AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ, ബ്രോ സുപ്പീരിയർ എന്നിവർ ചേർന്ന് AMB 001 എന്ന ടർബോചാർജ്ഡ്, ട്രാക്ക് മാത്രമുള്ള മോട്ടോർസൈക്കിളിന്റെ ഒരു പ്രോട്ടോടൈപ്പ് പരീക്ഷിക്കുന്ന പ്രക്രിയയിലാണ്.

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ പോ-അർനോസ് സർക്യൂട്ടിലെ പരീക്ഷണങ്ങൾക്കിടയിൽ, ആസ്റ്റൺ മാർട്ടിൻ സിഗ്നേച്ചർ മൂടുപടത്താൽ മറയ്ക്കുന്ന AMB 001 പ്രോട്ടോടൈപ്പ് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ബ്രാൻഡ് പുറത്തിറക്കി.

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

ഒരു CNC മെഷീൻ ചെയ്ത ഫ്രെയിം നേരിട്ട് എഞ്ചിനിലും ടൈറ്റാനിയം ഇന്റർഫേസുകളുള്ള ഒരു കാർബൺ ഫൈബർ റിയർ സബ് ഫ്രെയിമിലും ഘടിപ്പിച്ചിരിക്കുന്നു. ഫോർജ്ഡ് അലുമിനിയത്തിൽ നിന്ന് നിർമ്മിച്ച വീലുകളാണ് മോട്ടോർസൈക്കിളിലുള്ളത്.

MOST READ: റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

ഫ്രണ്ട് സസ്പെൻഷനായി ഇരട്ട വിസ്ബോൺ ഡിസൈൻ ആസ്റ്റൺ മാർട്ടിൻ ബ്രോ 001 അവതരിപ്പിക്കുന്നു. ബില്ലറ്റ് അലുമിനിയത്തിൽ നിന്നാണിത് നിർമ്മിച്ചിരിക്കുന്നത്.

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

ഉയർന്ന വേഗതയിൽ കൂടുതൽ ഡൗൺഫോർസിനെ സഹായിക്കുന്നതിന് ബോഡി വർക്കിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന വിംഗ്‌ലെറ്റുകളും മോട്ടോർസൈക്കിളിലുണ്ട്. 180 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ടർബോചാർജ്ഡ് 997 സിസി V-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

MOST READ: ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

തങ്ങൾ എല്ലാവരും നേരിടുന്ന വെല്ലുവിളികൾക്കിടയിലും AMB 001 -ന്റെ വികസനത്തിൽ പവളരെയധികം പുരോഗതി കൈവരിക്കാൻ കഴിഞ്ഞു എന്ന് ആസ്റ്റൺ മാർട്ടിനിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മാരെക് റീച്ച്മാൻ പറഞ്ഞു.

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

ഈ പ്രത്യേക മോട്ടോർസൈക്കിൾ, തങ്ങളുടെ റോഡ് കാറുകളെപ്പോലെ, ഏതൊരു കളക്ടറും അഭിമാനിക്കുന്ന ഒരു ബൈക്ക് നിർമ്മിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുമായി മനോഹരമായ ഡിസൈൻ ലയിപ്പിച്ചതിന്റെ ഫലമാണ്.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

ട്രാക്കിലും പുറത്തും ഇത്രത്തോളം പുരോഗതി കൈവരിച്ചുവെന്ന് കാണുമ്പോൾ തങ്ങൾക്ക് സന്തോഷമുണ്ട്. അതിശയകരമായ ഈ യന്ത്രത്തിന്റെ ഉത്പാദനം ആരംഭിക്കുന്ന നിമിഷത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

AMB 001 ന്റെ പ്രധാന രൂപകൽപ്പന സവിശേഷതകളിലൊന്ന് ഒരു കാർബൺ ഫൈബർ ടാങ്കിന്റെ മുഴുവൻ നീളത്തിലും സഞ്ചരിക്കുന്ന ഒരു അലുമിനിയം ഫിനാണ്, സാഡിലിനടിയിലൂടെ പുറകിലേക്ക് വരെ ഇത് പോകുന്നു എന്ന് ബ്രോ സുപ്പീരിയറിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തിയറി ഹെൻ‌റിയറ്റ് പറഞ്ഞു.

MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

മെക്കാനോ ഐഡിയുടെ അതുല്യമായ എയ്‌റോസ്‌പേസ്-ക്വാളിറ്റി കാർബൺ ഫൈബർ കഴിവുകൾ ഫിൻ ഹോൾഡ് ചെയ്യുന്നതിലും സാഡിലിനെ പിന്തുണയ്ക്കുന്നതിലും തങ്ങൾ ഉപയോഗിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

AMB 001 ന് 108,000 യൂറോയാണ് എക്സ്-ഷോറൂം വില, ഏകദേശം 92 ലക്ഷം രൂപ. ഇവയുടെ 100 ​​മെഷീനുകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ, ഈ വർഷം ക്രിസ്മസിന് അടുത്തായി മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
AMB 001 Built By Aston Marin And Brough Superior Begins Track Testing. Read in Malayalam.
Story first published: Saturday, June 27, 2020, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X