Just In
- 23 min ago
കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്
- 1 hr ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 2 hrs ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
- 14 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
Don't Miss
- Movies
'ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്'; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും
- News
മുഖ്യമന്ത്രി നടത്തുന്നത് മുസ്ലിം പ്രീണനം; ക്രൈസ്തവര്‍ക്ക് അവഗണന;വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള്‍ ജിഎസ്ടി പരിധിയില്‍ വന്നാല്‍
- Lifestyle
ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
100 സിസി പ്ലാറ്റിന ഇനി ഡിസ്ക് ബ്രേക്കിലും; വില വെളിപ്പെടുത്തി ബജാജ്
പ്ലാറ്റിന 100 സിസി ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കളായ ബജാജ് വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിന് ഡിസ്ക് ബ്രേക്ക് നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഈ പതിപ്പിന്റെ വില കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

59,373 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയാണ് എക്സ്ഷോറൂം വില. മുന്നില്‍ ഡിസ്ക് ബ്രേക്കുകള്‍ നല്കുന്നു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല.

102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന് 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്.

90 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗപരിധി. ഹാലോജന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സുഖകരമായ യാത്രയ്ക്ക് സോഫ്റ്റ് സീറ്റുകള്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.
MOST READ: പുതിയ e-ട്രോൺ S, e-ട്രോൺ S സ്പോർട്ബാക്ക് പതിപ്പുകൾ അവതരിപ്പിച്ച് ഔഡി

2020 ബജാജ് പ്ലാറ്റിന 100 പതിപ്പിന്റെ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബൈക്കിന്റെ പരിഷ്ക്കരിച്ച മോഡലിന്റെ അളവുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 2,003 mm നീളവും 713 mm വീതിയും 1,100 mm ഉയരവും പഴയ പതിപ്പിന് സമാനമായി തുടരുന്നു.

200 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 116 കിലോഗ്രാം ഭാരം ഉണ്ട്. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 117.5 കിലോഗ്രാം ഭാരമാണുള്ളത്. കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS) പ്ലാറ്റിനയില്‍ ഇടംപിടിച്ചിട്ടുണ്ട്.
MOST READ: താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

അതേസമയം ബജാജിന്റെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഏതാനും മോഡലുകളുടെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. അതോടൊപ്പം തന്നെ മിക്ക മോഡലുകളുടെയും വിലയും കമ്പനി വര്‍ധിപ്പിച്ചു.

നീണ്ട നാളത്തെ അടച്ചിടലിന് ശേഷം മെയ് മാസത്തിലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനരാരംച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.