500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

ഇന്ത്യന്‍ വിപണിക്കായി വലിയ ഭാവി പദ്ധതികളാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയ്ക്ക് ഉള്ളത്. ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും ജാപ്പനീസ് നിര്‍മ്മാതാക്കളുടെ മനസ്സിലുള്ളത്.

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

അധികം വൈകാതെ തന്നെ ഈ ശ്രണിയിലേക്ക് മോഡലുകളെ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. പെര്‍ഫോമെന്‍സ് മോഡലുകളായി ഹോണ്ട നേരത്തെ CBR250R, CB300R മോഡലുകളെ വിപണിയില്‍ എത്തിച്ചെങ്കിലും പിന്നീട് അവ നിര്‍ത്തലാക്കി.

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 500 സിസി ശ്രേണിയിലേക്ക് മൂന്ന് മോഡലുകളെയാണ് ബ്രാന്‍ഡ് പരിഗണിക്കുന്നത്. CB500R, CB500F, CB500X എന്നിങ്ങനെയാണ് ആ മൂന്ന് മോഡലുകള്‍. ദീപാവലിയോട് ഈ മൂന്നു മോഡലുകളും വിപണിയില്‍ എത്തുമെന്നാണ് സൂചന.

MOST READ: പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

ആഗേള വിപണിയില്‍ ധാരളം പ്രീമിയം ബൈക്കുകള്‍ ഹോണ്ട അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍, കമ്യൂട്ടര്‍ ബൈക്കുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

ഹോണ്ട CB500R പൂര്‍ണമായും ഒരു സ്‌പോര്‍ട്‌സ് ടുറര്‍ മോഡലാണ്. സുഖരകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന് റൈഡിംഗ് പൊസിഷമാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. എല്‍ഇഡി ഡ്യുവല്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്ലാം ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

ഹോണ്ട CB500F ഒരു സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളാണ്. ഫെയറിംഗ്, ഹാന്‍ഡില്‍ബാര്‍, ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി ഫീച്ചറുകളെല്ലാം CB500R -ന് സമാനമാണെന്ന് വേണം പറയാന്‍.

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

സിംഗിള്‍-പീസ് ഹാന്‍ഡില്‍ ബാര്‍ പരന്നതും വിശാലവുമാണ്. നഗര സവാരിക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈറ്റിംഗ് സജ്ജീകരണങ്ങള്‍ മുഴുവന്‍ എല്‍ഇഡിയാണ്.

MOST READ: മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

CB500X -നെ സംബന്ധിച്ചിടത്തോളം, ഇത് തികച്ചും വ്യത്യസ്തമായ റൈഡിംഗ് എര്‍ണോണോമിക്‌സ് ഉള്ള ഒരു സാഹസിക ടൂററാണ്. ഉയരവും പരന്നതുമായ ഇരിപ്പിടവും വളരെ ഉയരവും വീതിയുമുള്ള സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാറുമുണ്ട്.

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

ഇതിന് പകുതി ഫെയറിംഗ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു. മിക്ക ആധുനിക മോട്ടോര്‍സൈക്കിളുകളും ഇപ്പോള്‍ സങ്കീര്‍ണ്ണമായ ഇലക്ട്രോണിക് റൈഡിംഗ് എയ്ഡുകളുപയോഗിച്ച് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഹോണ്ട CB500 സീരീസ് താരതമ്യേന ലളിതമാണ്. എബിഎസ് വാഗ്ദാനം ചെയ്യുന്നു.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

500 സിസി മോഡലുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്; ആദ്യ അവതരണം ദീപാവലിയോടെ

മൂന്ന് ബൈക്കുകള്‍ക്കും ഒരേ 471 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 45 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റീല്‍ ട്യൂബുലാര്‍ ഫ്രെയിമുകളിലാണ് ഹോണ്ട ഇവയെ ഒരുക്കിയിരിക്കുന്നത്.500 സിസി മോഡലുകള്‍ ആഭ്യന്തര തലത്തില്‍ അരങ്ങേറ്റം കുറിച്ചാല്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമാകും വില മുടക്കേണ്ടി വരികയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Honda Planning To Introduce 500 CC Motorcycles To India, First Launch Likely Around Diwali. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X