ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

ബിഎസ്-VI ആക്‌സസ് 125 സ്‌കൂട്ടറിന് വില വർധിപ്പിച്ചതിനു പിന്നാലെ എൻട്രി ലെവൽ മാക്‌സി സ്‌കൂട്ടറായ ബർഗ്‌മാൻ സ്‌ട്രീറ്റ് 125 മോഡലിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി.

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

ഈ വർഷം ഫെബ്രുവരിയിലാണ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റിനെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് ജാപ്പനീസ് ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചത്. അന്ന് 77,900 രൂപയ്ക്കാണ് സ്‌കൂട്ടർ പുറത്തിറക്കിയത്.

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

ഇപ്പോൾ വാഹനത്തിന് ആദ്യ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. 1,800 രൂപയുടെ ഉയർച്ചയാണ് സുസുക്കി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനർത്ഥം ബിഎസ്-VI സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 മാക്സി സ്കൂട്ടറിനായി ഇനി മുതൽ 79,700 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

പ്രതീക്ഷിച്ചതുപോലെ ബിഎസ്-VI സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 പതിപ്പിന്റെ സവിശേഷതകളും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും സ്റ്റൈലിഷ് സ്കൂട്ടറുകളിൽ ഒന്നാണ് സുസുക്കിയുടെ മസിൽ സ്‌കൂട്ടർ.

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

സ്‌പോർട്ടി ഫുൾ എൽഇഡി ഹെഡ്‌ലൈറ്റും പൊസിഷൻ ലൈറ്റുകളും ഇതിലുണ്ട്. മാക്സി സ്കൂട്ടറിന്റെ മുൻവശത്ത് ഷാർപ്പ് വരികളും ആക്രമണാത്മക നിലപാട് നൽകുന്നു. അധിക വിഷ്വൽ അപ്പീലിനായി ഒരു ചെറിയ വിൻഡ്‌സ്ക്രീനും ബ്രാൻഡ് നൽകിയിട്ടുണ്ട്.

MOST READ: പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

ആകർഷകമായ ടെയിൽ ലൈറ്റ് അസംബ്ലിക്കും പില്യൺ ഗ്രാബ് റെയിലും ബർഗ്മാൻ സ്ട്രീറ്റ് 125 ന്റെ പിൻഭാഗവും വളരെ രസകരമാണ്. നേർത്ത പിൻ ടയർ മാത്രമാണ് സ്‌കൂട്ടറിന്റെ പിൻവശത്തിന് അത്ര യോജ്യമല്ലാത്തത്.

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

ബർഗ്മാൻ സ്ട്രീറ്റിന്റെ മറ്റ് സവിശേഷതകളിൽ ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട് ആൻഡ് കിൽ സ്വിച്ച്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഗ്ലോവ് ബോക്സിൽ ഡിസി സോക്കറ്റ്, സ്പോർട്ടി മഫ്ലർ കവർ, അലുമിനിയം പില്യൺ ഫുട്‌റെസ്റ്റ്, ഇരട്ട ലഗേജ് ഹുക്കുകൾ, വലിയ 21.5 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും ഉൾപ്പെടുന്നു.

MOST READ: ബിഎസ് VI റേഡിയോണ്‍ വില വര്‍ധിപ്പിച്ച് ടിവിഎസ്

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

2 വാൽവ് SOHC 124 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ബർഗ്മാൻ സ്ട്രീറ്റിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്. ഇത് 6750 rpm-ൽ‌ പരമാവധി 8.7 bhp കരുത്തും 5,500 rpm-ൽ‌ 10 Nm torque ഉം എയർ‌-കൂൾ‌ഡ് മിൽ‌ ഉത്പാദിപ്പിക്കുന്നു.

ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

മെറ്റാലിക് മാറ്റ് ബാർഡോ റെഡ്, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ, പേള് മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നിവ ഉൾപ്പെടെ നാല് കളർ ഓപ്ഷനുകളിലാണ് ബിഎസ്-VI സുസുക്കി ബര്ഗ്മാൻ സ്ട്രീറ്റ് 125 വിപണിയിൽ എത്തുന്നത്. നിലവിൽ 125 സിസി ജാപ്പനീസ് മാക്സി സ്കൂട്ടറിന് യഥാർത്ഥത്തിൽ ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഇല്ല.

Most Read Articles

Malayalam
English summary
BS6 Suzuki Burgman Street 125 price hiked. Read in Malayalam
Story first published: Wednesday, June 3, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X