"ഹൈനെസ്'' ഉറപ്പിക്കാം; പ്രീമിയം മോഡലിന് പേര് സ്വന്തമാക്കി ഹോണ്ട

ഒരു പുതിയ പ്രീമിയം ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ. 2020 സെപ്റ്റംബർ 30 ന് വിപണിയിലെത്തുന്ന മോഡൽ ഹൈനെസ് (H'Ness) എന്നായിരിക്കും അറിയപ്പെടുക.

HMSI യുടെ മാതൃ കമ്പനിയായ ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് ഇന്ത്യയിൽ ഈ പേര് വ്യാപാരമുദ്രയാക്കി എന്ന സൂചന പുറത്തുവന്നതോടെയാണ് വരാനിരിക്കുന്ന പ്രീമിയം മോട്ടോർസൈക്കിളിന്റെ പേര് എങ്ങനെയായിരിക്കുമെന്ന സൂചന പുറത്തുവന്നത്.

കൂടാതെ പുതിയ മോഡലിനായുള്ള കമ്പനിയുടെ ടീസർ കാമ്പെയ്‌നുമായി ഹൈനസ് എന്ന പേര് വളരെയധികം യോജിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതിൽ "നിങ്ങളുടെ ഹൈനെസ് ഉടൻ വരുന്നു" എന്ന ടാഗ്‌ലൈനാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്.

MOST READ: ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹനങ്ങളായ ഹോണ്ട ബിഗ് വിംഗ് വഴിയായിരിക്കും ബൈക്ക് വിൽക്കുക. ഹോണ്ട ഹൈനസ് 300 സിസി മുതൽ 500 സിസി വരെയുള്ള ഏതേലും സെഗ്മെന്റിലേക്കായിരിക്കും ചുവടുവെക്കുക.

വരാനിരിക്കുന്ന ഈ പ്രീമിയം ബൈക്ക് എത്ര സിസി മോഡലായിരിക്കുമെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്തൊക്കെയായാലും ഈ വിഭാഗം ഭരിക്കുന്ന റോയൽ എൻഫീൽഡിന്റെ വിപണി പിടിക്കുക എന്നതു തന്നെയാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി.

MOST READ: ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി ഡേവിഡ്‌സൺ

ഹോണ്ടയുടെ പുതിയ മോഡൽ ഒരു ആധുനിക ക്ലാസിക് അല്ലെങ്കിൽ ക്രൂയിസർ ശൈലിയിലുള്ള മോട്ടോർസൈക്കിൾ ആകാം. ഇന്ത്യയിലെത്തുന്ന ഹൈനെസ് റെബൽ 300 അല്ലെങ്കിൽ റെബൽ 500 പേര്മാറ്റി എത്തുന്നതാകാം എന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽ 286 സിസി, സിംഗിൾ സിലിണ്ടർ, വാട്ടർ-കൂൾഡ് എഞ്ചിൻ നൽകുന്ന ഹോണ്ട റെബൽ 300 ആണ് എൻട്രി ലെവൽ മോഡൽ. അതേസമയം ഉയർന്ന മോഡലായ റെബൽ 500 ന് 471 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്.

MOST READ: ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

രണ്ട് എഞ്ചിനുകളും ഫോർ-വാൽവ്, DOHC, ഫ്യുവൽ-ഇഞ്ചക്ഷൻ എഞ്ചിനുകളാണ്. അവ മികച്ച ലോ-എൻഡ് ഗ്രന്റിനായാണ് ഹോണ്ട ട്യൂൺ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 286 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ CB300R-ൽ കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

അതിനാൽ പുതിയ മോട്ടോർസൈക്കിളിനായി ഈ എഞ്ചിൻ പോലും ഉപയോഗിക്കാൻ ജാപ്പനീസ് ബ്രാൻഡിന് സാധിക്കും. എന്നാൽ ഇവയെല്ലാം സ്ഥിരീകരിക്കാൻ മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും. എന്നിരുന്നാലും ഹോണ്ടയുടെ സമയം അത്ര മെച്ചപ്പെട്ടതായിരിക്കില്ല.

കാരണം റോയൽ എൻഫീൽഡും നിലവിൽ പുതിയ മെറ്റിയർ 350 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഉത്സവ സീസണിനോട് അനുബന്ധിച്ച് പുതിയ മോഡൽ വിപണിയിൽ എത്തിക്കാനാണ് ക്ലാസിക് ബ്രാൻഡിന്റെ ലക്ഷ്യം.

Most Read Articles

Malayalam
English summary
Honda Trademarked The Highness Name For Upcoming Premium Motorcycle. Read in Malayalam
Story first published: Friday, September 25, 2020, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X