ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR"

ചൈനീസ് വാഹന നിർമാതാക്കൾ വർഷങ്ങളായി ചില വൻകിട ബ്രാൻഡുകളുടെ ഡിസൈനുകൾ കോപ്പിയടിക്കുന്നതിന് പേരുകേട്ടവരാണ്. ഇപ്പോഴിതാ ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിനും ഒരു അപരൻ എത്തിയിരിക്കുകയാണ്.

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

ചൈനീസ് ഇരുചക്ര വാഹന കമ്പനിയായ മോട്ടോയാണ് തങ്ങളുടെ ഏറ്റവും പുതിയ S450RR മോഡലിലൂടെ ജർമൻ പ്രീമിയം മോട്ടോർസൈക്കിളിന്റെ രൂപം അതേപടി പകർത്തിയിരിക്കുന്നത്.

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

ബിഎംഡബ്ല്യു S1000RR-ന് സമാനമായ ഫ്രണ്ട് ഫാസിയ, സൈഡ് ഫെയറിംഗ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ചൈനീസ് ബൈക്ക് കോപ്പിയടിക്ക് വിധേയമായിരിക്കുന്നത്. കൂടാതെ റിയർ വ്യൂ മിററുകൾ പോലും ബി‌എം‌ഡബ്ല്യു മോഡലിൽ നിന്ന് അതേപടി മുന്നോട്ടുകൊണ്ടുപോയട്ടുണ്ട് എന്നതാണ് കൗതുകമുണർത്തുന്നു.

MOST READ: 2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

എന്നാൽ മോട്ടോ S450RR അതിന്റെ റിയർ എൻഡ് ഡിസൈൻ കവസാക്കി നിഞ്ച 300-യെ അനുസ്‌മരിപിക്കുന്നതാണ്. ഹെഡ്‌ലാമ്പ്, ബ്ലൂ-റെഡ്-വൈറ്റ് കളർ ഓപ്ഷൻ എന്നിവയെല്ലാം ബി‌എം‌ഡബ്ല്യു S1000RR-ൽ നിന്ന് പകർത്തി. കമ്പനിയുടെ ലോഗോ പോലും ബി‌എം‌ഡബ്ല്യു ചിഹ്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നിയേക്കാം.

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

ഐതിഹാസിക മോഡലായ ബി‌എം‌ഡബ്ല്യു S1000RR-ന്റെ രൂപകൽപ്പനയും ലോഗോയും അക്ഷരാർത്ഥത്തിൽ പകർത്തുന്നത് ലജ്ജാകരമാണെങ്കിലും ചൈനീസ് നിർമാതാക്കൾക്ക് ഒരു തരത്തിലുള്ള നാണക്കേടും തോന്നുന്നില്ല എന്നതാണ് അതിശയകരം.

MOST READ: അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

450 സിസി ഫ്യുവൽ ഇഞ്ചക്ഷൻ പാരലൽ ട്വിൻ എഞ്ചിനാണ് മോട്ടോ S450RR സ്പോർട്‌സ് ബൈക്കിന് കരുത്തേകുന്നത്. ഇത് 6,500 rpm-ൽ 24 bhp പവറും 7,000 rpm-ൽ 22 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് സംവിധാനവുമാണ് ചൈനീസ് ബൈക്കിന്റെ സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻ‌ഭാഗത്ത് ഇരട്ട ഡിസ്കുകളും പിൻ‌വീലിൽ ഒരൊറ്റ ഡിസ്കും നൽകിയിരിക്കുന്നു. സുരക്ഷക്കായി ഇരട്ട-ചാനൽ എ‌ബി‌എസും മോട്ടോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: സ്‌ക്രാംബ്ലർ ലുക്കിൽ അണിഞ്ഞൊരുങ്ങി കവാസാക്കി KB 100 RTZ

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

ഉപകരണ പട്ടികയിൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഒരു കാർബൺ ഫൈബർ സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുടങ്ങിയവ ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR

മോട്ടോ S450RR-ന് 50 ദശലക്ഷം വിയറ്റ്നാമീസ് ഡോങാണ് വില. ഇത് ഏകദേശം 1.58 ലക്ഷം രൂപയോളമാണ്. ശരിക്കും ബിഎംഡബ്ല്യു മോട്ടോറാഡ് S1000RR-ന് 18.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ ജർമ്മൻ ബൈക്കിന്റെ വിലയുടെ ഒരു ഭാഗം മാത്രമേ ചൈനീസ് മോഡലിനായി മുടക്കേണ്ടതുള്ളൂ.

Most Read Articles

Malayalam
English summary
BMW S1000RR Copycat Moto S450RR Launched. Read in Malayalam
Story first published: Monday, September 14, 2020, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X