ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ X-ബ്ലേഡിന്റെ വില വർധിപ്പിച്ചു. ബിഎസ്-VI പതിപ്പിനായി 576 രൂപയാണ് ഇനി മുതൽ കൂടുതൽ മുടക്കേണ്ടത്.

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

അതായത് ഹോണ്ട X-ബ്ലേഡിന്റെ സിംഗിൾ ഡിസ്‌ക് മോഡലിന് 1.06 ലക്ഷം രൂപയും ഡ്യുവൽ ഡിസ്‌ക് പതിപ്പിനായി 1.10 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവഴിക്കണം എന്ന് ചുരുക്കം.

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

ഈ വർഷം ജൂലൈയിലാണ് ഹോണ്ട X-ബ്ലേഡ് ബിഎസ്-VI മോഡലിനെ പുറത്തിറക്കിയത്. പുതിയ അവതാരത്തിൽ ബൈക്കിന്റെ രൂപഘടന അതേപടി നിലനിർത്തിയെങ്കിലും പുതുമ നൽകാനായി സ്‌പോർട്ടിയർ ഗ്രാഫിക്സ്, ഫീച്ചറുകൾ, പരിഷ്ക്കരിച്ച എഞ്ചിൻ എന്നിവ ഹോണ്ട സമ്മാനിച്ചിട്ടുണ്ട്.

MOST READ: പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

അതോടൊപ്പം X-ബ്ലേഡിൽ പുതു ഫീച്ചറുകളും കമ്പനി പരിചയപ്പെടുത്തുന്നുണ്ട്. അതിൽ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, ഹസാർഡ് ലൈറ്റ് ബട്ടൺ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഡിജിറ്റൽ ക്ലോക്ക് എന്നിവ പ്രദർശിപ്പിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

162.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. എന്നാൽ കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ഇടംപിടിക്കുന്നുണ്ട്. അഞ്ച് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 13.5 bhp പവറും 14.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: 450 X ഇലക്ട്രിക് സ്‌കൂട്ടര്‍ 3 നഗരങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തിക്കാനൊരുങ്ങി ഏഥര്‍

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

കൂടുതൽ കാര്യക്ഷമതയും പ്രകടനവും നൽകുന്നതിന് PGM-FI സിസ്റ്റം 8 ഓൺ‌ബോർഡ് സെൻസറുകൾ ഉപയോഗിക്കുന്നുവെന്ന് ഹോണ്ട പറയുന്നു. വില പരിഷ്ക്കരണത്തിന് പിന്നാലെ X-ബ്ലേഡിന്റെ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിൽ ഒന്നും ഹോണ്ട മാറ്റങ്ങളൊന്നും അവതരിപ്പിക്കുന്നില്ല.

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

ടെലിസ്കോപ്പിക് ഫോർക്കുകളും ഒരു മോണോഷോക്കും ഉപയോഗിച്ച് സസ്പെൻഡ് ചെയ്ത 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഒരു ഓപ്ഷനായി ഡിസ്ക്ക് ബ്രേക്കും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ഹോണ്ട X-ബ്ലേഡ് തെരഞ്ഞെടുക്കാൻ സാധിക്കും. ഓഫർ കൂടുതൽ ആകർഷകമാക്കുന്നതിന് കമ്പനി ആറ് വർഷത്തെ വാറന്റി പാക്കേജും ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

ബജാജ് പൾസർ NS 160, സുസുക്കി ജിക്സർ, ടിവിഎസ് അപ്പാച്ചെ RTR 160 4V, യമഹ FZ, പുതിയ ഹീറോ എക്‌സ്ട്രീം 160 R എന്നീ മോഡലുകളാണ് ഹോണ്ട X-ബ്ലേഡിന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
BS6 Honda X-Blade Price Increased. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X