മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

പുതിയ 2020 മഹീന്ദ്ര ഥാറിന്റെ അവതരണത്തോടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ജീപ്പിന്റെ ഡിഡൈൻ കോപ്പിയടിച്ചെന്ന വിവാദം. ജീപ്പ് റാങ്‌ലറിനെ അനുകരിക്കുന്ന അതേ ഡിസൈൻ ഭാഷ്യമെന്ന ചൂടൻ തർക്കമാണ് വാഹന പ്രേമികൾക്കിടയിൽ നടന്നത്.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെ മൗനം പാലിച്ച അമേരിക്കൻ വാഹന നിർമാതാക്കൾ മഹീന്ദ്രയ്ക്കൊരു പണിയുമായി എത്തിരിക്കുകയാണ്. ഒറിജിനൽസ് എന്നൊരു പുതിയ പരസ്യ വീഡിയോ പങ്കുവെച്ചാണ് ജീപ്പ് ഇന്ത്യൻ വാഹന നിർമാതാക്കൾക്കെതിരെ ഒരു ഒളിയമ്പെയ്‌തിരിക്കുന്നത്.

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

2020 ഥാർ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു വീഡിയോ എത്തിയത് മഹീന്ദ്രയുടെ ക്യാമ്പിൽ ആശങ്കയ്ക്ക് വഴിവെച്ചേക്കാം. യഥാർഥ ആശയങ്ങൾ മധ്യസ്ഥതയേക്കാൾ ഉയർന്നുവരികയും സ്വതന്ത്രമായി മുന്നേറാനും വഴി നയിക്കാനും മനുഷ്യരാശിയെ പ്രാപ്തരാക്കുമെന്നും ജീപ്പ് പുറത്തുവിട്ട വീഡിയോ പറഞ്ഞുവെക്കുന്നു.

MOST READ: ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

മഹാത്മാ ഗാന്ധിയുടെ വിപ്ലവത്തിന്റെയും താജ്മഹലിന്റെയും രൂപത്തിൽ വീഡിയോ ഇന്ത്യൻ ബന്ധത്തെ സമർഥമായി സമന്വയിപ്പിക്കുന്നു. 1941 മുതൽ മുന്നോട്ട് കൊണ്ടുപോയ ജീപ്പിന്റെ യഥാർഥ രൂപകൽപ്പന മനുഷ്യരാശിയുടെ ഏറ്റവും മികച്ച സൃഷ്ടികളുമായി താരതമ്യപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം.

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

ഒറിജിനലുകൾ അനുകരിക്കാമെങ്കിലും ഒരിക്കലും തനിപ്പകർപ്പാക്കില്ല എന്ന പ്രസ്താവനയോടെയാണ് വീഡിയോ അവസാനിക്കുന്നത്. ജീപ്പിന്റെ മാതൃ കമ്പനിയായ FCA ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ പുതിയ മഹീന്ദ്ര ഥാറിന്റെ രൂപകൽപ്പനയ്‌ക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമോ എന്ന് വ്യക്തമല്ലെങ്കിലും ഇന്ത്യൻ ഓഫ്‌-റോഡറിന്റെ ഡിസൈനിനെ കുറിച്ചുള്ള അമർഷം പുതിയ പരസ്യ വീഡിയോയിലൂടെ ജീപ്പ് സൂചിപ്പിക്കുന്നു.

MOST READ: എലാന്‍ട്രയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

പുതിയ മഹീന്ദ്ര ഥാറിന്റെ വില മഹീന്ദ്ര രൂപം കൊണ്ട ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കാനിരിക്കെ ജീപ്പ് ഇന്ത്യ ഈ വീഡിയോ ഉപയോഗിച്ച് ഒരു മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2020 ഥാർ എസ്‌യുവി ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ വലിപ്പമേറിയ വാഹനമാണ്.

MOST READ: മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

മെച്ചപ്പെട്ട ഇന്റീരിയർ, കൂടുതൽ സവിശേഷതകൾ, ശക്തമായ എഞ്ചിനുകൾ എന്നിവ ഉപയോഗിച്ച് ഏവരുടെയും മനംകവരുന്ന രീതിയിലാണ് 2020 ഥാറിനെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

മഹീന്ദ്ര ഥാറിനൊരു പണി; ഒറിജിനൽസ് വീഡിയോയുമായി ജീപ്പ് രംഗത്ത്

പുതുതലമുറ ഓഫ്-റോഡർ പരമ്പരാഗത ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകളാണ് ഉപയോഗക്കുന്നതെങ്കിലും പൂർണമായൊരു ഫാമിലി കാർ ആകാൻ ഇത് പ്രായോഗികമല്ല എന്നതാണ് യാഥാർഥ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എവിടെയും പോകാനുള്ള കഴിവുകളുള്ള ഒരു ലൈഫ്സ്റ്റൈൽ വാഹനമായി ഥാർ സ്ഥാനം പിടിക്കും.

Most Read Articles

Malayalam
English summary
Jeep India 'The Originals' TVC Released Ahead of New Mahindra Thar Launch. Read in Malayalam
Story first published: Saturday, September 12, 2020, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X