യൂറോപ്പിൽ അരങ്ങേറ്റം കുറിച്ച് മെയ്‌ഡ് ഇൻ ഇന്ത്യ ബിഎംഡബ്ല്യു G 310 R
ബിഎംഡബ്ല്യു മോട്ടോറാഡ് 2021 മോഡൽ G 310 R യൂറോപ്പിൽ അവതരിപ്പിച്ചു. 4875 പൗണ്ടാണ് നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന്റെ വില. അതായത് ഏകദേശം 4.81 ലക്ഷം രൂപ.

ടിവിഎസിന്റെ ഹൊസൂർ പ്ലാന്റിൽ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ G 310 R ആണ് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതായത് നമ്മുടെ രാജ്യത്ത് ലഭിക്കുന്ന അതേ സവിശേഷതകളും എഞ്ചിനുമായാണ് ബിഎംഡബ്ല്യു ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നതെന്ന് ചുരുക്കം.

പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായി പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, ഷാർപ്പ് ടാങ്ക് ഷ്രൗഡുകൾ, പുതിയ പെയിന്റ് സ്കീമുകൾ എന്നിവ ഉപയോഗിച്ച് ബിഎംഡബ്ല്യു G 310 R-ന്റെ സ്റ്റൈലിംഗ് കമ്പനി പരിഷ്ക്കരിച്ചിരുന്നു.
MOST READ: ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ബിഎംഡബ്ല്യു GS ശ്രേണിയുടെ സീഗ്നേച്ചർ സവിശേഷതകളായ മൾട്ടി-കളർ കൺസെപ്റ്റും മോട്ടോർസൈക്കിളിനെ മനോഹരമാക്കിയിട്ടുണ്ട്. മോട്ടോജിപി പ്രചോദിത പെയിന്റ് സ്കീമിൽ മെറ്റാലിക് ടൈറ്റാനിയം ഗ്രേ, പോളാർ വൈറ്റ്, റെഡ്, ക്യാനിറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ വിവിധ നിറങ്ങളാണ് മോഡലിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

മുൻ മോഡലിനെക്കാൾ കിടിലം ലുക്കുമായി എത്തുന്ന ഈ നേക്കഡ് സ്ട്രീറ്റ് ബൈക്ക് ആരുടേയും മനംമയക്കും. ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്റ്റാൻഡേർഡ് ആയി സ്ലിപ്പർ ക്ലച്ച് എന്നിവയും ബിഎംഡബ്ല്യു G 310 R-ന് ലഭിക്കും.
MOST READ: ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

അതേ 313 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായ എഞ്ചിൻ 9,500 rpm-ൽ 34 bhp കരുത്തും 7,000 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡാണ് ഗിയർബോക്സ്.ബിഎംഡബ്ല്യു G 310 R-ന് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.17 സെക്കൻഡുകൾ മാത്രം മതിയാകും.
MOST READ: MT-15 കളര്‍ കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ അവതരിപ്പിച്ച് യമഹ

മറ്റൊരു പ്രധാന കൂട്ടിച്ചേർക്കലാണ് സെൽഫ്-ബൂസ്റ്റിംഗ് ആന്റി-ഹോപ്പിംഗ് ക്ലച്ചിന്റേത്. ഇത് വേഗത കുറയ്ക്കുന്ന സമയത്ത് സുരക്ഷയും സവാരി സുഖവും മെച്ചപ്പെടുത്താൻ സഹായിക്കും. രസകരമെന്നു പറയട്ടെ പുതിയ G 310 R യൂറോപ്പിലെ മുൻ മോഡലിനേക്കാൾ വിലയേറിയതാണ്.

എന്നാൽ ഇന്ത്യയിൽ മോട്ടോർസൈക്കിളിന്റെ ബിഎസ്-VI പതിപ്പ് വിൽപ്പനയ്ക്ക് എത്തിയപ്പോൾ മുൻ പതിപ്പനെ അപേക്ഷിച്ച് 54,000 രൂപയോളം വില കുറഞ്ഞ് 2.45 ലക്ഷമായി എന്നത് ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications








