കൂടുതൽ കരുത്തും പുതുമകളും; 2021 ഹോണ്ട CB125R വിപണിയിൽ

അന്താരാഷ്ട്ര വിപണികൾക്കായി ഹോണ്ട പുതിയ 2021 മോഡൽ CB125R പുറത്തിറക്കി. കൂടുതൽ ശക്തമായ എഞ്ചിൻ, പുതിയ സസ്‌പെൻഷൻ, കോസ്മെറ്റിക് മാറ്റങ്ങൾ, ഫീച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ പരിഷ്ക്കാരങ്ങളാണ് CB നിരയിലെ ഏറ്റവും കുഞ്ഞൻ ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്.

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

2021 CB125R നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ പുതിയ എഞ്ചിൻ യൂറോ 5 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം പഴയ യൂണിറ്റിനേക്കാൾ കൂടുതൽ കരുത്തുറ്റതുമാണ്.125 സിസി DOHC, 4V ലിക്വിഡ്-കൂൾഡാണ് പുതിയ ഹൃദയം.

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

ഇത് പഴയ എഞ്ചിൻ ഉത്പാദിപ്പിക്കുന്നതിനേക്കാൾ 1.6 bhp കരുത്ത് അധികമാണ് വികസിപ്പിക്കുന്നത്. അതായത് പരിഷ്ക്കരിച്ചെത്തുന്ന 2021 CB125R മൊത്തം 14.7 bhp പവർ സൃഷ്ടിക്കാൻ പ്രാപ്‌തമാണെന്ന് ചുരുക്കം.

MOST READ: ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

ദൈർഘ്യമേറിയ സ്ട്രോക്ക് ഫീച്ചർ ചെയ്യുന്ന പുതുക്കിയ എഞ്ചിൻ വർക്ക് ബൈക്കിന് ലഭിക്കുന്നു. മുമ്പത്തെ ബോറും സ്ട്രോക്കും 58 x 47.2 മില്ലിമീറ്ററിൽ നിന്ന് ഇപ്പോൾ 57.3 x 48.4 മില്ലിമീറ്ററായി പരിഷ്ക്കരിച്ചു. കൂടാതെ, എഞ്ചിന്റെ കംപ്രഷൻ അനുപാതവും ഹോണ്ട ചെറുതായി പുനർ‌നിർമിച്ചു.

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

ഇത് 11: 1 മുതൽ 11.3: 1 വരെ വർധിപ്പിച്ചു. ഏറ്റവും പുതിയ യൂറോ 5 അനുസരണത്തിന് അനുസൃതമായി ബൈക്ക് പുതിയ ഇൻ‌ലെറ്റ് ഡക്റ്റ്, റെസൊണേറ്റർ, എയർ ക്ലീനർ കണക്റ്റർ ട്യൂബ് എന്നിവയും എഞ്ചിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

MOST READ: 2021 മോഡല്‍ ലൈനപ്പ് അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

കൂടാതെ അടിഭാഗത്തായി നൽകിയിരിക്കുന്ന എക്‌സ്‌ഹോസ്റ്റും ബൈക്കിന് ഡ്യുവൽ-ചേംബർ മഫ്ലർ ലഭിക്കുന്നു. മറ്റൊരു പ്രധാന നവീകരണം ക്ലാസ്-ലീഡിംഗ് 41 mm ഷോവ ബിഗ് പിസ്റ്റൺ യുഎസ്ഡി ഫോർക്കുകളുടേതാണ്. ഇത് സാധാരണ ഒരു 125 സിസി മോട്ടോർസൈക്കിളിൽ കാണാത്ത ഒന്നാണ്.

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

ഫോർക്കുകൾ ഇപ്പോൾ ഒരു ഗോൾഡൻ ആനോഡൈസ്ഡ് ഫിനിഷിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അത് ബൈക്കിനെ കൂടുതൽ പ്രീമിയമാക്കുന്നു. ഈ മാറ്റങ്ങൾക്ക് പുറമെ ഹോണ്ട CB125R-ൽ മറ്റ് പുതുമകളൊന്നും നൽകിയിട്ടില്ല.

MOST READ: മലയാളിയുടെ കരവിരുതിലൊരുങ്ങിയ മിനിയേച്ചർ യമഹ RX 100

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

296 mm ഡിസ്ക് നിസിൻ കാലിപ്പർ അപ്പ് ഫ്രണ്ടും പിന്നിൽ 220 mm ഡിസ്കും അടങ്ങുന്ന ബ്രേക്കിംഗ് സജ്ജീകരണം തന്നെയാണ് മോട്ടോർസൈക്കിളിൽ അടങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ഹോണ്ട CB125R-ന്റെ ‘നിയോ സ്‌പോർട്‌സ് കഫെ' രൂപകൽപ്പനയും കമ്പനി അതേപടി നിലനിർത്തിയിട്ടുണ്ട്.

കൂടുതൽ കരുത്തോടെ പുതുമകളുമായി 2021 ഹോണ്ട CB125R വിപണിയിൽ

ഏറെ നാളായി ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾ രാജ്യത്ത് ഏത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഹോണ്ട CB125R. എന്നാൽ ആഭ്യന്തര തലത്തേലക്കുള്ള ബൈക്കിന്റെ അരങ്ങേറ്റത്തെക്കുറിച്ച് കമ്പനി വിശദീകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.

Most Read Articles

Malayalam
English summary
2021 Honda CB125R Neo Sports Cafe Revealed. Read in Malayalam
Story first published: Friday, November 13, 2020, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X