ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

ജാപ്പനീസ് സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി തങ്ങളുടെ കുഞ്ഞൻ നേക്കഡ് സ്റ്റൈൽ മോട്ടോർസൈക്കിളായ Z125 പ്രോയുടെ പരിഷ്ക്കരിച്ച 2021 മോഡൽ പുറത്തിറക്കി.

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

125 സിസി മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് പുതിയ നിറങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രധാന നവീകരണമായി എടുത്തുപറയാൻ സാധിക്കുക. അതിൽ മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, പേൾ നൈറ്റ് ടീൽ എന്നീ കളർ ഓപ്ഷനുകളാണ് കവസാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

മാറ്റങ്ങൾ പുതിയ കളർ ഓപ്ഷനുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നത് ഒരു പോരായ്‌മയായി ചൂണ്ടിക്കാട്ടാം. അതിനാൽ Z125 പ്രോയുടെ സ്റ്റൈലിംഗ് സൂചകങ്ങൾ മാറ്റമില്ലാതെ തുടരുന്നു.

MOST READ: ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR"

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

2021 കവസാക്കി Z125 പ്രോയിൽ ആരെയും ആകർഷിക്കുന്ന ഒരു സ്പോർട്ടി മുൻവശം, ഇന്ധന ടാങ്ക് എക്സ്റ്റെൻഷനുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, എഞ്ചിൻ കൗൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

അതിൽ 12 ഇഞ്ച് അലോയ് വീലുകളിൽ മുൻവശത്ത് 100 ഇഞ്ച് ടയറും പിൻവശത്ത് 120/70 ഇഞ്ച് ടയറകളുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 125 സിസി, എയർ-കൂൾഡ്, ഫോർ-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ കുഞ്ഞൻ ബൈക്കിന് കരുത്തേകുന്നത്.

MOST READ: ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

ഇത് 7,500 rpm-ൽ 9.25 bhp പവറും 6,000 rpm-ൽ 9.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നാല് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

അതിമനോഹരമായ രൂപം മാത്രമല്ല മികച്ച റൈഡിംഗ് അനുഭവും പെർഫോമൻസും തന്നെയാണ് കുഞ്ഞൻ ബൈക്കിൽ ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.

MOST READ: 500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

മോട്ടോർസൈക്കിളിലെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 30 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് കവസാക്കി ഉൾപ്പടുത്തിയിരിക്കുന്നത്.

ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

അതേസമയം കവസാക്കി Z125 പ്രോയുടെ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കാനായി മുൻവശത്ത് 200 mm പെറ്റൽ-ടൈപ്പ് ഡിസ്കും പിന്നിൽ 184 mm പെറ്റൽ-ടൈപ്പ് ഡിസ്കും നൽകിയിരിക്കുന്നു. ഈ മിനി ബൈക്കിന് ഏകദേശം 101 കിലോ ഭാരമാണ് കണക്കാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Revealed The Updated 2021 Z125 Pro In Japan. Read in Malayalam
Story first published: Tuesday, September 15, 2020, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X