Just In
- 9 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 35 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 2 hrs ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
Don't Miss
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Movies
സൂര്യയെ നിങ്ങള്‍ക്ക് മനസിലായിക്കോളും, പുതിയ വീട് ഡിഎഫ്കെ ആര്‍മിയുടെ പേരില്‍; ഫിറോസും സജ്നയും ലൈവില്‍
- News
'അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ', ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ട് ഗിയറുള്ള ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ; പരിചയപ്പെടാം കിംകോയുടെ F9 സ്പോർട്ടിനെ
ഹ്രസ്വ-ദൂരെയുള്ള നഗര യാത്രകൾക്ക് മാത്രമായി ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിരുന്ന കാലം മാറുകയാണ്. ഇപ്പോൾ മിക്ക ബ്രാൻഡുകളും പെർഫോമൻസ് അധിഷ്ഠിത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമിക്കാനും തുടങ്ങി.

തായ്‌വാനിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കിംകോ പുറത്തിറക്കിയ പുതിയ F9 സ്പോർട്ട് ഇ-സ്കൂട്ടർ അത്തരമൊരു ഉദാഹരണമാണ്. വളരെ സമൂലവും ആകർഷകവുമായ സ്റ്റൈലിംഗ് അതിന്റെ സ്പോർട്ടി ഉദ്ദേശ്യങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നു.

ചൈൽഡ് ഫ്രണ്ട് ആപ്രോൺ ഹൗസ് എൽഇഡി ബ്ലിങ്കറുകളുള്ള കോംപാക്റ്റ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് കിംകോ F9 സ്കൂട്ടറിനെ കാഴിച്ചയിൽ തന്നെ വ്യത്യസ്തമാക്കുന്നത്. സൈഡ് പാനലുകൾക്കും ടെയിലിനും ചുരുങ്ങിയ ബോഡി പാനലുകളാണുള്ളത്.
MOST READ: ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

പക്ഷേ ട്യൂട്ട്, ആംഗുലർ ലൈനുകൾ ഇടംപിടിച്ചിരിക്കുന്നത് ഒരു പരുക്കൻ രൂപമാണ് സമ്മാനിക്കുന്നത്. 14 ഇഞ്ച് ഗോൾഡൻ അലോയ് വീലുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, റിയർ ടയർ ഹഗ്ഗർ എന്നിവയാണ് തൽക്ഷണം ശ്രദ്ധ ആകർഷിക്കുന്ന മറ്റ് ചില ഘടകങ്ങൾ.

ഇവയെല്ലാം F9 സ്പോർട്ടിന് പ്രീമിയം അപ്പീൽ നൽകാൻ സഹായിച്ചിട്ടുണ്ട്. 30 Nm torque ഉത്‌പാദിപ്പിക്കുന്ന 9.4 കിലോവാട്ട് മോട്ടോറാണ് ഇ-സ്കൂട്ടറിന്റെ എഞ്ചിൻ. പിൻ ചക്രത്തിൽ നിന്നുള്ള ടോർഖ് ഔട്ട്പുട്ട് കണക്കുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

പരമാവധി 110 കിലോമീറ്റർ വേഗത കിംകോ F9-ന് പുറത്തെടുക്കാൻ കഴിയും. ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ സാന്നിധ്യമാണ് F9 ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും രസകരമായ സവിശേഷതകളിൽ ഒന്ന്.

അത് പവർ ഡെലിവറിയിൽ റൈഡറിന് മികച്ച നിയന്ത്രണമാണ് നൽകുന്നത്. ഇത് ഒരു യുണീക് കോംപാക്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും. വാഹനത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണ ഭാരം വെറും 107 കിലോഗ്രാം ആണ് എന്നതും ശ്രദ്ധേയമാണ്.
MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

നിരവധി അന്താരാഷ്ട്ര വിപണികളിൽ കിംകോ F9 അവതരിപ്പിക്കുമെങ്കിലും ഇന്ത്യയിലെത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 2018 ൽ കമ്പനി ഇന്ത്യൻ ബ്രാൻഡായ 22 മോട്ടോഴ്‌സുമായി കിംകോ സഖ്യത്തിലേർപ്പെട്ടിരുന്നെങ്കിലും പിന്നീടുള്ള പുരോഗമനങ്ങളെ കുറിച്ചൊന്നും വ്യക്തതയില്ല.

എന്നിരുന്നാലും ഈ വർഷം ആദ്യം പുറത്തുവന്ന ഓൺലൈൻ അഭ്യൂഹങ്ങൾ അനുസരിച്ച് രണ്ട് ബ്രാൻഡുകളും പദ്ധതി ഉപേക്ഷിച്ചതായും സൂചനയുണ്ട്. അതിനാൽ സമീപഭാവിയിൽ ഒന്നും കിംകോയുടെ ഇന്ത്യയിൽ സാന്നിധ്യമറിയിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.