മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ ലെഡ് ആസിഡ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മാഗ്നസ് 60 -യുടെ വില്‍പ്പന അവസാനിപ്പിച്ചു. ലിഥിയം അയണ്‍ ബാറ്ററി പതിപ്പായ മാഗ്‌നസ് പ്രോ വിപണിയില്‍ എത്തിയതോടെയാണ് പഴയ പതിപ്പിനെ പിന്‍വലിക്കുന്നത്.

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

44,699 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. 60V/20Ah ലെഡ് ആസിഡ് ബാറ്ററിയാണ് സ്‌കൂട്ടറിന് കരുത്ത് നല്‍കിയിരുന്നത്. 40-45 കിലോമീറ്റര്‍ മൈലേജും ഒറ്റചാര്‍ജില്‍ ലഭിച്ചിരുന്നു.

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ സമയം ആവശ്യമാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന്. 25 കിലോമീറ്ററായിരുന്നു മാഗ്നസ് 60 -യുടെ പരമാവധി വേഗത. പുതിയ പതിപ്പിന്റെ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് പഴയ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചത്.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

അതോടൊപ്പം ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് ആവശ്യക്കാര്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെയാണ് ആംപിയര്‍ മാഗ്നസ് പ്രോ എന്നൊരു പതിപ്പിനെ അവതരിപ്പിച്ചത്. 73,990 രൂപയാണ് ഈ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

ഇന്ത്യയിലെ 190 നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ 200 ഷോറൂമുകള്‍ വഴി സ്‌കൂട്ടര്‍ ഉടന്‍ തന്നെ രാജ്യത്തുടനീളം വില്‍പ്പനയ്ക്കെത്തും. ഈ വിലയില്‍ മാഗ്‌നസ് 60-നെ അപേക്ഷിച്ച് മാഗ്‌നസ് പ്രോയ്ക്ക് കൂടുതല്‍ ഓഫറുകള്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം.

MOST READ: ചേതക് ഇലക്‌ട്രിക്കിന്റെ ഉത്പാദനവും പുനരാരംഭിക്കാൻ ഒരുങ്ങി ബജാജ്

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

110 സിസി ഡിസ്‌പ്ലേസ്മെന്റുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകളോട് കിടപിടിക്കുന്ന പെര്‍ഫോമന്‍സ് ആംപിയര്‍ മാഗ്‌നസ് പ്രോയ്ക്കുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം.

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

ബ്ലൂയിഷ് പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുക. പൂര്‍ണ ചാര്‍ജില്‍ 75 മുതല്‍ 80 കിലോമീറ്റര്‍ മൈലേജാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പും വില്‍പ്പനയ്ക്ക് എത്തി

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

കൂടാതെ പ്രവര്‍ത്തന ചെലവ് ഒരു കിലോമീറ്ററിന് 15 പൈസ മാത്രമാണ് എന്നതും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ആകര്‍ഷകമാക്കും. പുറകിലെ ചക്രത്തില്‍ ഘടിപ്പിച്ച ഹബ് മോട്ടോര്‍ ആണ് ആംപിയര്‍ മാഗ്‌നസ് പ്രോയെ ചലിപ്പിക്കുന്നത്.

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

മാഗ്‌നസ് പ്രോയുടെ പരമാവധി വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആണ്. അഞ്ച് മണിക്കൂര്‍ കൊണ്ട് 100 ശതമാനം വരെ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാം. ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് പിന്‍ സസ്‌പെന്‍ഷനുമാണ് മാഗ്‌നസ് പ്രോയില്‍ നല്‍കിയിരിക്കുന്നത്.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

മാഗ്നസ് 60 ലെഡ് ആസിഡ് മോഡലിനെ പിന്‍വലിച്ച് ആംപിയര്‍

എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ലൈറ്റുകളുള്ള അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ്, കീലെസ് എന്‍ട്രി, ആന്റി തെഫ്റ്റ് അലാറം, കമ്പയിന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നീ ഫീച്ചറുകളും മാഗ്‌നസ് പ്രോയുടെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Ampere Magnus 60 Lead-Acid Discontinued. Read in Malayalam.
Story first published: Tuesday, June 23, 2020, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X