ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബെനലി. നിലവില്‍ ഒരു ബിഎസ് VI മോഡല്‍ മാത്രമാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ജനപ്രീയമായ മോഡലാണ് ഇംപെരിയാലെ 400. നവീകരിച്ച് വിപണിയില്‍ എത്തിയ മോഡലിന് 1.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇപ്പോള്‍ വിപണിയില്‍ വിപണിയിലെത്തുന്ന പുതിയ ബൈക്കുകളുടെ ഏതാനും വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി.

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏഴ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ ചേര്‍ക്കുമെന്നാണ് സൂചന. അതില്‍ ബിഎസ് VI മോഡലുകളായ TRK 502, TRK 502X, ലിയോണ്‍സിനോ 500, 302S, 302R, ലിയോണ്‍സിനോ 250 എന്നിവയും പുതിയ TNT 600i -യും ഉള്‍പ്പെടുന്നു.

MOST READ: അപ്പാച്ചെ RTR 200 4V നേപ്പാളിൽ അവതരിപ്പിച്ച് ടിവിഎസ്

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

അതേസമയം ഈ മോഡലുകളുടെ അവതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. രാജസ്ഥാനിലെ ഉദയ്പൂരില്‍ 29-ാം ഡീലര്‍ഷിപ്പും കമ്പനി അടുത്തിടെ ഉദ്ഘാടനം ചെയ്തു. പ്രിസം മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി.

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ബൈക്കുകള്‍ക്ക് പുറമേ, പുതുതായി ഉദ്ഘാടനം ചെയ്ത ഷോറൂമില്‍ ഔദ്യോഗിക ചരക്കുകള്‍, ആക്‌സസറികള്‍, കൂടാതെ നിരവധി ബൈക്ക് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും പ്രദര്‍ശിപ്പിക്കും. ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

MOST READ: ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇംപെരിയാലെ 400-യുടെ 2,500-ല്‍ അധികം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്ഡ കമ്പനിക്ക് സാധിച്ചു. 2019 ഒക്ടോബര്‍ അവസാനത്തോടെയാണ് ബെനലി റെട്രോ ക്രൂയിസര്‍ മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

അടുത്തിടെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചു. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏക ബിഎസ് VI മോഡല്‍ കൂടിയാണ് ഇംപെരിയാലെ 400.

MOST READ: ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ബിഎസ് VI -ലേക്ക് നവീകരിച്ച 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Seven New Benelli Bikes Coming To India Soon. Read in Malayalam.
Story first published: Wednesday, August 19, 2020, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X