റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

റഡാർ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സവിശേഷതകൾ ഇപ്പോൾ പല കാറുകളിലും കാണാൻ കഴിയുമെങ്കിലും മോട്ടോർസൈക്കിളുകളുടെ കാര്യത്തിൽ അവ അത്ര സർവ സാധാരണമല്ല. എന്നാൽ പല പ്രീമിയം ബ്രാൻഡുകളും തങ്ങളുടെ മോഡലുകളിൽ ഈ സംവിധാനം എത്തിക്കാനുള്ള തയാറെടുപ്പിലാണ്.

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

പുതിയ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 റഡാർ അധിഷ്ഠിത സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഇതിന് തുടക്കം കുറിക്കുകയും ചെയ്‌തു. വിപ്ലവകരമായ ഫ്രണ്ട്, റിയർ റഡാർ സംവിധാനങ്ങൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമാണ്.

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

ഭാവിയിൽ ബൈക്കുകളിൽ പുതിയ ആക്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC) സുരക്ഷയും സൗകര്യവും ഉൾക്കൊള്ളുന്നതായി ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. എന്നാൽ സൂപ്പർ ബൈക്ക് ശ്രേണിലെ പ്രധാന ബ്രാൻഡായ ഹോണ്ടയും പുതിയ പ്രഖ്യാപനങ്ങളുമായി എത്തുകയാണ്.

MOST READ:ഏഥർ 450 ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ നിന്നും പിൻവലിച്ചു

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

ഹോണ്ടയുടെ ഗോൾഡ്‌വിംഗ് ക്രൂയിസറിൽ റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംയോജിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ജാപ്പനീസ് കമ്പനിയിപ്പോൾ. ഇത് തെളിയിക്കുന്ന പുതിയ പേറ്റന്റ് ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

ഹോണ്ട ഗോൾഡ്‌വിംഗിന്റെ കൂറ്റൻ ഹെഡ്‌ലാമ്പുകൾക്ക് നടുവിലാണ് റഡാർ സെൻസർ സ്ഥിതിചെയ്യുന്നതെന്ന് ചിത്രങ്ങളിൽ കാണാൻ കഴിയും. റഡാർ സെൻസറും ബോഡി വർക്കും തമ്മിലുള്ള ദൂരം നികത്താൻ ഹോണ്ട ഒരു സ്പോഞ്ച് തരത്തിലുള്ള മെറ്റീരിയൽ ഉപയോഗിക്കും.

MOST READ: രണ്ട് ഗിയറുള്ള ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ; പരിചയപ്പെടാം കിംകോയുടെ F9 സ്പോർട്ടിനെ

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

ഫെയറിംഗിൽ നിന്നുള്ള വൈബ്രേഷനുകൾ റഡാർ സെൻസറിലേക്ക് എത്തുന്നത് തടയാനും പേറ്റന്റ് ചിത്രങ്ങൾ നിർദ്ദേശിക്കുന്നു. മൾട്ടിസ്ട്രാഡ V4 ലും വരാനിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളിലും ലഭ്യമായ റഡാർ അധിഷ്ഠിത സാങ്കേതികവിദ്യ ബോഷും സംയുക്തമായി വികസിപ്പിച്ചാണ് എടുക്കുന്നത്.

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

അതിനാൽ തന്നെ ഹോണ്ട ഗോൾഡ് വിംഗിനും ബോഷ് റഡാർ സെൻസറും ഉണ്ടായിരിക്കും. ഈ അവകാശവാദത്തെ ഉറപ്പിക്കുന്ന മറ്റൊരു വസ്തുത, ഹോണ്ട ഇതിനകം തന്നെ ചില കാറുകൾക്കായി ബോഷ് റഡാർ സെൻസറുകൾ ഉപയോഗിക്കുന്നു എന്നതാണ്.

MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

ഹോണ്ടയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണമൊന്നും ഇല്ലെങ്കിലും 2022 ഓടെ ഒരു ഹൈടെക് റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം ഘടിപ്പിച്ച പുതിയ ഗോൾഡ് വിംഗ് നിരത്തുകളിൽ ഇടംപിടിച്ചേക്കും.

റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

അപ്പോഴേക്കും ഈ സാങ്കേതികവിദ്യ അനുസരിച്ചുള്ള നിരവധി മോട്ടോർസൈക്കിളുടെ പ്രഖ്യാപനവും നിരവധി ബ്രാൻഡുകൾ നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Bennetts

Most Read Articles

Malayalam
English summary
Honda Goldwing To Get Radar-Based Adaptive Cruise Control. Read in Malayalam
Story first published: Saturday, November 28, 2020, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X