ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ഡെറ്റല്‍. ഈസി ഇലക്ട്രിക് എന്ന് പേരിട്ടിരിക്കുന്ന മോപ്പെഡിന് 19,999 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

ഇലക്ട്രിക് മോപ്പെഡ് ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. ഈസി ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രാഥമികമായി ഹ്രസ്വദൂര യാത്രക്കാരെയും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യം വച്ചുള്ളതാണ്.

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

ജെറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, മെറ്റാലിക് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഡെറ്റല്‍ ഈസി ലഭ്യമാണ്. രാജ്യത്ത് വിപണിയിലെത്തുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ b2badda.com സൈറ്റ് വഴി സ്‌കൂട്ടര്‍ ഓണ്‍ലൈനായി വാങ്ങാം.

MOST READ: ആഢംബരത്തിന് മാറ്റുകൂട്ടാൻ പുതുതലമുറ വോൾവോ S60; അടുത്ത വർഷം ഇന്ത്യയിലേക്ക്

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

വാങ്ങലും ഉടമസ്ഥാവകാശ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ഇഎംഐ ഫിനാന്‍സ് സ്‌കീമുകള്‍ നല്‍കുന്നതിന് കമ്പനി ബജാജ് ഫിന്‍സെര്‍വുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഈ സഹകരണത്തില്‍ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഫിനാന്‍സ് സ്‌കീമുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ പ്രപ്തരാക്കുന്നു.

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

സ്‌കൂട്ടറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, പുതുതായി വിപണിയില്‍ ഡെറ്റല്‍ ഈസി ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു യൂട്ടിലിറ്റേറിയന്‍ ഡിസൈന്‍ അവതരിപ്പിക്കുന്നു. മുന്‍വശത്ത് ഒരു ബാസ്‌കറ്റ്, ഉയര്‍ത്താനും താഴ്ത്താനും സാധിക്കുന്ന റൈഡര്‍ സീറ്റ്, ഫ്‌ലാറ്റ് പില്യണ്‍ സീറ്റ്, ബാക്ക്റെസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു.

MOST READ: നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

ഡെലിവറി എക്‌സിക്യൂട്ടീവുകളെയും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരെയും സഹായിക്കുന്നതിന് ലഗേജിലും ബോക്‌സിലും ഫ്‌ലാറ്റ് സീറ്റ് എടുക്കാം. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിനൊപ്പം, എല്‍ഇഡി ലൈറ്റിംഗും ഇതിലുണ്ട്.

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

സ്‌കൂട്ടറിന്റെ ഇലക്ട്രിക് പവര്‍ട്രെയിനിലേക്ക് നീങ്ങുമ്പോള്‍ 250W ഹബ് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ സവിശേഷതയാണ്. ഇത് 48V 12AH LiFePO4 ബാറ്ററിയുമായി ജോടിയാക്കുന്നു.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് 7 മുതല്‍ 8 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്.

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

25 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടിന്റെ പരമാവധി വേഗത. ഡെറ്റല്‍ ഈസി സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹന രജിസ്‌ട്രേഷനോ ആവശ്യമില്ല. കൂടാതെ, സ്‌കൂട്ടര്‍ ചാര്‍ജ്ജ് തീര്‍ന്നാല്‍, പിന്‍ ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന പെഡല്‍ സംവിധാനവും ഇതിലുണ്ട്.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

മുന്‍വശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സ്‌കൂട്ടറില്‍ കാണാം. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്പനി സൗജന്യ ഹെല്‍മെറ്റും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Detel Easy Electric Moped Launched In India. Read in Malayalam.
Story first published: Friday, August 14, 2020, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X