2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

മലേഷ്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം വിപൂലീകരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച 2020 MT-25 മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

നേക്കഡ് ക്വാർട്ടർ-ലിറ്റർ റോഡ്‌സ്റ്ററിന് 21,500 മലേഷ്യൻ റിംഗിറ്റാണ് വില. അതായത് ഏകദേശം 3.80 ലക്ഷം രൂപ. ശരിക്കും MT-03 സ്പോർട്‌സ് ബൈക്കിന് തുല്യമാണ് 2020 യമഹ MT-25 എന്നത് ശ്രദ്ധേയമാണ്.

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

ബൈക്കിന്റെ ഫീച്ചർ പട്ടികയിൽ എൽഇഡി ഡിആർഎൽ ഉള്ള ഒരു പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, ഒരു എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്നു.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

സ്റ്റൈലിംഗ് സൂചകങ്ങളിൽ ഒരു മസ്കുലർ ഫ്യുവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സാഡിൽ, സ്പ്ലിറ്റ്-സ്റ്റൈൽ അലോയ് വീലുകൾ എന്നിവയും ലഭ്യമാണ്. തീർന്നില്ല, ഒരു എഞ്ചിൻ കൗൾ എന്നിവയും സ്റ്റൈലിംഗ് ഘടകങ്ങകളിലെ ശ്രദ്ധാകേന്ദ്രമാണ്. ഐസ് ഫ്ലൂ, യമഹ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാൻ സാധിക്കും.

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

250 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് പുതിയ MT-25 മോഡലിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോർ 12,000 rpm-ൽ 35 bhp കരുത്തും 10,000 rpm-ൽ 23.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയർ ഘടകങ്ങളിൽ സസ്പെൻഷനായി 37 mm KYB അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് എന്നിവയും യമഹ ഉൾപ്പെടുത്തിയിരിക്കുന്നു.

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

ബ്രേക്കിംഗിനായി രണ്ട് വീലുകളിലും സിംഗിൾ ഡിസ്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. റൈഡറിന്റെ സുരക്ഷക്കായി ഇരട്ട-ചാനൽ എബിഎസും യമഹ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ട്യൂബുലാർ ഡയമണ്ട് ഫ്രെയിമിന് ചുറ്റുമാണ് MT-25 നേക്കഡ് റോസ്റ്ററിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

നിലവിൽ MT-15 നേക്കഡ് സ്പോർട്‌സ് മോഡലും R15 V3.0 മോഡലും ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനാലും 250 സിസി ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ FZ25 പതിപ്പിന്റെ സാന്നിധ്യവും കാരണം പുതിയ 2020 MT-25 ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ ഒരു സാധ്യതയും കാണുന്നില്ല.

2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ

എന്നാൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യമഹ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെനെറെ 700 അധിഷ്ഠിത 300 സിസി ADV പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled The All-New 2020 MT-25 In Malaysia. Read in Malayalam
Story first published: Monday, September 14, 2020, 14:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X