കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

വാഹനങ്ങളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ ഇടംപിടിക്കുമെന്ന കാലമാണിത്. കാറുകളിൽ മാത്രമല്ല ബൈക്കുകളിലേക്കും ഈ സംവിധാനങ്ങളെല്ലാം എത്തുകയാണ് എന്നതാണ് ശ്രദ്ധേയം. അതിശയകരമാംവിധം വ്യത്യസ്തമായ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ഫയൽ ചെയ്ത് മറ്റ്ബ്രാൻഡുകളെയെല്ലാം ഹോണ്ട ഞെട്ടിച്ചിരിക്കുകയാണ്.

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള RnD സെന്റർ അടുത്തിടെ വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾക്കായി മൈൻഡ് റീഡിംഗ് സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയൽ ചെയ്‌തതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

ഹെൽമെറ്റിലെ ബിൽറ്റ്-ഇൻ ഇലക്ട്രോഡുകൾ (BMI) വഴി ടെലിപതിയിലൂടെ മോട്ടോർസൈക്കിൾ നിയന്ത്രിക്കാൻ സാങ്കേതികവിദ്യ റൈഡറിനെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ഇത് ബ്രെയിൻ മെഷീൻ ഇന്റർഫേസിലേക്ക് തലച്ചോർ സിഗ്നലുകൾ നൽകും.

MOST READ: എക്‌സ്റ്റെക് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹീറോ മോട്ടോകോർപ്പ്

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

തുടർന്ന് മോട്ടോർസൈക്കിളിന്റെ ഓൺ‌ബോർഡ് കമ്പ്യൂട്ടർ ഈ സിഗ്നലുകളെ വ്യാഖ്യാനിക്കുകയും ഇൻ‌പുട്ടുകളായി ഉപയോഗിക്കുകയും ചെയ്യും. എബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, ത്രോട്ടിൽ, IMU എന്നിവപോലുള്ള മറ്റ് സിസ്റ്റങ്ങളെയും ഇത് നിരീക്ഷിക്കുകയും ഉചിതമായ പ്രവർത്തനങ്ങൾ നിർണയിക്കാൻ എല്ലാ വിവരങ്ങളും ഉപയോഗിക്കുകയും ചെയ്യും.

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

അങ്ങനെ റൈഡറിന്റെ സുരക്ഷയും മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രാപ്തിയുള്ള ഒരു മോട്ടോർസൈക്കിളിന്റെ പ്രോട്ടോടൈപ്പ് പുറത്തിറങ്ങാൻ ഒന്നോ രണ്ടോ വർഷം കാത്തിരിക്കേണ്ടി വരും എന്നതാണ് യാഥാർഥ്യം.

MOST READ: 450X സീരീസ് വണ്‍ ഡെലിവറി കൂടുതല്‍ നഗരങ്ങിലേക്ക് എത്തിക്കാന്‍ ഏഥര്‍

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

മോട്ടോർസൈക്കിൾ ലോകത്ത് വിചിത്രമായ പുതുമകൾ പരിചയപ്പെടുത്തുന്നതിൽ പേരുകേട്ടവരാണ് ഹോണ്ട. 2017-ൽ കമ്പനി സെൽഫ് ബാലൻസിംഗ് മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിരുന്നു. ഒരു റൈഡർ ഇല്ലാതെ തന്നെ നേരനിൽക്കാൻ ബൈക്കിനെ ഈ സംവിധാനം പ്രാപ്‌തമാക്കുന്നു.

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

നിലവിൽ മൈൻഡ് റീഡിംഗ് മെഷീനുകൾ നമ്മുടെ ഇടയിൽ നിലവിലുണ്ടെങ്കിലും ഇവ പ്രധാനമായും മെഡിക്കൽ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. വാണിജ്യപരമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല എന്നതാണ് യാഥാർഥ്യം.

കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

എന്നാൽ വാണിജ്യപരമായി പ്രയോജനകരമായ ഉപയോഗങ്ങൾ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. പക്ഷേ ഇത് യാഥാർഥ്യമാവാൻ കുറച്ച് സമയമെടുക്കും. ഹോണ്ടയുടെ പേറ്റന്റ് ഓട്ടോമൊബൈൽ ലോകത്തിന് പുറത്ത് ഉപയോഗങ്ങൾ കണ്ടെത്തുമോ എന്നത് കാര്യം കാത്തിരുന്നു കാണേണ്ടിവരും.

Most Read Articles

Malayalam
English summary
Honda Filed Patent For Mind-Reading Technology For Its Upcoming Motorcycles. Read in Malayalam
Story first published: Saturday, December 5, 2020, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X