ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

ഹോണ്ട തങ്ങളുടെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ SP 125-ന്റെ വില വർധിപ്പിച്ചു. 2019 നവംബറിൽ പുറത്തിറങ്ങിയതിനുശേഷം ഇത് രണ്ടാം തവണയാണ് ബൈക്കിന് വിലക്കയറ്റം ലഭിച്ചിരിക്കുന്നത്.

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

ഇപ്പോൾ ഇന്ത്യയിൽ 955 രൂപയുടെ വില വർധനവാണ് ഹോണ്ട ബിഎസ്-VI SP 125-ന് ലഭിച്ചിരിക്കുന്നത്. ഇനി മുതൽ ഡ്രം ബ്രേക്ക് മോഡലിന് 74,407 രൂപയാണ് മുടക്കേണ്ടത്. അതേസമയം ഉയർന്ന ഡിസ്ക് ബ്രേക്ക് പതിപ്പിന് 78,607 രൂപ എക്‌സ്‌ഷോറൂം വിലയായി നൽകണം.

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

ചുരുക്കത്തിൽ SP 125 ഹോണ്ട ഷൈനിന്റെ കൂടുതൽ പ്രീമിയം പതിപ്പാണ്. അഗ്രസീവ് ഗ്രാഫിക്സിനൊപ്പം ഷാർപ്പും സ്പോർട്ടിയർ രൂപകൽപ്പനയുമാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ ശ്രദ്ധേയമാക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, എസിജി സൈലന്റ് സ്റ്റാർട്ടർ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളും SP 125-നെ വ്യത്യസ്‌തമാക്കുന്നു.

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

ഇന്ധനക്ഷമത, ശരാശരി മൈലേജ്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ കാര്യങ്ങൾ ഹോണ്ട SP 125-ന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പ്രദർശിപ്പിക്കുന്നു.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ (PGM-FI) സ്മാർട്ട് പവർ ഹോണ്ട ഇക്കോ ടെക്നോളജി എന്നിവ ഉൾക്കൊള്ളുന്ന 125 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI എഞ്ചിനാണ് മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നത്.

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 7500 rpm-ൽ 10.5 bhp കരുത്തും 6,000 rpm-ൽ 11 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിംഗിൾ-ക്രാഡിൽ ഫ്രെയിമിന്റെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ബൈക്കിൽ 18 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ഹോണ്ട SP 125 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഒരു ഡ്രം ലഭിക്കുമ്പോൾ മുൻവശത്ത് ഓപ്ഷണലായി ഒരു ഡിസ്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, സ്ട്രൈക്കിംഗ് ഗ്രീൻ, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട SP 125 വിപണിയിൽ എത്തുന്നത്. ഹീറോ ഗ്ലാമർ, ബജാജ് പൾസർ 125 തുടങ്ങിയ മോഡലുകളാണ് ഈ ശ്രേണിയിലെ ജാപ്പനീസ് ബ്രാൻഡിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Honda SP 125 Prices Increased By Rs 955. Read in Malayalam
Story first published: Friday, August 14, 2020, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X