'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

സെസ്റ്റ്മണിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഡീഷ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ EeVe ഇന്ത്യ. ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികള്‍ വാഗ്ദാനം ചെയ്യുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

ബ്രാന്‍ഡിന്റെ ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകളില്‍ ലഭ്യമായ വിവിധ സ്‌കീമുകളില്‍ നിന്ന് അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും. EeVe ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് സുതാര്യവും തടസ്സരഹിതവുമായ ഇഎംഐ പദ്ധതികളും ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യും.

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈനായി KYC പൂര്‍ത്തിയാക്കാനും വായ്പ തിരിച്ചടവിനായി 3, 6 അല്ലെങ്കില്‍ 12 മാസത്തെ ഇഎംഐ കാലാവധി തെരഞ്ഞെടുക്കാനും കഴിയും. കൂടാതെ, 'ബൈ നൗ പേ ലേറ്റര്‍' (Buy Now Pay Later) ഇഎംഐ മൊറട്ടോറിയവും ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു.

MOST READ: മെട്രോപോളിസ് ത്രീ വീൽ മാക്സി സ്കൂട്ടർ അവതരിപ്പിച്ച് പൂഷോ

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

ഈവി സ്‌കൂട്ടറുകളുടെ എല്ലാ മോഡലുകളിലും ഇഎംഐ സൗകര്യം ലഭ്യമാണ്. ഇതില്‍ സെനിയ, 4U, യുവര്‍, വിന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. ഈ മോഡലുകള്‍ക്ക് 51,900 രൂപ മുതല്‍ 73,900 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

സിബില്‍ സ്‌കോറില്ലാത്തവര്‍ക്കും സെസ്റ്റ്മണി വഴി ധനസഹായം ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. സാമ്പത്തിക സേവനം ലഭ്യമാക്കുന്നതിനുള്ള പ്രക്രിയ കടലാസില്ലാത്തതാണ്. തടസ്സരഹിതമായ വാങ്ങല്‍ അനുഭവം നല്‍കിക്കൊണ്ട് വായ്പകള്‍ തല്‍ക്ഷണം അംഗീകരിക്കപ്പെടും.

MOST READ: തിരക്കേറിയ നഗര വീഥികൾക്കായി ഒരുക്കിയ അർബൻ എസ്‌യുവി; കിയ സോനെറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന EeVe കിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ വാഹന കമ്പനിയാണ്. നിലവില്‍ 63 ഡീലര്‍മാരുടെ ഒരു ശൃംഖലയുണ്ട്. ഈ വര്‍ഷം 200 വ്യത്യസ്ത സ്ഥലങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

''ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ EeVe ഇന്ത്യയുമായി ഇഎംഐ ഓപ്ഷനുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. EeVe, ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യയും സുസ്ഥിരതയുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് പുതിയ പങ്കാളിത്തത്തെക്കുറിച്ച് EeVe ഇന്ത്യ ഡയറക്ടറും സഹസ്ഥാപകനുമായ ഹര്‍ഷവര്‍ധന്‍ ദിദ്വാനി പറഞ്ഞു.

MOST READ: ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

'ബൈ നൗ പേ ലേറ്റര്‍'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി EeVe ഇന്ത്യ

ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഞങ്ങള്‍ കാണുന്നത്. ഡിജിറ്റല്‍ ക്രെഡിറ്റിന്റെ സൗകര്യത്തിനുപുറമെ, EeVe -യുമായുള്ള പങ്കാളിത്തം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ധാരാളം ആളുകള്‍ക്ക് താങ്ങാനാകുന്നതാക്കുമെന്ന് സെസ്റ്റ്മണി വക്താവും പ്രതികരിച്ചു.

Most Read Articles

Malayalam
English summary
EeVe India Announces New Finance Schemes For Electric Scooters. Read in Malayalam.
Story first published: Saturday, September 12, 2020, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X