നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ മെയ് മാസത്തിലാണ് പുതിയ നിവസ് ക്രോസ്ഓവര്‍ കൂപ്പെ വിപണിയില്‍ പരിചയപ്പെടുത്തുന്നത്. യൂറോപ്പും ബ്രസീലും ഉള്‍പ്പെടെ ഒന്നിലധികം വിപണികളെ ലക്ഷ്യമിട്ടാണ് പുതിയ കൂപ്പെ കമ്പനി അവതരിപ്പിച്ചത്.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുമോ എന്ന കാര്യത്തില്‍ കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജൂണ്‍ 25-ന് ബ്രസീലില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെറിയ ക്രോസ്ഓവര്‍ കൂപ്പെയാണ് നിവസ്. ഈ വര്‍ഷത്തിന്റെ അവസാനം തന്നെ അര്‍ജന്റീനയിലും 2021 -ല്‍ മറ്റ് തെക്കേ അമേരിക്കന്‍ വിപണികളിലും വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

MOST READ: യൂറോപ്യൻ വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി കിയ സോറന്റോ

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

സാവോ ബെര്‍ണാഡോ കാമ്പോയിലെ, ആഞ്ചിയേറ്റ പ്ലാന്റില്‍ നിവസ് കൂപ്പെ എസ്‌യുവിയുടെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു. ബ്രസീലില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ വഴിയാകും വാഹനത്തിന്റെ അവതരണമെന്നും റി്‌പ്പോര്‍ട്ടില്‍ പറയുന്നു.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

ആഗോള വിപണിയില്‍, നിവസ് വ്യത്യസ്തമായ ഫോര്‍മാറ്റിലാകും എത്തുക. 2021 -ന്റെ രണ്ടാം പകുതിയില്‍ ഒരു യൂറോ-സ്പെക്ക് മോഡല്‍ ഇറക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ആദ്യ കാഴ്ചയില്‍, അന്താരാഷ്ട്ര പതിപ്പായ ഏറ്റവും പുതിയ പോളോയ്ക്ക് സമാനമാണ്.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

ചെറിയ കാറിനേക്കാള്‍ പരുക്കന്‍ രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

415 ലിറ്ററാണ് വാഹത്തിന്റെ ബൂട്ട് ശേഷി. അളവുകള്‍ പരിശോധിച്ചാല്‍ 4,266 mm നീളവും, 1,757 mm വീതിയും, 1,493 mm ഉയരവും, 2,566 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

MOST READ: എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍, എസ്യുവി പ്രചോദിത ഡീസൈന്‍ ഘടകങ്ങള്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ്, എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

പോളോയ്ക്ക് സമാനമായ ഡാഷ്ബോര്‍ഡ് ആണ് വാഹനത്തില്‍ ഒരുങ്ങുന്നത്. 10.25 ഇഞ്ച് ആക്റ്റീവ് ഇന്‍ഫോ ഡിസ്പ്ലേ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലിനൊപ്പം 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

സുരക്ഷക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സെന്‍സറുകളുള്ള റിവേഴ്‌സ് ക്യാമറ, ഫാറ്റിഗ് ഡിറ്റക്ടര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്ക് എന്നിവ ഇടംപിടിക്കും.

നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ TSI ടര്‍ബോ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 128 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും. ടി-ക്രോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.

More from DriveSpark

Article Published On: Monday, June 22, 2020, 8:30 [IST]
English summary
Volkswagen Nivus Coupe To Launch In Brazil On June 25. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X