ബിഎസ്-VI ഹിമാലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

ഇന്ത്യൻ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ അഡ്വഞ്ചർ ടൂറർ മോഡലായ ബിഎസ്-VI ഹിമാലയന്റെ വില കൂട്ടി. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച ബൈക്കിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്.

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

2020 ജനുവരിയിൽ രാജ്യത്ത് പുറത്തിറക്കിയ ബിഎസ്-VI ഹിമാലയന് 1,837 രൂപയുടെ വർധനവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ 1.91 ലക്ഷം രൂപയാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ പ്രാരംഭ പതിപ്പായ ഗ്രാനൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ് മോഡലുകൾക്ക് മുടക്കേണ്ടത്.

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

അതേസമയം സ്ലീറ്റ് ഗ്രേ കളർ ഓപ്ഷന് ഇനി മുതൽ 1.94 ലക്ഷം, ഗ്രാവൽ ഗ്രേയ്ക്ക് 1.94 ലക്ഷം, ലേയ്ക്ക് ബ്ലൂ, റോക്ക് റെഡ് 1.95 ലക്ഷം രൂപയുമാണ് പരിഷ്ക്കരിച്ച വില. എല്ലാ വേരിയന്റുകൾക്കും 1,837 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: 2020 ഥാറിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി ബ്രോഷർ പുറത്ത്

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

റോയൽ എൻഫീൽഡ് മുമ്പ് 2020 മെയ് മാസത്തിൽ ബിഎസ്-VI ഹിമാലയന്റെ വില പരിഷ്കരിച്ചിരുന്നു. മോട്ടോർസൈക്കിൾ വിപണിയിലെത്തിയതിനുശേഷം ലഭിച്ച രണ്ടാമത്തെ വില വർധനയാണിത് എന്നതും ശ്രദ്ധേയമാണ്. അന്ന് 2,754 രൂപയുടെ പരിഷ്ക്കരണമാണ് കമ്പനി അന്ന് ബൈക്കില്‍ കൂട്ടിച്ചേര്‍ത്തത്.

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

2016 -ന്റെ തുടക്കത്തില്‍ വിപണിയിലെത്തിയ ഹിമാലയന്‍ ഇക്കാലമത്രയും കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ വിപണിയില്‍ തുടരുകയായിരുന്നു. എന്നാല്‍ പുതിയ ബിഎസ് VI പതിപ്പ് എത്തിയതോടെ ഏതാനും സ്വാഗതാർഹമായ നവീകരണങ്ങൾ ഉൾപ്പെടുത്താൻ റോയൽ എൻഫീൽഡിന് സാധിച്ചിരുന്നു.

MOST READ: ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

സ്വിച്ച് ചെയ്യാവുന്ന എബിഎസ് സംവിധാനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നത്. ഇപ്പോൾ വില വർധനവിന് പുറമെ ബൈക്കിൽ കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ നവീകരണങ്ങളൊന്നും ബ്രാൻഡ് കൊണ്ടുവരുന്നില്ല.

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹിമാലയൻ മുമ്പോട്ടുകൊണ്ടുപോകുന്നത്. ഇത് 24.5 bhp കരുത്തിൽ 32 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: SXR160 മാക്‌സി-സ്‌കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍; ടീസര്‍ ചിത്രം പങ്കുവെച്ച് അപ്രീലിയ

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. 199 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം. ലോംഗ് ട്രാവൽ‌ സസ്‌പെൻ‌ഷനോടൊപ്പം 21- / 17-ഇഞ്ച് സ്‌പോക്ക് വീൽ‌സ് സജ്ജീകരണവും ഹിമാലയന്റെ പ്രത്യേകതയാണ്.

ബിഎസ്-VI ഹിമിലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

2020 ലെ റോയൽ‌ എൻ‌ഫീൽ‌ഡ് മറ്റ് മാറ്റങ്ങളിൽ‌ വൈറ്റ് ബാക്ക്‌ലിറ്റ് ഇൻ‌സ്ട്രുമെന്റേഷൻ, മെച്ചപ്പെട്ട പ്രകടനത്തിനായി ട്വീക്ക്ഡ് ഇസിയു എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിൽ കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയുമായിട്ടാണ് ഹിമാലയൻ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
BS6 Royal Enfield Himalayan Gets Second Price Hike. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X