Just In
- 33 min ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 41 min ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 1 hr ago
സഫാരി എസ്യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- News
ഹരിയാനയില്‍ ബിജെപി പരിശീലന ക്യാമ്പിന് പുറത്തും കര്‍ഷക രോഷം, സംസ്ഥാന അധ്യക്ഷനെതിരെ കര്‍ഷകര്‍
- Sports
IPL 2021: ഈയാഴ്ചത്തെ ഹീറോസ്- ബാറ്റിങില്‍ സഞ്ജു മുന്നില്‍, ബൗളിങില്‍ റസ്സല്‍
- Movies
സൂര്യയോട് ഇഷ്ടമല്ല എന്ന് മണിക്കുട്ടൻ പറയാത്തത് ഇതുകൊണ്ടാണ്, വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വിപണിയിൽ 20 വർഷം പിന്നിട്ട് ആക്ടിവ; ആഘോഷങ്ങൾക്കായി പുതിയ ക്യാമ്പയിൻ ലോഞ്ച് ചെയ്ത് ഹോണ്ട
ഹോണ്ട ആക്ടിവ ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് (HMSI) ഒരു പ്രത്യേക ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ്.

പുതിയ ക്യാമ്പയിൻ അടുത്തിടെ പുറത്തിറക്കിയ ആക്ടിവ 6G 20 -ാം ആനിവേർസറി ലിമിറ്റഡ് എഡിഷൻ അവതരിപ്പിക്കുന്നു.

ആക്ടിവ 6G -യുടെ 20 -ാം ആനിവേർസറി എഡിഷന് മ്പനിയുടെ മൊത്തത്തിലുള്ള രാജകീയ ആകർഷണത്തിന് പ്രാധാന്യം നൽകുന്ന ഡിസൈൻ സൂചനകൾ ലഭിക്കുന്നു.
MOST READ: പഴയ കാർ പെയിന്റടിച്ച് വിറ്റ മാരുതി ഡീലറിന് മുട്ടൻ പണി; ലൈസൻസ് റദ്ദാക്കി അധികൃതർ

പുതിയ ക്യാമ്പയിനിന് കീഴിൽ മാറ്റ് മെച്യുർ ബ്രൗൺ, പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക് എന്നീ രണ്ട് പുതിയ കളർ സ്കീമുകൾ കമ്പനി അവതരിപ്പിച്ചു. തിളങ്ങുന്ന എംബോസുചെയ്‌ത 20 -ാം വാർഷിക ലോഗോയും ഗോൾഡൻ ആക്റ്റിവ എംബ്ലവും ഇത് തിരിച്ചറിയാൻ സഹായിക്കുന്നു.

സ്പെഷ്യൽ എഡിഷൻ ആക്ടിവയ്ക്ക് മുന്നിലും പിന്നിലും ബ്ലാക്ക് സ്റ്റീൽ വീലുകൾ ലഭിക്കുന്നു. ബ്രൗൺ നിറത്തിലുള്ള ഇന്നർ കവറും സീറ്റും സ്‌കൂട്ടറിന് ലഭിക്കും.

ആക്റ്റിവയുടെ 20 -ാം വാർഷികം ആഘോഷിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട് എന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഡയറക്ടർ യാദവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

ആക്ടിവയെ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ രണ്ട് കോടിയിലധികം സംതൃപ്തരായ ഉപഭോക്താക്കളുടെ ഒരു വിപുലമായ കുടുംബത്തിനും ഇത് ഒരു ആഘോഷവേളയാണ്.
MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ഈ പ്രത്യേക സന്ദർഭം ആഘോഷിക്കുന്ന തങ്ങളുടെ ഉപഭോക്താക്കളും അവരുടെ പ്രിയപ്പെട്ട ആക്ടിവയും തമ്മിലുള്ള വൈകാരിക ബന്ധം ക്യാമ്പയിൻ അവതരിപ്പിക്കുന്നു. 20 -ാം ആനിവേർസറി എഡിഷൻറെ സവിശേഷമായ ഗോൾഡ് എംബോസ്ഡ് ആക്റ്റിവ ലോഗോ ഹൈലൈറ്റാണ്.

ഹോണ്ട ആക്റ്റിവയുടെ 20 വർഷത്തെ വാർഷികം ആഘോഷിക്കുന്ന ചെറിയ വീഡിയോ ഫിലിമും കമ്പനി പുറത്തിറക്കി. ‘സിന്ദഗി ദോ പഹിയോൺ സെ ചൽതി ഹേ'ഡെന്റസു എജിസ് നെറ്റ്‌വർക്ക് ഡിവിഷനായ ഡെന്റ്‌സു വൺ ആണ് ഈ ക്യാമ്പയിൻ ആവിഷ്കരിച്ചത്.

ഈ പ്രത്യേക ക്യാമ്പയിനിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിന് താൻ വളരെ സന്തോഷവാനാണ് എന്ന് ദേശീയ ക്രിയേറ്റീവ് ഡയറക്ടർ ഡെന്റു വൺ (ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനും) ടൈറ്റസ് ഉപ്പുതുരു പറഞ്ഞു. 20 വർഷം ഒരു നീണ്ട യാത്രയാണ്, ആക്ടിവ വളരെ സവിശേഷമാണ്.

‘സിന്ദഗി ഡോ പഹിയോൺ സെ ചൽതി ഹേ' മനോഹരമായ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ഒരു സ്പെഷ്യൽ ഭാവിയുടെ വാഗ്ദാനം കാണിക്കുകയും ചെയ്യുന്ന ഒരു കഥയുമായി രണ്ട് പതിറ്റാണ്ടുകളുടെ ഈ യാത്ര ആഘോഷിക്കാൻ തങ്ങൾ ആഗ്രഹിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.