഷക്കാലമായി ഇന്ത്യൻ നിരത്ത് വാഴുന്ന മോഡൽ നാലാം തലമുറയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.

ഈ വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്വിഫ്റ്റിന് നേരിയ മുഖംമിനുക്കൽ, പുതിയതും കൂടുതൽ ശക്തവുമായ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, അകത്തളത്തിലെ ചെറിയ മാറ്റങ്ങൾ എന്നിവ ലഭിക്കും.

അതിൽ ഏറ്റവും ശ്രദ്ധേയം പുതിയ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ്. ഡീസൽ സ്വിഫ്റ്റ് കളമെൊഴിഞ്ഞ സ്ഥാനത്തേക്ക് സ്വിഫ്റ്റിന്റെ 15 വർഷത്തെ ചരിത്രത്തിലെ മൂന്നാമത്തെ പെട്രോൾ എഞ്ചിൻ ഇടംപിടിക്കും.
MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

ഡ്യുവൽ ഇൻജെക്ടർ എഞ്ചിനിലെ പരമാവധി പവർ 90 bhp ആയിരിക്കുമെന്നാണ് സൂചന. ഒരു ടണ്ണിന് 100 bhp എന്ന പവർ-ടു-വെയ്റ്റ് അനുപാതത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. അതിനാൽ 10-11 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പുതിയ യൂണിറ്റിന് സാധിക്കും. ഇത് പെർഫോമെൻസിലെ മികച്ച വർധനവാകും സൂചിപ്പിക്കുക.

ഡ്യുവൽ ജെറ്റിന്റെ കടന്നുവരവോടെ ഹാച്ച്ബാക്ക് ആദ്യമായി ഇന്ത്യയിൽ ഒരു സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിക്കും. മെച്ചപ്പെട്ട ഇന്ധന സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ലിഥിയം അയൺ ബാറ്ററിയാണ് ഈ സാങ്കേതികവിദ്യയിലുള്ളത്. അതായത് മൊത്തത്തിലുള്ള ഇന്ധനക്ഷമത പുതിയ എഞ്ചിനിൽ കാണാൻ സാധിക്കുമെന്ന് ചുരുക്കം.
MOST READ: നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

നിലവിൽ ജപ്പാനിൽ പുറത്തിക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്ന് പുതിയ എയർ-ഇന്റേക്കുകൾ, ഹെഡ്‌ലൈറ്റുകൾ, പരിഷ്ക്കരിച്ച മുൻ ഗ്രിൽ, അലോയ് വീലുകൾ, പിൻ ബമ്പർ എന്നിവ മുന്നോട്ടു കൊണ്ടുപോകും.

സ്വിഫ്റ്റ് ഫെയ്‌ലിഫ്‌റ്റിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും വകഭേദങ്ങളിൽ പരിഷ്ക്കരണങ്ങൾ ഉണ്ടാകും. അതോടൊപ്പം പുതിയതും വലുതുമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കണക്റ്റഡ് സാങ്കേതികവിദ്യയും പുതിയ മോഡലിൽ അവതരിപ്പിക്കാൻ കഴിയും.
MOST READ: യൂറോപ്യൻ വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി കിയ സോറന്റോ

ഭാരം കുറഞ്ഞ Heartect പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചാണ് സ്വിഫ്റ്റ് നേരത്തെ വിപണിയിൽ എത്തിയിരുന്നത്. എന്നാൽ 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തോടു കൂടി സ്വിഫ്റ്റിന്റെ ഡീസൽ പതിപ്പ് പിൻമാറുകയായിരുന്നു.

നിലവിൽ 5.19 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതുക്കി വിപണിയിൽ എത്തുന്നതോടു കൂടി സ്വിഫ്റ്റിന്റെ പ്രാരംഭ വില 6 ലക്ഷം രൂപയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








