ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

ഇലക്‌ട്രിക്‌ സ്‌കൂട്ടർ ശ്രേണിയിലേക്ക് ബജാജ് ചുവടുവെച്ചത് അടുത്തിടെയാണ്. ഈ വർഷം ജനുവരിയിൽ ചേതക് ഇലക്‌ട്രിക്‌ അവതരിപ്പിച്ചുകൊണ്ടായിരുന്നു ബ്രാൻഡിന്റെ അരങ്ങേറ്റം.

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

തുടക്കത്തിൽ പൂനെയിലും ബെംഗളൂരുവിലും മാത്രമാണ് ഇലക്‌ട്രിക്‌ സ്‌കൂട്ടർ ലഭ്യമാക്കിയത്. മറ്റ് നഗരങ്ങളിലും വിപണി വ്യാപിപ്പിക്കാൻ ബജാജ് പദ്ധതിയിട്ടിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം ഈ പദ്ധതിയെ ബാധിച്ചിരിക്കുകയാണ്.

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

ചൈനയിലെ വുഹാനിൽ നിന്നുള്ള ഘടകങ്ങൾ വിതരണം ചെയ്യുന്നതിൽ തടസമുണ്ടായതിനാൽ ഈ പദ്ധതി നാലോ അഞ്ചോ മാസത്തോളം വൈകിയേക്കാം. കൂടാതെ നിലവിൽ പൂനെയിലെയും ബെംഗളൂരുവിലെയും ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗ് ,സ്വീകരിക്കുന്നത് കമ്പനി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

ഇതോടെ ബുക്കിംഗ് കാലാവധിയും വർധിച്ചിരിക്കുകയാണ്. ബജാജ് നിലവിൽ ചേതക്കിന്റെ നിലവിലുള്ള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബുക്കിംഗ് സ്വീകരിച്ച ഓർഡറുകൾ വേഗത്തിൽ നൽകുമെന്നും ബജാജ് ഓട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞു.

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

അതിനായി ചകാൻ അധിഷ്ഠിത കേന്ദ്രത്തിൽ ബജാജ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ചേതക്കിന്റെ എക്‌സ്‌ഷോറൂം വില. ഇത് ടിവിഎസിന്റെ ഐക്യൂബിന്റെ നേരിട്ടുള്ള എതിരാളിയാണ്.

MOST READ: കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. ഡാർക്ക് / ലൈറ്റ് ടാൻ സീറ്റ്, മെറ്റാലിക് കളർ വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, മെറ്റാലിക് കളർ ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രീമിയം മോഡൽ.

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

ഓട്ടോമേറ്റഡ് ഗിയർബോക്‌സ് വഴി പിൻ ചക്രത്തിലേക്ക് പവർ എത്തിക്കുന്ന 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ഒരു കിക്ക് ഡൗൺ മോഡും ലഭിക്കും. അത് ആവശ്യമുള്ളപ്പോൾ അധിക വൈദ്യുതി ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക് മോട്ടോർ പവർ എത്തിക്കുന്നത്. ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും മൈലേജാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മണിക്കൂറിനുള്ളിൽ ചേതക് പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം ഒരു മണിക്കൂറിൽ 25 ശതമാനം ചാർജും ചെയ്യാം.

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

IP67 റേറ്റുചെയ്ത ബാറ്ററിയിൽ മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പൂർണ എൽഇഡി ലൈറ്റിംഗ്, ഫെതർ ടച്ച് സ്വിച്ച് ഗിയർ, ഡിജിറ്റൽ കൺസോൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സവിശേഷതകളും ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak waiting period increased and Launch In Other Cities To Get Delayed. Read in Malayalam
Story first published: Sunday, May 24, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X