ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഇന്ത്യയിലെ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഹിലക്‌സിനെ ടൊയോട്ട അവതരിപ്പിക്കാൻ ഒരുങ്ങുന്ന അഭ്യൂഹങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് അടിവരയിടുന്ന സ്പൈ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഇസൂസു ഡി-മാക്സ് വി-ക്രോസ് വാഴുന്ന ശ്രേണിയിലേക്ക് ടൊയോട്ട ഹിലക്‌സ് എത്തുന്നതോടെ സെഗ്മെന്റിലെ മത്സരം കടുക്കും. എന്നിരുന്നാലും കാർ ഇന്ത്യയിൽ നിർമിക്കുകയാണെങ്കിൽ ബ്രാൻഡിന് കുറച്ചുകൂടി ശോഭിക്കാൻ സാധിച്ചേക്കും.

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

കാരണം ഫോർച്യൂണറും ഇന്നോവയും നിർമ്മിക്കാൻ ഉപയോഗിച്ച അതേ IMV-2 പ്ലാറ്റ്‌ഫോമിലാണ് ഹിലക്സും പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ പിക്കപ്പ് ട്രക്കിന്റെ എഞ്ചിൻ, സസ്പെൻഷൻ ഘടകങ്ങൾ, 4-വീൽ ഡ്രൈവ് സിസ്റ്റങ്ങൾ എന്നിവയും ഇതിനകം ഫോർച്യൂണർ എസ്‌യുവി അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: തിരക്കേറിയ നഗര വീഥികൾക്കായി ഒരുക്കിയ അർബൻ എസ്‌യുവി; കിയ സോനെറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഉൽ‌പ്പന്നം‌ നന്നായി വിൽ‌ക്കാൻ ടൊയോട്ട‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌ പ്രാദേശികവൽക്കരണത്തിലൂടെ വില മത്സരാധിഷ്ഠിതമായി പിടിച്ചു നിർത്താൻ സാധിക്കും. കൂടാതെ പിക്ക് അപ്പ് ട്രക്കുകൾക്ക് ഇന്ത്യയിൽ അത്രയധികം ജനപ്രിയവുമല്ല എന്നതും യാഥാർഥ്യമാണ്.

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഇസൂസുവിനെ മാറ്റിനിർത്തിയാൽ ശ്രേണിയിൽ എത്തിയ സ്കോർപിയോ ഗെറ്റ്‌വേ, ടാറ്റ സെനോൺ തുടങ്ങിയ താങ്ങാനാവുന്ന പിക്ക് അപ്പ് ട്രക്കുകളോട് വിപണി അത്ര നന്നായി പ്രതികരിച്ചില്ല.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഇനി ഹിലക്‌സ് ഇന്ത്യയിൽ എത്തിയാൽ 2.4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളായിരിക്കും ടൊയോട്ട അവതരിപ്പിക്കുക. ഇവയിൽ ആദ്യത്തേത് 150 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഉയർന്ന വേരിയന്രുകളിൽ ഇടംപിടിക്കുന്ന ഉയർന്ന ശേഷി എഞ്ചിൻ 207 bhp പവറിൽ 500 Nm torque നിർമിക്കാൻ പ്രാപ്തമായിരിക്കും.

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

പിക്കപ്പ് ഒരു ലൈഫ്സ്റ്റൈൽ വാഹനമായി പരിചയപ്പെടുത്തുന്നതിനാൽ വോയ്‌സ് റെക്കഗ്നിഷനോടുകൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സാറ്റലൈറ്റ് നാവിഗേഷൻ, ഡിജിറ്റൽ റേഡിയോ, 4.2 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഡി‌ആർ‌എല്ലുകളുമൊത്തുള്ള ‌ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം ടൊയോട്ട അവതരിപ്പിക്കും.

MOST READ: ടെസ്‌ലയേക്കാൾ കേമൻ; എയർ ഇലക്ട്രിക് കാർ പുറത്തിറക്കി ലൂസിഡ്

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ടൊയോട്ട ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും കരുത്തുറ്റ വാഹനങ്ങളിലൊന്നാണ് ഹിലക്സ്. ടൊയോട്ട ഇന്ത്യയിലെ വിശ്വാസ്യതയ്ക്ക് പേരുകേട്ടതിനാൽ ഹിലക്‌സ് സമാരംഭിക്കുമ്പോൾ ഇത് ഒരു ജനപ്രിയ ഉൽ‌പ്പന്നമായി മാറാൻ സാധ്യതയുണ്ട്.

ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഇന്ത്യയിലെ വിജയത്തിന് ഹിലക്സിന്റെ വില നിർണായകമാകും. അതിനാൽ ഇന്ത്യൻ വിപണിയിൽ പിക്കപ്പിന്റെ അടിസ്ഥാന മോഡലിന് 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.

Source: MotorBeam

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Hilux Pickup Spotted In India. Read in Malayalam
Story first published: Saturday, September 12, 2020, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X