മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഉൽ‌പന്ന നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. 2023 ഓടെ അഞ്ച് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

അതിൽ ഒരു എംപിവി, വ്യത്യസ്ത സെഗ്‌മെന്റുകളിലായി നാല് പുതിയ എസ്‌യുവികൾ എന്നിവയെല്ലാം ഉൾപ്പെടും. അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് പുതിയ സബ്-4 മീറ്റർ എസ്‌യുവിയുടെ സാന്നിധ്യമാകും.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

അത് വിറ്റാര ബ്രെസയ്ക്ക് താഴെയായി സ്ഥാപിക്കാനാണ് മാരുതിയുടെ തീരുമാനവും. വരാനിരിക്കുന്ന ഈ സബ് കോംപാക്‌ട് എസ്‌യുവിയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ‘YTB' എന്ന കോഡ്നാമമുള്ള ഈ വാഹനം ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതാണ് ശ്രദ്ധേയം.

MOST READ: രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

അതുപോലെ ഇത് ഒരു എസ്‌യുവിയേക്കാൾ കൂടുതൽ ക്രോസ്ഓവർ ഹാച്ച്ബാക്ക് ആയിരിക്കും. മാത്രമല്ല ഇത് ആന്തരികമായി ബലേനോയെ ഒരു വലിയ പതിപ്പായി കണക്കാക്കപ്പെടുമെന്ന് സാരം. എർട്ടിഗ, XL6 ജോഡിയുടെ അതേ തന്ത്രമാണ് മാരുതി സുസുക്കി ഇവിടെ ഉപയോഗിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പുകളിലൂടെ മാത്രം വിൽക്കുന്ന മാരുതി XL6 പ്രധാനമായും അരീന ഡീലർഷിപ്പുകളിലൂടെ വിൽക്കുന്ന എർട്ടിഗ എംപിവിയുടെ പ്രീമിയം, പുനക്രമീകരിച്ച പതിപ്പാണെന്ന് ഏവർക്കും അറിയാല്ലോ.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടൊയോട്ട

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

രണ്ട് വാഹനങ്ങളുടെ വ്യത്യസ്ത മാർക്കറ്റ് പൊസിഷനിംഗും വ്യത്യസ്ത ഡീലർ ശൃംഖലയും മോഡലിന്റെ വിൽപ്പനയിൽ ഏറെ സഹായകരവുമായിട്ടുണ്ട്. തീർച്ചയായും വരാനിരിക്കുന്ന ബലേനോ അധിഷ്ഠിത എസ്‌യുവിക്ക് പ്രീമിയം ഹാച്ച്ബാക്ക് കാറിനേക്കാൾ ഉയർന്ന വിലയുണ്ടാകും.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

വിറ്റാര ബ്രെസയെപ്പോലെ ബലേനോയിൽ നിന്ന് വ്യത്യസ്തമായി അരീന ഡീലർഷിപ്പുകൾ വഴി ഇത് വിൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനയും. കമ്പനിയുടെ നിരയിലേക്ക് ഒരു പുതിയ എസ്‌യുവി ചേർക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ മാരുതിയിലേക്ക് ആകർഷിക്കാൻ സഹായിക്കും.

MOST READ: Q2 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഔഡി; ആദ്യ ഡൈവ് വിശേഷങ്ങള്‍

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

ഇപ്പോൾ ഉപഭോക്താക്കൾ താങ്ങാനാവുന്ന മറ്റ് ഓപ്ഷനുകളിലേക്കാണ് കൂടുതൽ അടുക്കുന്നത്. അതായത് ടാറ്റ നെക്സോൺ, നിസാൻ മാഗ്നൈറ്റ് പോലുള്ളവയിലേക്ക്. നിലവിൽ മാരുതി വിറ്റാര ബ്രെസയുടെ വില 7.34 ലക്ഷം മുതൽ 11.40 ലക്ഷം വരെയാണ്.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

എന്നാൽ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, അടുത്തിടെ സമാരംഭിച്ച നിസാൻ മാഗ്നൈറ്റ് എന്നിവപോലുള്ള എതിരാളികൾ ഇതിനെ ന്യായമായ വില വ്യത്യാസത്തിൽ മറികടക്കുന്നു.

MOST READ: ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

ഇത് പരിഹരിക്കുന്നതിന് വിറ്റാര ബ്രെസയുടെ വില കുറയ്ക്കേണ്ടെന്ന് മാരുതി സുസുക്കി തീരുമാനിച്ചു. പകരം ബ്രാൻഡ് പുതിയ വാങ്ങലുകാരെ പൂർണമായും പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നു.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

വരാനിരിക്കുന്ന ഈ എസ്‌യുവിയെക്കുറിച്ചുള്ള മികച്ച വിശദാംശങ്ങൾ‌ ഇപ്പോഴും പുറത്തുവന്നിട്ടില്ലെങ്കിലും 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബലേനോയുടെ അതേ 1.2 ലിറ്റർ ‘ഡ്യുവൽ‌ജെറ്റ്' പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്നാണ് അനുമാനിക്കുന്നത്.

മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ സ്റ്റാൻഡേർഡ് ആയിരിക്കും. എന്നാൽ അതോടൊപ്പം അഞ്ച് സ്പീഡ് എഎംടി അല്ലെങ്കിൽ സിവിടി ഒരു ഓപ്ഷനും മാരുതി ഉപഭോക്താക്കൾക്കായി ഒരുക്കും. 2022 ൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് ഏകദേശം ആറ് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും വില നിശ്ചയിക്കുക.

Most Read Articles

Malayalam
English summary
Maruti Suzuki To Launch A New Sub Compact SUV In India. Read in Malayalam
Story first published: Thursday, December 17, 2020, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X