ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

അടുത്തിടെയായി തങ്ങളുടെ മോഡൽ നിരയിൽ ഉടനീളം വില വർധനവ് നടപ്പിലാക്കി വരികയാണ് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. ഇപ്പോൾ NS160, NS200 മോഡലുകളുടെ വിലയിൽ വീണ്ടും പരിഷ്ക്കരണം നടപ്പിലാക്കിയിക്കുകയാണ് കമ്പനി.

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

രണ്ട് മോട്ടോർസൈക്കിളുകൾക്കും മുമ്പത്തെ എക്സ്ഷോറൂം വിലയിൽ നിന്നും നേരിയ വർധനവാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. പൾസർ NS160 പതിപ്പിന് ഇനി മുതൽ 1,08,589 രൂപയാണ് മുടക്കേണ്ടത്.

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

2020 മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് കുഞ്ഞൻ NS ബൈക്കിന് ബിഎസ്-VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. അന്ന് വിപണിയില്‍ എത്തുമ്പോള്‍ 1.04 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: 2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

മറുവശത്ത് NS200 മോഡലിന് 1,31,219 രൂപയുമാണ് പുതുക്കിയ വില. ഏറ്റവും പുതിയ വില വർധന NS സീരീസ് നേക്കഡ് ബൈക്കുകൾക്ക് മെക്കാനിക്കൽ നവീകരണങ്ങളോ പുതിയ സവിശേഷതകളോ കൊണ്ടുവരുന്നില്ല. NS200 199,5 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു.

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

ഇത് 9,750 rpm-ൽ 24.13 bhp കരുത്തും 8,000 rpm-ൽ 18.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് 199,5 സിസി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നതാൽ സ്ലിപ്പർ ക്ലച്ച് അസിസ്റ്റോ ക്വിക്ക് ഷിഫ്റ്ററോ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് ശ്രേണിയിൽ എത്തുന്ന NS200-ന് കമ്പനി നൽകിയിട്ടില്ല.

MOST READ: മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

160.3 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് NS160-യുടെ ഹൃദയം. ഇത് 9,000 rpm-ൽ 17.03 bhp പവറും 7,250 rpm-ൽ 14.6 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ചെറിയ പതിപ്പിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, മസ്കുലർ ഫ്യുവൽ ടാങ്ക്, എഞ്ചിൻ കൗൾ തുടങ്ങിയ സവിശേഷതകളാൽ നേക്കഡ് റോഡ്സ്റ്റർ ഡിസൈൻ രണ്ട് മോട്ടോർസൈക്കിളുകളിലും ഉൾക്കൊള്ളുന്നു. പൾസർ NS200, NS160 എന്നിവ ബോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

MOST READ: ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

ഫോസിൽ ഗ്രേ, വൈൽഡ് റെഡ്, സഫയർ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനിലാണ് ബജാജ് പൾസർ NS160 വിപണിയിൽ എത്തുന്നത്. അതേസമയം NS200 മോഡലിനെ ഗ്രാഫൈറ്റ് ബ്ലാക്ക്, മിറേജ് വൈറ്റ്, ഫെയ്റി യെല്ലോ, വൈൽഡ് റെഡ് എന്നിങ്ങനെ നാല് കളറിലും വാഗ്‌ദാനം ചെയ്യുന്നു.

ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

അടുത്തിടെ പള്‍സര്‍ NS200-ന് ഒരു പുതിയ വകഭേദദവും നിര്‍മാതാക്കളായ ബജാജ് വിപണിയിൽ എത്തിച്ചിരുന്നു. റെഡ്, ബ്ലാക്ക്, വൈറ്റ് കളര്‍ കോമ്പിനേഷനാണ് പുതിയ വകഭേദത്തെ മനോഹരമാക്കുന്നത്. വീലുകള്‍ക്കും വൈറ്റ് കളര്‍ നല്‍കി മോട്ടോർസൈക്കിളിനെ കൂടുതൽ അഗ്രസീവാക്കാനും ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar NS160, NS200 Models Price Hiked Again. Read in Malayalam
Story first published: Wednesday, October 7, 2020, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X