ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ച ഹാർലി-ഡേവിഡ്‌സൺ ഒരു യൂ-ടേൺ എടുത്തിരിക്കുകയാണ്. രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോവാനാണ് കമ്പനിയുടെ പദ്ധതി.

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

അതിന്റെ ഭാഗമായി ഹീറോ മോട്ടോകോർപ്പുമായുള്ള സഹകരണം ഔദ്യോഗികമായി ഹാര്‍ലി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാര്‍ലി ബൈക്കുകള്‍ ഇനി ഹീറോയായിരിക്കും വിൽക്കുക.

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക. ഇരു കമ്പനികളും ഇക്കാര്യത്തില്‍ ധാരണയായതായി അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

MOST READ: ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

പദ്ധതി പ്രകാരം ബ്രാൻഡിന്റെ ഇന്ത്യയിലെ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ് (HOG) പ്രവർത്തനങ്ങളും പുനരാരംഭിക്കുകയാണ് ഹാർലി ലക്ഷ്യമിടുന്നത് എന്നതാണ് സന്തോഷവാർത്ത.

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൂടാതെ, അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ റൈഡേഴ്‌സിനെ അറിയിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പുമായുള്ള കരാർ പ്രകാരം ഇന്ത്യയിൽ പുതിയ മോട്ടോർസൈക്കിളുകൾ വിപണിയിലെത്തിക്കുന്നത് തുടരുമെന്നും പ്ലസ് പറയുന്നു.

MOST READ: പുതുതലമുറ വോള്‍വോ S60 സെഡാന്റെ അരങ്ങേറ്റം ഈ മാസം

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

നിലവിലെ ഹാർലി-ഡേവിഡ്‌സൺ ഡീലർമാർ 2020 ഡിസംബർ 31 വരെ പ്രവർത്തനം തുടരും. കൂടാതെ പുതിയ ഡീലർഷിപ്പുകളും സർവീസ് പോയിന്റുകളും പിന്നീട് പ്രഖ്യാപിക്കും

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ തീരുമാനത്തിനെതിരെ ഇന്ത്യയിലെ ഹാർലി ഡീലർമാർ ശക്തമായി പ്രതിഷേധിച്ചിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

MOST READ: മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി ആഭ്യന്തര വിപണിയിൽ നിന്നും പിൻമാറാമെന്ന തീരുമാനത്തിലെത്തിയത്.

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാജ്യത്തെ പതിനൊന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം ആഗോള പുനസംഘടനാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിൽപ്പന, ഉത്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കുകയാണെന്നാണ് ഹാർലി വ്യക്തമാക്കിയിരുന്നത്.

ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

1903 ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സ് നഗരത്തിലെ മില്‍വാക്കിയില്‍ സ്ഥാപിതമായ ബൈക്ക് നിര്‍മാണ കമ്പനിയാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച രണ്ട് പ്രധാന അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാൻഡുകളിൽ ഒന്നാണിത്.

Most Read Articles

Malayalam
English summary
Harley-Davidson Will Continue Its India Operations Beyond January 2021. Read in Malayalam
Story first published: Saturday, November 21, 2020, 14:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X