പുതിയ രൂപവും ഭാവവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

ആരൊക്കെ വന്നു, പോയി. എന്നാൽ അന്നും ഇന്നും റെട്രോ ക്ലാസിക് ശ്രേണിയിലെ കിരീടം റോയൽ എൻഫീൽഡിന്റെ തലയിൽ തന്നെയാണ് ഭദ്രം. എന്നാൽ മുമ്പുണ്ടായിരുന്ന മത്സരവും സാഹചര്യവുമല്ല കമ്പനി ഇപ്പോൾ നേരിടുന്നതെന്ന് വ്യക്തം.

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

അടുത്തിടെ ബെനലി ഇംപെരിയാലെ, ഹോണ്ട ഹൈനസ് CB350 തുടങ്ങിയ ക്ലാസിക് ശൈലിയുള്ള ക്രൂയിസർ മോട്ടോർസൈക്കിളുകൾ എൻഫീൽഡ് ക്ലാസിക് 350-ക്ക് വെല്ലുവിളിയുമായി കളംനിറഞ്ഞിരിക്കുകയാണ്.

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

അതിനാൽ തന്നെ പുതുതലമുറയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ക്ലാസിക്. അടുത്തിടെ പുറത്തിറക്കിയ മീറ്റിയോറിന് ലഭിച്ച മികച്ച സ്വീകരണത്തെത്തുടർന്ന് വരാനിരിക്കുന്ന ക്ലാസിക് 350-യും അതിന് സമാനമായ പല ഘടകങ്ങളും മുമ്പോട്ടുകൊണ്ടുപോയേക്കാം.

MOST READ: കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

അടുത്ത വർഷത്തിന്റെ തുടക്കത്തിൽ അതായത് മാർച്ച്-ഏപ്രിൽ മാസത്തോടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 മീറ്റിയോറുമായി വളരെയധികം സാമ്യമുണ്ടാകുമെന്നാണ് പറഞ്ഞുവരുന്നത്.

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

തണ്ടർബേർഡിൽ നിന്നും മീറ്റിയോറിലേക്ക് പരിവർത്തനം ചെയ്തപ്പോൾ കമ്പനി വരുത്തിയ മെച്ചപ്പെടുത്തലുകൾ കാലീകവും മികച്ചതുമാണ്. പഴയ മോഡലുകൾ ഉപയോഗിച്ചിരുന്ന സിംഗിൾ ഡൗൺ‌ട്യൂബ് ഫ്രെയിമിനെ ഒഴിവാക്കി വരാനിരിക്കുന്ന ക്ലാസിക്കിന് ഡബിൾ ക്രാഡിൾ ചാസിയാകും അടിവരയിടുക.

MOST READ: ഹിമാലയന് പുതിയ അഡ്വഞ്ചർ പതിപ്പുമായി റോയൽ എൻഫീൽഡ്

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

അതുപോലെ തന്നെ 346 സിസി എയർ-കൂൾഡ് യൂണിറ്റിന് വിപരീതമായി മീറ്റിയോർ 350 പോലെ പുതുതലമുറ ക്ലാസിക് പുതിയ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ മുമ്പോട്ടുകൊണ്ടുപോയേക്കും.

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

ഇത് ബൈക്കിന്റെ പവർ കണക്കുകളിൽ നേരിയ വർധനവിന് ഇടയാക്കുമെങ്കിലും ടോർഖ് 1 Nm കുറയും. അതായത് 2021 മോഡൽ ക്ലാസിക് 350 പരമാവധി 20 bhp

കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കുമെന്ന് ചുരുക്കം.

MOST READ: രണ്ട് ഗിയറുള്ള ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ; പരിചയപ്പെടാം കിംകോയുടെ F9 സ്പോർട്ടിനെ

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

പുതിയ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും പുതിയ ക്ലച്ചും മീറ്റിയോറിന് സമാനമായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയും. മെക്കാനിക്കൽ മാറ്റങ്ങൾ ക്ലാസിക് 350-യിൽ വൈബ്രേഷനുകളും മെച്ചപ്പെട്ട സവാരി നിലവാരവും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

അതുപോലെ തന്നെ തണ്ടർബേർഡിന്റെ പിൻഗാമിയിൽ വാഗ്ദാനം ചെയ്യുന്ന ട്രിപ്പർ നാവിഗേഷൻ സിസ്റ്റവും പുതിയ ക്ലാസിക് 350-യിൽ സ്റ്റാൻഡേർഡായി എൻഫീൽഡ് ഉൾപ്പെടുത്തും.

പുതിയ ഭാവവും രൂപവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

മാത്രമല്ല മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും ജാവ ക്ലാസിക്, ബെനലി ഇംപെരിയാലെ 400, ഹോണ്ട ഹൈനസ് എന്നിവയുമായി മാറ്റുരയ്ക്കുന്നതിന് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ അടുത്ത അവതാരത്തിന് സാധിക്കും.

Most Read Articles

Malayalam
English summary
2021 Royal Enfield Classic 350 Expected To Launch In The Early Next Year. Read in Malayalam
Story first published: Monday, November 30, 2020, 8:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X